UPDATES

ട്രെന്‍ഡിങ്ങ്

കന്യാസ്ത്രീ, ഭാര്യാസ്ത്രീ, വേശ്യാസ്ത്രീ, പാർട്ടി സ്ത്രീ ഇതൊക്കെ ഒരേ സ്ത്രീ തന്നെ

ബിഷപ്പിനെതിരെ സമരം ആരംഭിച്ചത് മുതൽ കന്യാസ്ത്രീകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചവരിൽ ഒരാൾ ആണ് ശാരദക്കുട്ടി.

കന്യാസ്ത്രീകൾ നടത്തിയ സമര വിജയത്തിന് ശേഷവും സമരത്തെ അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി. “കന്യാസ്ത്രീ ആദ്യത്തെ തവണ കരയാഞ്ഞതെന്താ, 12 തവണയും എതിർക്കാഞ്ഞതെന്താ എന്നൊക്കെ വരുന്ന ചോദ്യങ്ങൾക്ക് ഒറ്റ മറു ചോദ്യമേ ചോദിക്കാനുള്ളു. ഭാര്യാ സ്ത്രീകളെന്താ മുന്നൂറു തവണയായാലും മടുപ്പു ഭാവിക്കുകയോ എതിർപ്പ് പ്രകടിപ്പിക്കുകയോ പുറത്തേക്കിറങ്ങുകയോ ചെയ്യാത്തത്?” ശാരദക്കുട്ടി ചോദിച്ചു.

പി സി ജോർജ് എം എൽ എ സമരം ചെയ്ത സന്യാസിനികൾക്കെതിരെ തികച്ചും സ്ത്രീ വിരുദ്ധമായ പരാമർശങ്ങൾ ഉന്നയിച്ചിരുന്നു. പല തവണ പീഡിപ്പിച്ചിട്ടും ഇപ്പോഴാണ് കേസ് കൊടുക്കാൻ തോന്നിയത് എന്ന് പി സി ചോദിച്ചത് വലിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടു. ഈ പരാമർശങ്ങളെ ആണിപ്പോൾ ശാരദക്കുട്ടി രൂക്ഷമായി വിമർശിച്ചത്.

ബിഷപ്പിനെതിരെ സമരം ആരംഭിച്ചത് മുതൽ കന്യാസ്ത്രീകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചവരിൽ ഒരാൾ ആണ് ശാരദക്കുട്ടി.

“നിവൃത്തികേടിന്റെയും നിസ്സഹായതയുടെയും ആൾരൂപങ്ങൾ കന്യാസ്ത്രീ മഠത്തിൽ മാത്രമല്ല,നിങ്ങളുടെ വീടുകളിലും ഉണ്ടാകും. അവരൊന്നും എന്താ ഒന്നും പുറത്തു പറയാതെ സഹിക്കുന്നത്? ഒന്നോ രണ്ടോ മുപ്പതോ കൊല്ലം കഴിഞ്ഞാലും പുറത്തു പറയാത്തതെന്താണ്? എന്തിനാ നിശ്ശബ്ദം സഹിക്കുന്നത്? പുറത്തു പറഞ്ഞു കൂടെ? ഇവിടെ നിയമമില്ലേ? പോലീസില്ലേ?” അവർ ചോദിച്ചു !

അധികാരത്തിനു കീഴ്പ്പെട്ടു നിൽക്കേണ്ടി വരുന്ന ഏതു വ്യവസ്ഥിതിയിലും ഉള്ളതൊക്കെയേ കന്യാസ്ത്രീ മoത്തിലുമുള്ളു. കന്യാസ്ത്രീ, ഭാര്യാസ്ത്രീ, വേശ്യാസ്ത്രീ, പാർട്ടി സ്ത്രീ ഇതൊക്കെ ഒരേ സ്ത്രീ തന്നെ. ഇലകൾ കൂട്ടിത്തൊടാതെ നാം നട്ട വൃക്ഷങ്ങൾ വേരുകൾ കൊണ്ടു കെട്ടിപ്പിടിക്കുന്നു എന്ന് വീരാൻ കുട്ടി എഴുതിയത് സത്യമാണ്, ശാരദക്കുട്ടി കൂട്ടിച്ചേർത്തു.

അതെ സമയം “അവളെന്റെ മിടുക്കിൽ സംതൃപ്തയായി കഴിയുന്നു”വെന്നത് ഒന്നുമറിയാത്ത നിങ്ങളുടെ ഒരു തോന്നൽ മാത്രമായിരിക്കാം. സഹികെടുമ്പോഴാണവൾ വിരൽ ചൂണ്ടുക. എന്താ ഇത്ര കാലം മിണ്ടാഞ്ഞതെന്ന ചോദ്യത്തിന് അത്രയേ അർഥമുള്ളു’ എന്നൊരു ലേഖനത്തിലെഴുതിയതിന് മലയാളത്തിലെ ഒരെഴുത്തുകാരൻ, അതയാളെ കുറിച്ചാണെഴുതിയതെന്നു പറഞ്ഞ് തനിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത വിവരവും ശാരദക്കുട്ടി ഫെയ്സ്ബൂക് കുറിപ്പിൽ വെളിപ്പെടുത്തി.

ഈ പ്രശ്നത്തിന്റെ പേരിൽ കുറെ തവണ കോടതി കയറി ഇറങ്ങേണ്ടി വന്നതായും അവർ പറഞ്ഞു.

ഇത് ആരോഗ്യപ്രശ്നമല്ല, ആര്‍ത്തവപ്രശ്നമാണ്; ആ ദിവസങ്ങളിലെ അവധി സ്ത്രീകളുടെ അവകാശവും: എസ്. ശാരദക്കുട്ടി

താങ്കൾ തോളിൽ കയ്യിട്ടു നിൽക്കുമ്പോൾ ചിരിക്കുന്ന ഈ കുട്ടികളെ കുറിച്ച് താങ്കൾക്കെന്തെങ്കിലും അറിയുമോ?അൽഫോൻസ് കണ്ണന്താനത്തിനോട് ശാരദക്കുട്ടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍