UPDATES

ട്രെന്‍ഡിങ്ങ്

‘കല്ലെറിഞ്ഞു കൊന്നാലും സംഘിയെന്ന് വിളിക്കരുത്’ : ശാരദക്കുട്ടി

ഇടതുപക്ഷത്തെ തുറന്നെതിർക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ആവിഷ്കാരസ്വാതന്ത്ര്യവുണ് തനിക്ക് വേണ്ടതെന്നും ശാരദക്കുട്ടി പറഞ്ഞു.

ആശയപരമായി സിപിഎമ്മിനെയോ സര്‍ക്കാരിനെയോ എതിര്‍ത്താലുടന്‍ സംഘിയാക്കരുതെന്ന് എഴുത്തുകാരി ശാരദക്കുട്ടി. “ആശയപരമായി സി പി എമ്മിനെയോ സർക്കാരിനെയോ എതിർത്താലുടൻ സംഘിയാക്കല്ലേ. അതിൽ ഭേദം വയറ്റിലൊരു കല്ലു കെട്ടി വല്ല കയത്തിലും താഴ്ത്തുകയാ” ശാരദക്കുട്ടി തന്റെ ഫെയ്സ്ബൂക് കുറിപ്പിൽ പറഞ്ഞു.

പരസ്യമായി കല്ലെറിഞ്ഞു കൊന്നാലും സംഘിയെന്നു പറഞ്ഞാക്ഷേപിക്കരുത്, കാരണം ചോദിച്ചാൽ അതെനിക്കപമാനമാണ് അവർ കൂട്ടിച്ചേർത്തു.ഇടതുപക്ഷത്തെ തുറന്നെതിർക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ആവിഷ്കാരസ്വാതന്ത്ര്യവുണ് തനിക്ക് വേണ്ടതെന്നും ശാരദക്കുട്ടി പറഞ്ഞു.

ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തി വരുന്ന സമരത്തിന് പിന്തുണ അര്‍പ്പിച്ച് ശാരദക്കുട്ടി രംഗത്തെത്തിയിരുന്നു. തെരുവില്‍ സ്ത്രീകള്‍ നീതിക്കുവേണ്ടി ഉണ്ണാതെയും ഉറങ്ങാതെയും ഇരിക്കുമ്പോള്‍ അവര്‍ക്ക് ഒരാശ്വാസവും ബലവുമായി സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഒരാള്‍ പോലും, ഒരു സ്ത്രീ പോലും പന്തലിലെത്തുന്നില്ല എന്നത് നിരാശയുണ്ടാക്കുന്നുവെന്ന വിമര്‍ശനവും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ശാരദക്കുട്ടി ഉന്നയിച്ചിരുന്നു. പിന്നാലെ തന്നെ ഇവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. സംഘി എന്നാരോപിച്ച് കൊണ്ടുള്ള വിമര്‍ശനങ്ങള്‍ അതിരു കടനന്നപ്പോഴായിരിക്കണം വായടപ്പിക്കുന്ന മറുപടിയുമായി ശാരദക്കുട്ടി രംഗത്തെത്തിയത് എന്ന് കരുതുന്നു. സ്വതവേ വിരുദ്ധ അഭിപ്രായം പ്രകടിപ്പിക്കുന്നവരെ നാനാ വിധത്തിലുള്ള മുദ്രകുത്തലിനു വിധേയമാക്കുന്ന ഒരിടം കൂടിയാണ് സൈബർ ലോകം.

ലൈംഗികാതിക്രമ പരാതിയിൽ ഫ്രാങ്കോക്കെതിരെ സന്യാസിനികൾ സമരം ആരംഭിച്ച സമയം മുതൽ അവരോടു ഐക്യദാർഢ്യം പ്രഖ്യാപിച്ചു ശാരദക്കുട്ടി, സാറ ജോസഫ്, പി ഗീത തുടങ്ങിയവർ രംഗത്ത് വന്നിരുന്നു. അതെ സമയം ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ബിഷപ് ഫ്രാങ്കോയെ വത്തിക്കാൻ ജലന്ധർ രൂപതയുടെ ബിഷപ് സ്ഥാനത്തുനിന്ന് നീക്കി. തൃപ്പൂണിത്തുറയിൽ ചോദ്യം ചെയ്യൽ തുടരുകയാണ്, മൊഴിയിൽ വൈരുധ്യം ഉണ്ടെന്നും അറസ്റ് ഉടൻ ഉണ്ടായേക്കുമെന്നും റിപ്പോട്ടുകൾ ഉണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍