UPDATES

ട്രെന്‍ഡിങ്ങ്

അടുത്ത വേനലിലെങ്കിലും ശൈത്യകാല സമ്മേളനം നടക്കുമോ? പ്രകാശ് രാജ്

ഗുജറാത്ത് തിരഞ്ഞെടുപ്പ് കാരണമാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വൈകുന്നത് എന്ന പ്രതിപക്ഷ ആരോപണത്തിന്റെ ചുവടുപിടിച്ചാണ് പ്രകാശ് രാജിന്റെ വിമര്‍ശനം.

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം പ്രകാശ് രാജ് തുടരുന്നു. അടുത്ത വേനലിലെങ്കിലും പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നടക്കുമോ എന്നാണ് പ്രകാശ് രാജിന്റെ ചോദ്യം.

“എന്തുകൊണ്ടാണ് ശീതകാല സമ്മേളനം നടക്കാത്തത്. തണുപ്പ് അത്രയധികം ആകാത്തതുകൊണ്ടാണോ? അല്ലെങ്കില്‍ നിങ്ങളെല്ലാം മറ്റെവിടെ എങ്കിലും വലിയ തിരക്കിലാണോ? അതോ സമ്മേളനം ചൂടുപിടിക്കുമെന്ന് കരുതിയിട്ടോ… തിരഞ്ഞെടുപ്പിന് മുന്‍പ് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും , അതുകൊണ്ടാണോ?” പ്രകാശ് രാജ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

ഗുജറാത്ത് തിരഞ്ഞെടുപ്പ് കാരണമാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വൈകുന്നത് എന്ന പ്രതിപക്ഷ ആരോപണത്തിന്റെ ചുവടുപിടിച്ചാണ് പ്രകാശ് രാജിന്റെ വിമര്‍ശനം.

ഗൌരി ലങ്കേഷിന്റെ വധത്തെ തുടര്‍ന്ന് സംഘപരിവാറിനും മോദി ഗവണ്‍മെന്‍റിനും എതിരെയുള്ള വിമര്‍ശനം ശക്തമാക്കിയിരിക്കുകയാണ് പ്രകാശ് രാജ്. ബെംഗളൂരുവില്‍ നടന്ന ഡി വൈ എഫ് ഐയുടെ ഒരു പരിപാടിയില്‍ “എനിക്ക് കിട്ടിയ അഞ്ച് ദേശീയ പുരസ്‌കാരങ്ങള്‍ നിങ്ങള്‍ തന്നെ കയ്യില്‍ വച്ചോളൂ. എനിക്ക് വേണ്ട. നല്ല ദിനങ്ങള്‍ വരാന്‍ പോകുന്നു എന്നൊന്നും പറഞ്ഞ് എന്റടുത്തേക്ക് വരണ്ട.” എന്നാണ് പ്രകാശ് രാജ് പറഞ്ഞത്.

ഇന്ത്യയില്‍ ഹിന്ദുത്വ തീവ്രവാദം ഉണ്ടെന്നു പറഞ്ഞ കമല്‍ഹാസന് പിന്തുണയുമായും പ്രകാശ് രാജ് എത്തി. കമലിനെതിരേ ബിജെപിയും സംഘപരിവാറും ആക്ഷേപങ്ങളും വിമര്‍ശനങ്ങളുമായി വന്ന സാഹചര്യത്തിലാണ് ഹിന്ദുത്വ തീവ്രവാദവും രാജ്യത്ത് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രകാശ് രാജും രംഗത്തു വന്നത്.

ഈ ദ്രോഹത്തിന് നിങ്ങള്‍ മാപ്പ് പറയുമോ? നോട്ട് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രകാശ് രാജ്‌

“മതത്തിന്റെ, സംസ്‌കാരത്തിന്റെ, സദാചാരത്തിന്റെ പേരില്‍ ഭയം ഊട്ടിയുറപ്പിക്കുന്നത് തീവ്രവാദം അല്ലെങ്കില്‍, പിന്നെന്താണ് തീവ്രവാദം?” പ്രകാശ് രാജ് ചോദിച്ചു.

നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തിലും ശക്തമായ സര്‍ക്കാര്‍ വിമര്‍ശനവുമായി പ്രകാശ് രാജ് രംഗത്ത് എത്തി. “പണക്കാര്‍ സമര്‍ത്ഥമായി കള്ളപ്പണം വെളുപ്പിച്ചപ്പോള്‍ കോടിക്കണക്കിന് സാധാരണക്കാരാണ് നിസഹായരായി ഇതിന്റെ ദുരിതങ്ങള്‍ അനുഭവിച്ചത്. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ നടുവൊടിക്കുന്ന പരിപാടിയായി പോയി ഇത്. നമ്മുടെ കാലത്തെ ഏറ്റവും വലിയ ഈ മണ്ടത്തരത്തിന്റെ ഭാഗമായുണ്ടായ ഈ ദ്രോഹത്തിന് നിങ്ങള്‍ മാപ്പ് പറയുമോ?” പ്രകാശ് രാജ് ചോദിച്ചു.

പശുവിന്റെ പേരില്‍ ആളെ തല്ലിക്കൊല്ലുന്നതൊന്നും തീവ്രവാദമല്ലേ? കമലിനു പിന്തുണയുമായി പ്രകാശ് രാജ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍