UPDATES

ട്രെന്‍ഡിങ്ങ്

ഈ സമരം കോർപ്പറേറ്റ് ജീവിതത്തിൽ കുരുങ്ങിക്കിടക്കുന്ന കേരള കത്തോലിക്കാ സഭയ്ക്കുള്ള ഗുരുതരമായ മുന്നറിയിപ്പ്-സക്കറിയ

ഇരയാക്കപ്പെട്ട കന്യാസ്ത്രിയ്ക്ക് ഏറ്റവും വേഗത്തിൽ നീതി ലഭ്യമാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്.

ജലന്ധർ ബിഷപ്പിനെതിരായ ലൈംഗികാതിക്രണമ പരാതിയിൽ നടപടി ആവശ്യപ്പെട്ടു സമരം ചെയ്യുന്ന സന്യാസിനിമാർക്ക് ഐക്യദാർഢ്യവുമായി സാഹിത്യകാരൻ സക്കറിയ. കന്യാസ്ത്രികളുടെ സമരത്തോട് ഒരു എഴുത്തുകാരനെന്ന നിലയിലും ഒരു പൗരനെന്ന നിലയിലും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി സക്കറിയ തന്റെ ഫെയ്സ്ബൂക് കുറിപ്പിൽ പറഞ്ഞു.

“ഇരയാക്കപ്പെട്ട കന്യാസ്ത്രിയ്ക്ക് ഏറ്റവും വേഗത്തിൽ നീതി ലഭ്യമാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. ഒരു സ്ത്രീക്ക് ലഭിക്കേണ്ട നിയമപരമായ എല്ലാ മുൻഗണനയും, പ്രത്യേകിച്ച് സുരക്ഷയും, അവർക്ക് ലഭിക്കേണ്ടതുണ്ട്.” അദ്ദേഹം പറഞ്ഞു.

കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ മുമ്പിൽ മറ്റൊരു പൗരൻ മാത്രമാണ് എന്ന വസ്തുതയിൽ വെള്ളം ചേർക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയും അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കലുമാണ് എന്നും സക്കറിയ ഓർമിപ്പിച്ചു.

യുദ്ധക്കളത്തിലെ കന്യാസ്ത്രി സഹോദരിമാർക്ക് എന്റെ എളിയ അഭിവാദ്യങ്ങൾ എന്നവർത്തിച്ച അദ്ദേഹം സമരത്തിനോട് നിസ്സംഗത പുലർത്തുന്ന സഭകളെ കടന്നാക്രമിച്ചു. “കത്തോലിക്കാ പൗരോഹിത്യത്തിലെ ലൈംഗികതാ പ്രതിസന്ധിയിലേക്ക് മാർപ്പാപ്പ തന്നെ ഉത്തരം തേടി നേരിട്ടിറങ്ങി പുറപ്പെട്ടിരിക്കുന്നു എന്നിരിക്കെ ഇന്ത്യൻ സഭ ഒരു നിഷേധ മനോഭാവത്തിലേക്ക് ഒളിച്ചോടാതെ, ആത്മപരിശോധനയ്ക്കും തിരുത്തിനും തയ്യാറാകണം. സന്യാസിനീ സഹോദരിമാരുടെ നീതിക്കുവേണ്ടിയുള്ള ഈ സമരം കോർപ്പറേറ്റ് ജീവിതത്തിൽ കുരുങ്ങിക്കിടക്കുന്ന കേരള കത്തോലിക്കാ സഭയ്ക്ക് നൽകപ്പെടുന്ന ഒരു ഗുരുതരമായ മുന്നറിയിപ്പാണ്. അതിന്റെ അർത്ഥതലങ്ങൾ മനസിലാക്കി സ്വയം അഭിമുഖീകരിക്കാനും തിരുത്താനും സഭയ്ക്ക് ഒരുപക്ഷെ ഇനിയും സമയമുണ്ട്.” സക്കറിയ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍