UPDATES

ട്രെന്‍ഡിങ്ങ്

‘മൈക്കും ക്യാമറയും കാണുമ്പോൾ ഇയാളുടെ ശരീരഭാഷ കണ്ടാൽ, മോട്ടോർ കണ്ട കാളക്കൂറ്റന്റെ പരാക്രമം’

കേരളത്തിലെ സ്ത്രീസമൂഹത്തിന്റെ മാന്യതയും അന്തസ്സും ചവിട്ടിത്തേക്കുന്ന ഇയാളെ ബഹിഷ്കരിച്ചു കൂടെ?

സ്ത്രീവിരുദ്ധ പരാമർശങ്ങൾ മാത്രം നടത്തുന്ന പി സി ജോർജിനെ മാധ്യമങ്ങൾ ബഹിഷ്‌ക്കരിക്കണമെന്ന് എഴുത്തുകാരി ശാരദക്കുട്ടി. “സ്ത്രീസമൂഹത്തിന്റെ മാന്യതക്കും അന്തസ്സിനും വേണ്ടി നിരന്തരം സമരത്തിലേർപ്പെട്ടിരിക്കുന്ന, വിജയത്തിലെത്താൻ അവർക്കൊപ്പം എല്ലായ്പോഴും നിലകൊള്ളുന്ന ദൃശ്യ-ശ്രാവൃ- പ്രിന്റ് മാധ്യമങ്ങളോട് എല്ലാ നന്ദിയോടെയും ബഹുമാനത്തോടെയും ചോദിക്കട്ടെ, കേരളത്തിലെ സ്ത്രീസമൂഹത്തിന്റെ മാന്യതയും അന്തസ്സും ചവിട്ടിത്തേക്കുന്ന ഇയാളെ ബഹിഷ്കരിച്ചു കൂടെ?” ശാരദക്കുട്ടി തന്റെ ഫെയ്സ്ബൂക് കുറിപ്പിൽ ചോദിച്ചു.

ഇനി മേലിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഞങ്ങളുടെ ചാനൽ /പത്രം പ്രസിദ്ധീകരിക്കുകയില്ല, പി സി ജോർജ് മര്യാദ പഠിക്കുന്നതു വരെ അയാൾക്ക് മാധ്യമ ഭ്രഷ്ട് കൽപ്പിക്കുന്നു ഈ രണ്ടു തീരുമാനങ്ങൾ മാധ്യമങ്ങൾ കൈക്കൊള്ളണമെന്ന് ശാരദക്കുട്ടി ആഹ്വാനം ചെയ്തു.

വിവാഹ ജീവിതമാഗ്രഹിക്കുന്നുവെന്ന് ജനറലമ്മയ്ക്ക് കത്തു നൽകിയ കന്യാസ്ത്രീയാണ് ബലാൽസംഗത്തിനെതിരെ പരാതി നൽകിയിരിക്കുന്നതെന്ന് ‘മറ്റേടത്തെ’ എം. എൽ. എ പരിഹസിക്കുന്നുവെന്ന് പി സി ജോർജിന്റെ വാക്കുകളെ ഉദ്ധരിച്ചു ശാരദക്കുട്ടി കുറ്റപ്പെടുത്തി. വിവാഹ ജീവിതമാഗ്രഹിക്കുന്ന സ്ത്രീകൾക്കെല്ലാം നാട്ടുകാരുടെ ബലാത്സംഗത്തിനും സമ്മതമാണെന്ന പോയന്റ് ആണ് പി സി ചൂണ്ടി ചൂണ്ടി കാണിക്കുന്നതെന്നും അവർ പരിഹസിച്ചു.

മൈക്കും ക്യാമറയും കാണുമ്പോൾ ഇയാളുടെ ശരീരഭാഷ കണ്ടാൽ, മോട്ടോർ കണ്ട കാളക്കൂറ്റന്റെ പരാക്രമം എന്ന ചങ്ങമ്പുഴയുടെ ഉപമയാണോർമ്മ വരിക എന്നും ശാരദക്കുട്ടി പറഞ്ഞു.
കന്യാസ്ത്രീകൾക്കൊപ്പം വിജയം വരെ നിലകൊണ്ട മാധ്യമങ്ങളുടെ ആത്മാർഥതയിൽ വിശ്വസിക്കുന്ന കേരളത്തിലെ മുഴുവൻ സ്ത്രീകൾക്കും വേണ്ടിയുള്ള അഭ്യർഥനയായി ഇത് കണക്കാക്കണം എന്ന വാചകത്തോടെയാണ് അവർ കുറിപ്പിന് വിരാമം ഇടുന്നത്.

കന്യാസ്ത്രീ, ഭാര്യാസ്ത്രീ, വേശ്യാസ്ത്രീ, പാർട്ടി സ്ത്രീ ഇതൊക്കെ ഒരേ സ്ത്രീ തന്നെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍