UPDATES

ട്രെന്‍ഡിങ്ങ്

ട്രാന്‍സ്ജന്‍ഡറാണെങ്കില്‍ കയറിപ്പിടിക്കാമോ? കയറിപ്പിടിച്ചയാള്‍ക്ക് യുവതിയുടെ അടി

ട്രാന്‍സ്‌ജെന്‍ഡറാണെങ്കില്‍ കയറി പിടിക്കാമെന്ന ധാരണയാണ് ഈ സമൂഹത്തില്‍ നിലനില്‍ക്കുന്നതെന്ന് ദിയ സന

പൊതുസ്ഥലത്ത് വച്ച് തന്റെ നേരെ അസഭ്യവര്‍ഷം നടത്തുകയും കയറി പിടിക്കുകയും ചെയ്തയാള്‍ക്ക് യുവതിയുടെ മര്‍ദ്ദനം. ട്രാന്‍സ്ജന്‍ഡര്‍മാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകയായ ദിയ സനയ്ക്ക് നേരെയാണ് അക്രമണമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം.

കടയില്‍ നിന്നും ഏതാനും സാധനങ്ങള്‍ വാങ്ങി വാഹനത്തില്‍ വയ്ക്കുകയായിരുന്നു ദിയ. പെട്ടെന്ന് പിന്നിലൂടെ വന്ന് ഒരാള്‍ കെട്ടിപ്പിടിക്കുകയും തെറിവിളിക്കുകയുമായിരുന്നു. ഞെട്ടിപ്പോയ താന്‍ ഇയാലെ പിടിച്ചു തള്ളുകയും ഒച്ചയുണ്ടാക്കുകയും ചെയ്തു. ഇതോടെ ആളുകള്‍ ഓടിക്കൂടിയെന്ന് ദിയ അഴിമുഖത്തോട് അറിയിച്ചു. ദിയ പ്രതികരിച്ചതോടെ ട്രാന്‍സ്‌ജെന്‍ഡറാണെന്ന് കരുതിയാണ് താന്‍ കയറിപ്പിടിച്ചെതെന്നായി ഇയാള്‍. ട്രാന്‍സ്ജന്‍ഡറാണെങ്കില്‍ കയറിപ്പിടിക്കാമോയെന്ന് ചോദിച്ച്‌ ദിയ ഇയാളെ അടിക്കുകയായിരുന്നു. അപ്പോഴേക്കും ഒരു സ്ത്രീയും മൂന്ന് കുട്ടികളും സ്ഥലത്തെത്തുകയും ഒന്നും ചെയ്യരുതെന്ന് പറഞ്ഞ് കരയുകയും ചെയ്തു. ഇയാളുടെ സഹോദരിയും മക്കളുമായിരുന്നു ഇത്. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ ഇവരെ സംരക്ഷിക്കുന്നത് ഇയാളാണ്. അവരുടെ അപേക്ഷ പരിഗണിച്ച് ഇതൊരു പ്രശ്‌നമാക്കാതെ സംഭവസ്ഥലത്തു നിന്നും മടങ്ങിയതായും ദിയ വ്യക്തമാക്കി.

എന്നാല്‍ ഇത് പതിവായിരിക്കുകയാണെന്നും ട്രാന്‍സ്‌ജെന്‍ഡറാണെങ്കില്‍ കയറി പിടിക്കാമെന്ന ധാരണയാണ് ഈ സമൂഹത്തില്‍ നിലനില്‍ക്കുന്നതെന്നും ദിയ പറയുന്നു. ഈ മനോഭാവം മാറേണ്ടതുണ്ടെന്നതിനാലാണ് നിയമപരമായി നീങ്ങിയില്ലെങ്കിലും വിവരം മാധ്യമങ്ങളെ അറിയിക്കാന്‍ താന്‍ തീരുമാനിച്ചത്. ഒരു സ്ത്രീയായ തനിക്ക് ട്രാന്‍സ്ജന്‍ഡറാണെന്ന ധാരണയില്‍ നേരിടേണ്ടി വന്ന അപമാനം ഗൗരവകരമാണ്. സ്ത്രീകളും ട്രാന്‍സ്ജന്‍ഡറുകളും ഇവിടെ ഇത്തരത്തില്‍ ആക്രമിക്കപ്പെടുകയാണ്. ട്രാന്‍സ്ജന്‍ഡാറാണെങ്കില്‍ കയറിപ്പിടിക്കാമോയെന്ന ചോദ്യം അതിനാല്‍ തന്നെ പ്രസക്തവുമാണ്- ദിയ പറയുന്നു.

ട്രാന്‍സ്ജന്‍ഡറുകള്‍ മരിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്? രണ്ടു ദിവസത്തിനുള്ളില്‍ രണ്ടിടത്ത് ആക്രമണം; ഒന്ന് കേരള പോലീസ്, മറ്റൊന്ന് സദാചാര പോലീസ്

എബിവിപി റാലിക്കിടെ ഡിവൈഎഫ്‌ഐ നേതാവായ ട്രാന്‍സ്ജന്‍ഡറിനും സുഹൃത്തുക്കള്‍ക്കും നേരെ അധിക്ഷേപം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍