UPDATES

ട്രെന്‍ഡിങ്ങ്

എതിർക്കുന്നവരെ സംഘിയാക്കുന്ന സിപിഎം വിയോജിപ്പുകൾക്കിടമുള്ള ഒരു നാട് ഇല്ലാതാക്കുന്നു: കൽപ്പറ്റ നാരായണൻ

ഏക ശത്രുവുള്ള ഒരു ഇടമാണ് പ്രതീക്ഷിക്കുന്നത്. അലസമായി ചെയ്യുന്നതല്ല.

ആരോപണങ്ങൾക്ക് മറുപടിപറായാതെ വിർശിക്കുന്നവരെ സംഘപരിവാറുകാരാക്കി നിശബ്ദമാക്കാനാണ് സിപിഎം ശ്രമിക്കന്നതെന്ന് കവിയും നിരൂപകനുമായ കൽപ്പറ്റ നാരായണൻ. തൃശുരിൽ താൻ‌ നടത്തിയ പ്രസംഗത്തിൽ ഉന്നയിച്ച് ആരോപണങ്ങൾക്ക് മറുപടി പറയാതെ തനിക്കെതിരെ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയായിട്ടായിരന്നു കൽപ്പറ്റ നാരായണന്റെ പ്രതികരണം. തന്റെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ആദ്യം വിമർശനവുമായി രംഗത്തെത്തിയത്. പിന്നീട് അഴിമുഖത്തോടും അദ്ദേഹം നിലപാട് ആവർത്തിച്ചു.

സിപിഎമ്മിനെ ആരെങ്കിലും വിമർശിച്ചാൽ അയാളെ സംഘിയാക്കുകയാണ് നിലവില്‍‍ പാർട്ടി അനുഭാവികളുടെ രീതി. ഭൂമിമലയാളത്തിലേറ്റവും ഹീനമായ ഈ വിശേഷണം വിമർശകന്റെ തലയിൽ വെക്കാനാണ് അവർ ശ്രമിക്കുക. ഇത്തരം ആരോപണങ്ങൾ സംഘപരിവാർ പ്രവർത്തകർ സംവിധാനകൻ പ്രിയനന്ദന്റെ ദേഹത്ത് ഒഴിച്ച ദ്രാവകത്തേക്കാൾ മോശമാണ്. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിലൂടെ സഖാക്കൾ എന്താണ് നേടുന്നതെന്നും അദ്ദേഹം പറയുന്നു.

ഇത്തരം ആരോപണങ്ങളിൽ‌ വലിയ രാഷ്ട്രീയമുണ്ട്. ആശയപരമായ എതിരാളികളുടെ എണ്ണം കുറയ്ക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിൽ. രാഷ്ട്രീയ സാഹചര്യത്തിൽ സിപിഎമ്മും- സംഘപരിവാർ സംഘടനകളും മാത്രമാണെന്ന് വരുത്താനുള്ള ശ്രമമാണ്. അങ്ങനെ വന്നാൽ, മുന്നാമതൊരു ശക്തി ഇല്ലാതായാൽ പാർട്ടിക്ക് എന്നും നില നിൽക്കാനാവും എന്നതാണ് നീക്കമെന്നും അദ്ദേഹം പറയുന്നു. ശീതയുദ്ധകാലത്തിന് ശേഷം ബിൻലാദനെ പുതിയ ശത്രുവാക്കി ഉയര്‍ത്തിക്കാട്ടി അമേരിക്ക ശത്രുവിനെ ഉണ്ടാക്കുകയായിരുന്നു. സമാനമായ നിലപാടാണ് ഇപ്പോൾ സിപിഎം സ്വീകരിക്കുന്നത്.

ഏക ശത്രുവുള്ള ഒരു ഇടമാണ് പ്രതീക്ഷിക്കുന്നത്. അലസമായി ചെയ്യുന്നതല്ല. എക ശത്രു എന്ന നിലയിലെത്തുന്നതിലുടെ ശക്തമായ ഭരണ കക്ഷിയെ ഉണ്ടാക്കാനാണ് ശ്രമം. ഇല്ലെങ്കിൽ അവർ ശിഥിലമായി പോവുമെന്നും അദ്ദേഹം പറയുന്നു. സിപി എം അല്ലെങ്കിൽ ആർഎസ്എസ് എന്ന നിലയിലുള്ള ഒരു നാട് നന്നല്ലെന്നും അദ്ദേഹം പറയുന്നു. യുഡിഎഫും എൽഡിഎഫും മൽസരിക്കുന്ന ആർഎസ്എസ് ഇല്ലാത്ത ഒരു രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിൽ വേണ്ടെതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് വിശദീകരിച്ച് അഴിമുഖത്തോട് പ്രതികരിച്ചു.

ശത്രുവിനെ ഉണ്ടാക്കുക എന്നത് ഏത് ശക്തിയുടെയും ആവശ്യമാണ്. ശക്തനായ ശത്രു വേണം എങ്കിലെ ശക്തമായ ഭരണ പക്ഷം ഉണ്ടാക്കാനാവു. അതിനായി ഒരു ശത്രുവിനെ വളർത്തുമ്പോൾ മറ്റ് ശക്തികൾ അപ്രസക്തമാവും, ഇത് ഭരണത്തിൽ തുടരാൻ അവസരം ഒരുക്കം, എന്നാൽ ഇത്തരത്തിൽ ബിജെപിക്ക് വളരാൻ മണ്ണൊരുക്കുന്നത് കേരളത്തിന് ദോഷം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം,

സിപിഎമ്മിനെ ആരെങ്കിലും വിമർശിച്ചാൽ വിമർശകനെ സംഘിയാക്കുകയാണ് പാർട്ടി അനുഭാവികളുടെ രീതി. ഭൂമി മലയാളത്തിലേറ്റവും ഹീനമായ ഈ വിശേഷണം വിമർശകന്റെ തലയിൽ വെച്ച് അവർ ധനൃരാകും. പ്രിയനന്ദന്റെ തലയിലൊഴിച്ച ദ്രാവകത്തേക്കാൾ നാറുന്ന ഈ പദ പട്ടാഭിഷേകത്താൽ സഖാക്കൾ എന്താണ് നേടുന്നത്? സിപിഎമ്മിന്റേയും ഉറ്റ ശത്രുക്കളായ ആർഎസ്എസിന്റേയും മാത്രം നാടാണിതെന്നോ. either cpm or rss എന്നതാണോ മലയാളിക്ക് സാദ്ധൃമായ ഏക identity?. എല്ലാവർക്കും ഇടമുള്ള, വിയോജിപ്പുകൾക്കിടമുള്ള ഒരു നാട് നിങ്ങൾ ഇല്ലാതാക്കുകയാണ്. വൃതൃസ്തമായ നിലപാടുകളുള്ളവരെയെല്ലാം സംഘികളാക്കുന്നതിലൂടെ നിങ്ങൾ ചെയ്യുന്നതെന്തെന്ന് നിങ്ങളറിയുന്നില്ല.

 

 

 

 

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍