UPDATES

ട്രെന്‍ഡിങ്ങ്

മോദിയുടെയും യോഗിയുടെയും ചിത്രം വരച്ചു; ഭാര്യയെ ഭര്‍ത്താവ് വീടിനു പുറത്താക്കി

ഉത്തര്‍പ്രദേശിലാണ് സംഭവം

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ ഛായാചിത്രങ്ങള്‍ വരച്ചതില്‍ പ്രകോപിതനായി 24 കാരിയായ ഭാര്യയയെ ഭര്‍ത്താവ് വീട്ടില്‍ നിന്നും പുറത്താക്കിയതായി കേസ്. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായതെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാലിയ ജില്ലയിലെ സിക്കന്ദര്‍പൂറിലാണ് സംഭവം. നഗ്മ പര്‍വീണ്‍ എന്ന യുവതിയെയാണ് അവരുടെ ഭര്‍ത്താവ് പര്‍വേസ് ഖാന്‍ പുറത്താക്കിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആയിരുന്നു ഇവരുടെ വിവാഹം.

പൊലീസ് പറയുന്നത്; നഗ്മ മോദിയുടെയും യോഗിയുടെയും ചിത്രം വരയ്ക്കുകയും ഇത് ഭര്‍ത്താവിനെയും കുടുംബാംഗങ്ങളെയും കാണിക്കുകയും ചെയ്തു. എന്നാല്‍ ഈ ചിത്രങ്ങള്‍ കണ്ട പര്‍വേസ് ഖാന്‍ ക്ഷുഭിതനാവുകയും നഗ്മയെ മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു.

പെണ്‍കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് ഭരതൃവീട്ടിലെത്തി കാര്യങ്ങള്‍ തിരക്കിയ നഗ്മയുടെ പിതാവിനോട് മകള്‍ക്ക് ഭ്രാന്ത് ആണെന്നായിരുന്നു പര്‍വേസിന്റെ കുടുംബം ആരോപിച്ചത്. തുടര്‍ന്നു നഗ്മയും പിതാവും പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. മോദിയുടെയും യോഗിയുടെയും ചിത്രം വരച്ചതിനാല്‍ തങ്ങളുടെ കുടുംബത്തില്‍ ജീവിക്കാന്‍ യാതൊരു അവകാശവും നഗ്മയ്ക്കില്ലെന്നു പര്‍വേസും കുടുംബവും പറഞ്ഞെന്നു പെണ്‍കുട്ടിയുടെ പിതാവ് ഷംഷേര്‍ ഖാന്‍ പൊലീസിനോടു പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ഴിഞ്ഞ ജൂലൈയില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നതായി കാണിച്ച് നഗ്മ ഒരു പരാതി പൊലീസില്‍ നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍