UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എല്ലാവരെയും ചേർത്ത് നിർത്തുന്ന ആ മുഖഭാവം അത്രയ്ക്ക് ആശ്വാസകരമാണ് : സാറ ജോസഫ്, മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തി സാമൂഹ്യ പ്രവർത്തകരും, നവമാധ്യമങ്ങളും

സോഷ്യൽ മീഡിയയിൽ നിരവധി പേർ ഇന്നലെ മുഖ്യമന്ത്രിയുടെ ചിത്രം പ്രൊഫൈൽ പിക്ച്ചർ ആക്കി കൊണ്ട് അദ്ദേഹത്തോടുള്ള സ്നേഹവും, ആദരവും അറിയിച്ചു.

സമാനതകളില്ലാത്ത മഹാദുരന്തം കേരളം മറികടക്കുമ്പോള്‍ ആ അതിജീവനത്തിന്റെ മുൻനിരയിൽ ഉറച്ചു നില്‍ക്കുന്ന മുഖ്യമന്ത്രിയ്ക്ക് പ്രശംസയുമായി പ്രമുഖര്‍. ദിവസേന പത്രസമ്മേളനങ്ങളിലൂടെ പ്രളയ ദുരന്തത്തിന്റെ യഥാര്‍ത്ഥ ചിത്രം വരച്ചു കാട്ടുകയും, ഒരുമിച്ചു നേരിടാം എന്ന് ധൈര്യം നൽകുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നു ഇന്നലത്തെ സോഷ്യൽ മീഡിയ താരം. കഥാകാരിയും നോവലിസ്റ്റും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാ ജോസഫ് എഴുതുന്നു:

“പ്രളയ ദുരന്തത്തോടനുബന്ധിച്ച് കേരളത്തിന്റെ മുഖ്യ മന്ത്രി നടത്തിയ ഓരോ തത്സമയ പ്രക്ഷേപണവും ഒന്നിനൊന്ന് മികച്ചതും സമഗ്രവുമായിരുന്നു. പ്രത്യേകിച്ചും പ്രളയാനന്തര കെടുതികളെ എങ്ങനെയൊക്കെ നേരിടുമെന്നതിനെക്കുറിച്ച് കൂട്ടുത്തരവാദിത്വത്തോടെ ചെയ്യാനുദ്ദേശിയ്ക്കുന്ന പദ്ധതികൾ. കേരളം ഒറ്റക്കെട്ടായി നേരിട്ട ‘ഈ വിപത്തിൽ സന്നദ്ധ പ്രവർത്തകരായ ഓരോരുത്തരുടെ പങ്കും എടുത്തു പറഞ്ഞ് മലയാളികളുടെ ഐക്യത്തെയും സംസ്കാരത്തെയും ഉയർത്തിപ്പിടിക്കുകയും ഈ മഹാദുരന്തത്തെ നാം അതിജീവിക്കും എന്ന ഉറപ്പ് നല്‌കിക്കൊണ്ട് ആശ്വാസവും പ്രതീക്ഷയും ഉയർത്തുകയും ചെയ്ത കേരള മുഖ്യമന്ത്രിക്ക് സ്നേഹാദരങ്ങൾ!”

“ദുരന്തങ്ങളങ്ങനെയാണ്. മനുഷ്യരുടെ എല്ലാ മുഖം മൂടികളും അതഴിച്ചുകളയും.. ഇതാണ് പിണറായി വിജയന്റെ ശരിയായ മുഖം എന്ന് ഈ ദിവസങ്ങളിൽ എപ്പൊഴൊക്കെയോ ഉള്ളിൽത്തട്ടിത്തന്നെ എനിക്കു തോന്നി. എല്ലാവരേയും ചേർത്തു നിർത്തുന്ന ആ മുഖഭാവം അത്രക്ക് ആശ്വാസകരം.” ആണ് എഴുത്തുകാരി ശാരദക്കുട്ടിയുടെ വാക്കുകൾ ഇപ്രകാരം ആയിരുന്നു. ഒരു ഗിമ്മിക്സും കാണിക്കാതെ അങ്ങേയറ്റം ലളിതവും സത്യസന്ധവുമായി, കൃത്രിമ നാട്യങ്ങളൊന്നുമില്ലാതെ ഒരു മുഖ്യമന്ത്രി മുൻപെന്നത്തേക്കാൾ പ്രിയങ്കരനായതായും അവർ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ നിരവധി പേർ ഇന്നലെ മുഖ്യമന്ത്രിയുടെ ചിത്രം പ്രൊഫൈൽ പിക്ച്ചർ ആക്കി കൊണ്ട് അദ്ദേഹത്തോടുള്ള സ്നേഹവും, ആദരവും അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍