UPDATES

ട്രെന്‍ഡിങ്ങ്

ലോക ഹിപ്‌ഹോപ് ഡാന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി നൃത്തം ചെയ്യും കേരളത്തില്‍ നിന്നുള്ള ഈ മിടുക്കന്മാര്‍; പക്ഷേ ഇനി ഒറ്റ ദിവസം മാത്രം, അഞ്ചു ലക്ഷം രൂപ വേണം

അമേരിക്കയില്‍ നടക്കുന്ന ഈ ലോക മത്സരവേദിയില്‍ പങ്കെടുക്കാനായാല്‍ കേരളത്തില്‍ നിന്ന് ഈ വേദിയിലേക്കെത്തുന്ന ആദ്യ ഹിപ്‌ഹോപ് ഡാന്‍സര്‍മാരായിരിക്കും അഭിജിത്തും ദീപക്കും.

“ഏത് ഹിപ്‌ഹോപ് ഡാന്‍സറേയും പോലെ ഞങ്ങള്‍ക്കും ആ വേദി സ്വപ്‌നമായിരുന്നു. എന്നാല്‍ അവിടേക്ക് എത്തിപ്പെടാന്‍ കഴിയുമോ എന്നാണ് ഇപ്പോഴത്തെ സംശയം”, ആഗ്രഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും ഇടയില്‍ പണം വില്ലനായതിന്റെ നിരാശയിലാണ് അഭിജിത്. അമേരിക്കയിലെ അരിസോണയില്‍ ഓഗസ്ത് 5 മുതല്‍ നടക്കുന്ന ലോക ഹിപ്‌ഹോപ് ഡാന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പോവേണ്ടത് അഭിജിത്തും ദീപക്കുമാണ്. നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയ ഇവര്‍ക്ക് ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ക്ഷണപത്രികയും ലഭിച്ചു. അമേരിക്കയിലേക്കുള്ള വിസയും കടമ്പകള്‍ കടന്ന് ഇവര്‍ നേടിയെടുത്തു. എന്നാല്‍ ആ വേദിയിലേക്കെത്താനുള്ള പണം ഇവരുടെ പക്കലില്ല. ലോക മത്സരവേദിയിലേക്കെത്താനുള്ള അഞ്ച് ലക്ഷം രൂപയ്ക്കായുള്ള നെട്ടോട്ടത്തിലാണ് ഇരുവരും. യാത്രാ ചിലവിനും താമസത്തിനുമായി ഇവര്‍ നാളെ അടക്കേണ്ടത് ഇത്രയും തുകയാണ്. ഒരു ദിവസം ബാക്കി നില്‍ക്കെ സ്വപ്‌നങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരുമോ എന്ന ദു:ഖത്തിലാണ് ദീപക്കും അഭിജിത്തും അവര്‍ക്കായി ക്രൗഡ് ഫണ്ടിങ്ങിന് തുടക്കമിട്ട സുഹൃത്തുക്കളും.

തിരുവനന്തപുരം സ്വദേശികളായ ഹിപ്‌ഹോപ് നര്‍ത്തകരാണ് ദീപക്കും അഭിജിത്തും. സാമ്പത്തികമായ പരാധീനതകള്‍ക്കും ദാരിദ്ര്യത്തിനുമിടയില്‍ ജീവിതത്തോട് പോരാടിയാണ് ഇരുവരും ഹിപ്‌ഹോപ്പിനൊപ്പം നടന്നത്. സ്വന്തം പരിശ്രമത്താല്‍ ഹിപ്‌ഹോപ് പരിശീലിച്ച് അതില്‍ മിടുക്കരായി മാറിയ ഇവര്‍ക്ക് ഹിപ്‌ഹോപ് ഇന്റര്‍നാഷണല്‍ ഒരുക്കുന്ന മത്സരവേദി എന്നും സ്വപ്‌നമായിരുന്നു. ഇത്തവണ ആ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. ഹിപ്‌ഹോപ് ഇന്റര്‍നാഷണല്‍ റീജിയണല്‍ ഒഡീഷന് വിളിക്കുന്നത് കാത്തിരുന്നത് മുതല്‍ തുടങ്ങുന്നു അതിലേക്കുള്ള യാത്ര. ഒഡീഷനില്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോഴും മത്സരവേദിയല്ലാതെ ഒന്നാം സ്ഥാനം നേടാനാവുമെന്ന പ്രതീക്ഷ ഇരുവര്‍ക്കുമുണ്ടായിരുന്നതുമില്ല. ഗോവയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പോരാടിയത് ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും ബിഹാറില്‍ നിന്നുമൊക്കെ എത്തിയ കരുത്തുറ്റവരോടായിരുന്നു. പോപ്പിങ് സ്റ്റൈലില്‍ അവസാന 16-ല്‍ വന്നെങ്കിലും പുറത്തായി. പിന്നീട് ടു ഓണ്‍ ടു ഓള്‍ സ്‌റ്റൈല്‍ ബാറ്റിലില്‍ ഇരുവരും ഒന്നിച്ച് പങ്കെടുത്തു.

മത്സരത്തില്‍ വിജയം നേടിയതിനെക്കുറിച്ച് ദീപക് പറയുന്നതിങ്ങനെ: “ലൈവ് മ്യൂസിക് ഇടുന്നതിനനുസരിച്ച് ഡാന്‍സ് ചെയ്യുക എന്നത് ഈ സ്റ്റൈല്‍ ബാറ്റിലിന്റെ വെല്ലുവിളിയാണ്. എന്നാല്‍ ഞാനും അഭിജിത്തും വര്‍ഷങ്ങളായി ഒന്നിച്ച് ഡാന്‍സ് ചെയ്യുന്നവരായതിനാല്‍ ഞങ്ങള്‍ക്ക് വളരെ പെട്ടെന്ന് ഇത് മാനേജ് ചെയ്യാന്‍ കഴിഞ്ഞു. അങ്ങനെ ഞങ്ങള്‍ വിജയിച്ചു. ഒരിക്കലും കരുതിയിരുന്നില്ല. ഹിപ്‌ഹോപ് ഇന്റര്‍നാഷല്‍ നടത്തുന്ന ഈ ചാമ്പ്യന്‍ഷിപ്പാണ് ഹിപ്‌ഹോപ് ഡാന്‍സറെ സംബന്ധിച്ച് ഏറ്റവും വലിയ വേദി. അവിടെ പങ്കെടുക്കുന്നത് തന്നെ സ്വപ്‌നമാണ്. ഇന്റര്‍നാഷണല്‍ വേദിയിലേക്ക് തിരഞ്ഞെടുക്കപ്പെടുക എന്നത് സ്വപ്‌നങ്ങള്‍ക്കും മേലെയാണ്. അതിനുള്ള ഭാഗ്യവും കിട്ടി. എന്നാല്‍ ആ സ്വപ്‌നം കയ്യെത്തിപ്പിടിക്കാന്‍ കഴിയണമെങ്കില്‍ പണം വേണം. അതിനായി എന്ത് ചെയ്യണമെന്നറിയില്ല.”

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവര്‍ക്കും അമേരിക്കന്‍ വിസ ലഭിച്ചത്. വിസ കിട്ടാന്‍ തടസ്സങ്ങള്‍ ഉണ്ടാവുമോ എന്ന് ഭയന്നിരുന്നതിനാല്‍ അതിന് മുമ്പായി ക്രൗഡ് ഫണ്ടിങ് പോലും നടത്താന്‍ കഴിഞ്ഞില്ല എന്ന് അഭിജിത്തിന്റെയും ദീപക്കിന്റെയും സുഹൃത്തായ രാജേഷ് പറയുന്നു. രാജേഷിന്റെ നേതൃത്വത്തിലുള്ള റാപ്രുഡീസിലെ അംഗങ്ങളാണ് അഭിജിത്തും ദീപക്കും. തിരുവനന്തപുരം ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഡാന്‍സ് ഇന്‍സ്ട്രക്ടറാണ് ദീപക്. സ്‌കൂള്‍ അധികൃതര്‍ വിസ ലഭിക്കാനായി ഇരുവരെയും സ്‌പോണ്‍സര്‍ ചെയ്യുകയും ചെയ്തു. അതിലുപരിയായി ദീപക്കിന് രണ്ട് ലക്ഷം രൂപ ലോണ്‍ ആയും അനുവദിച്ചു നല്‍കി. എന്നാല്‍ ഈ ലോണ്‍ അടക്കാന്‍ പോലുമുള്ള സാമ്പത്തിക സ്ഥിതി ദീപക്കിനും അഭിജിത്തിനുമില്ല. വിസയ്ക്കും മറ്റുമായി ഈ തുകയില്‍ ഏറിയ പങ്കും ചിലവാകുകയും ചെയ്തു. ബാക്കിയുള്ള തുക കണ്ടെത്താന്‍ ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ഇരുവരും.

മൂന്ന് ദിവസമായി പണം അന്വേഷിച്ച് പലവഴിക്കലഞ്ഞെങ്കിലും ഇതേവരെ ഒരു തുകയും ലഭിച്ചിട്ടില്ല. സഹായത്തിനായി സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ക്രൗഡ് ഫണ്ടിങ്ങിന് തുടക്കമിട്ടെങ്കിലും കാര്യമായ സഹായങ്ങള്‍ ലഭിച്ചിട്ടില്ല. ഒരു നാള്‍ ബാക്കി നില്‍ക്കെ സ്വപ്‌നങ്ങള്‍ എത്തിപ്പിടിക്കാന്‍ സഹായമഭ്യര്‍ഥിക്കുകയാണ് അഭിജിത്തും ദീപക്കും സുഹൃത്തുക്കളും. ഇരുവര്‍ക്കും ലോക മത്സരവേദിയില്‍ പങ്കെടുക്കാനായാല്‍ കേരളത്തില്‍ നിന്ന് ഈ വേദിയിലേക്കെത്തുന്ന ആദ്യ ഹിപ്‌ഹോപ് ഡാന്‍സര്‍മാരായിരിക്കും അഭിജിത്തും ദീപക്കും.

സഹായം അഭയാര്‍ഥിച്ചുകൊണ്ട് ഇവര്‍ സമൂഹ മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പങ്കു വച്ചിരുന്നു.

യു. എസിൽ എത്തേണ്ടത് ആഗസ്റ്റ് 2-നാണ്. ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കുമ്പോൾ നിങ്ങൾക്ക് എന്ത് സംഭാവന നൽകാമെങ്കിലും അത് ഞങ്ങൾക്കു് വലിയ സഹായം തന്നെയായിരിക്കും. അതിനായി milaap എന്ന പ്ലാറ്റ്ഫോമിൽ ഒരു ഫണ്ട് റെയ്സർ തുടങ്ങിയിട്ടുണ്ട്. അതിന്റെ ലിങ്കുകൾ താഴെ കൊടുക്കുന്നു. സഹകരിക്കണം എന്ന് വീണ്ടും അഭ്യർത്ഥിക്കുന്നു”.

നന്ദി.

ദീപക് & അഭിജിത്ത്
ഫോൺ: +91 7907353416

https://milaap.org/fundraisers/support-deepak-41?mlp_referrer_id=1795312&utm_medium=auto_share&utm_source=whatsapp

* Paytm വഴി പണമടയ്‌ക്കാൻ (Android ഉപയോക്താക്കൾക്ക് മാത്രം) *
http://m.p-y.tm/pay-milaap?comment=originId_89419&amount=2500&amount_editable=1

* യു‌പി‌ഐ പേയ്‌മെന്റിനായി: *
givetomlpdeepak @ yesbankltd https://milaap.org/fundraisers/support-deepak-41/upi_deeplink
(BHIM, PhonePe അല്ലെങ്കിൽ ഏതെങ്കിലും യുപിഐ അപ്ലിക്കേഷൻ ഉപയോഗിച്ച് നിങ്ങൾക്ക് ഈ ഐഡിയിലേക്ക് പണം അയയ്ക്കാം)

താഴെപ്പറയുന്ന അക്കൗണ്ടിലേക്ക് നിങ്ങൾക്ക് ബാങ്ക് ട്രാൻസ്ഫർ ചെയ്യാനും കഴിയും
Account Number : 8080811089419
Account Name : Deepak
IFSC കോഡ്: YESB0CMSNOC

രാജേഷ്: 9995407555, 9895537297

ദീപക്: 097-461-71192, Mobile 09746171192

അഭിജിത്ത്: 919633974125

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍