UPDATES

ട്രെന്‍ഡിങ്ങ്

പാർട്ടി നേതാക്കള്‍ കമ്മ്യൂണിസത്തെ വീട്ടിൽ കയറ്റാത്തതെന്ത്? മക്കളിൽ വളർത്തുന്നത് അരാഷ്ട്രീയം: എൻ എസ് മാധവൻ

എസ്എഫ്ഐ തുടങ്ങിയ സംഘടനകളിൽ നിന്നു കമ്യൂണിസ്റ്റ് നേതാക്കളുടെ മക്കൾ അകലം പാലിക്കുകയാണ്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ ഇടത് നേതാക്കളെ വിമർശിച്ച് എഴുത്തുകാൻ എൻ എസ് മാധവൻ. മനോരമ ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം. കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കൾ മക്കളിൽ അരാഷ്ട്രീയത വളര്‍ത്തുകയാണെന്നാണ് പ്രധാന ആരോപണം

പിതാക്കന്മാരുടെ പാപങ്ങൾ മക്കളെ മൂന്നും നാലും തലമുറ വരെ പിന്തുടരുമെന്ന ബൈബിൾ വചനത്തിന് വിരുദ്ധമായി മക്കളുടെ ചെയ്തികൾ പിതാക്കന്മാരെ ബാധിക്കുന്ന അവസ്ഥയാണ് കോടിയേരിയുടെ വിഷയത്തിൽ സംഭവിച്ചതെന്നാണ് എഴുത്തുകാരന്‍ വിലയിരുത്തുന്നത്. രാഷ്ട്രീയ ജീവിതത്തിൽ സജീവ പങ്കാളിയായിരുന്നു മാർക്സിന്റെ ജീവിത പങ്കാളിയായിരുന്ന ജെന്നി. ‘ലോകത്തെ മാറ്റുക എന്നതാണു ലക്ഷ്യം’ ഇതാണ് മാർക്സ് പറഞ്ഞിരുന്നത്. എന്നാൽ മാർക്സ് തത്വത്തിന് വിരുദ്ധമായി പല കമ്യൂണിസ്റ്റ് നേതാക്കളും എന്തുകൊണ്ട് കമ്യൂണിസത്തെ കുടുംബത്തിനു പുറത്തു നിർത്തുന്നതെന്താണെന്നും അദ്ദേഹം പറയുന്നു.

എസ്എഫ്ഐ തുടങ്ങിയ സംഘടനകളിൽ നിന്നു കമ്യൂണിസ്റ്റ് നേതാക്കളുടെ മക്കൾ അകലം പാലിക്കുകയാണ്. മധ്യവർഗ കുടുംബങ്ങളെയും പോലെ അവരും, മക്കൾ രാഷ്ട്രീയമില്ലാതെ വളരാൻ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണിത്. ‘മക്കൾരാഷ്ട്രീയ’ത്തിന് എതിരായ നിലപാട് എന്നിതിനെ പറയാൻ പറ്റില്ല. കമ്യൂണിസ്റ്റ് പാർട്ടികൾ മറ്റു പാർട്ടികളിൽനിന്നു വ്യത്യസ്തമാണ് ഇവർ കുടുംബത്തിൽ നടപ്പാക്കുന്നത് അരാഷ്ട്രീയതയാണ്. ലോകത്തെ മാറ്റാൻ കുടുംബത്തിനു പുറത്തുള്ള ഇതരജനങ്ങൾ മതി എന്നതാണ് നമ്മുടെ നേതാക്കളുടെ നിലപാടെന്നു തോന്നുന്നും എന്നും എൻ എസ് മാധവൻ പറയുന്നു.

കേരളത്തിലെ ആദ്യകാല നക്സൽ നേതാവായിരുന്ന കുന്നിക്കൽ നാരായണൻ ഈ കാര്യത്തിൽ വ്യത്യസ്തനാണെന്നും അദ്ദേഹത്തിന്റെ ഭാര്യ മന്ദാകിനിയുടെയും മകൾ അജിതയുടെയും രാഷ്ട്രീയജീവിതം മലയാളികൾക്ക് അറിയാം. അദ്ദേഹം കുടുംബത്തിൽ നിന്നു രാഷ്ട്രീയം തുടങ്ങി എന്നതാണ് ഇത് ഉദാഹരിക്കുന്നതെന്നും എൻ എസ് മാധവൻ പറയുന്നു.

വത്തിക്കാന്റെ ക്ലീന്‍ ചിറ്റില്‍ സര്‍വ്വശക്തനായി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി; എതിര്‍ ശബ്ദങ്ങള്‍ ഇനി സീറോ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍