UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അടിവസ്ത്രക്കടയിലെ ഡ്രസിംഗ് റൂമില്‍ ഒളിക്യാമറ; മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ കേസെടുത്തു

ഡ്രസിംഗ് റൂമില്‍ താന്‍ അര്‍ദ്ധ നഗ്നയായിരുന്നെന്നും ഈ ദൃശ്യങ്ങള്‍ കടയിലെ രണ്ട് ജീവനക്കാര്‍ തത്സമയം കാണുന്നുണ്ടായിരുന്നെന്നുമാണ് യുവതി പറയുന്നത്

അടിവസ്ത്രക്കടയിലെ ഡ്രസിംഗ് റൂമില്‍ ഒളിക്യാമറ വച്ചെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലെ എം ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന അടിവസ്ത്രക്കടയിലാണ് സംഭവം. ഒളിക്യാമറയിലൂടെ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ കടയിലെ ജീവനക്കാര്‍ തത്സമയം കാണുന്നത് കണ്ടെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

ഓഗസ്റ്റ് 31നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഗ്രേറ്റര്‍ കൈലാഷിലെ എം ബ്ലോക്കിലെ കടയില്‍ നിന്ന് യുവതി അടിവസ്ത്രങ്ങള്‍ എടുത്ത് ഡ്രസിംഗ് റൂമില്‍ കയറി ധരിച്ചു നോക്കി. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ കടയിലെ ജീവനക്കാരി മറ്റൊരു മുറിയില്‍ പോയി വസ്ത്രം ധരിച്ചുനോക്കാന്‍ ആവശ്യപ്പെട്ടു. കാര്യം അന്വേഷിച്ചപ്പോഴാണ് ആ മുറിയില്‍ രഹസ്യക്യാമറയുണ്ടെന്ന് അറിഞ്ഞത്.

ഡ്രസിംഗ് റൂമില്‍ താന്‍ അര്‍ദ്ധ നഗ്നയായിരുന്നെന്നും ഈ ദൃശ്യങ്ങള്‍ കടയിലെ രണ്ട് ജീവനക്കാര്‍ തത്സമയം കാണുന്നുണ്ടായിരുന്നെന്നുമാണ് യുവതി പറയുന്നത്. താന്‍ ഇത് മനസിലാക്കി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടിയെന്നും കടയുടമയോട് പരാതി പറഞ്ഞപ്പോള്‍ അദ്ദേഹം ഇക്കാര്യം നിഷേധിച്ചുവെന്നും യുവതി പറയുന്നു. അതേസമയം യുവതിയുടെ പരാതിയില്‍ പോലീസ് ഇതുവരെയും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ആരുടെയും അറസ്റ്റ് ഇനിയും രേഖപ്പെടുത്തിയിട്ടില്ല. മറ്റ് സ്ത്രീകളുടെ ആരുടെയെങ്കിയും ദൃശ്യങ്ങള്‍ ഇയാളുടെ കൈവശമുണ്ടോയെന്ന് അന്വേഷിക്കാനും പോലീസ് തയ്യാറായിട്ടില്ല.

ഇതാദ്യമായല്ല സ്ത്രീകളുടെ അറിവില്ലാതെ ഇന്ത്യയില്‍ രഹസ്യ ക്യാമറയിലോ സിസിടിവി ക്യാമറയിലോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. 2015ല്‍ ഫാബ്ഇന്ത്യയുടെ ഗോവയിലെ കടയിലെ ഡ്രസിംഗ് റൂമില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത് വിവാദമായിരുന്നു.

also read:രാജ്യത്തെ ഏറ്റവും ‘വിലയേറിയ’ അഭിഭാഷകന്‍, ഒറ്റയാന്‍, എന്നും വിവാദങ്ങള്‍; രാം ജത്മലാനി കടന്നു പോകുമ്പോള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍