UPDATES

സിനിമാ വാര്‍ത്തകള്‍

യേശുദാസും ജയരാജും പ്രതിഷേധിക്കാനില്ല; അവാര്‍ഡ് വാങ്ങും

ഫഹദ്, പാര്‍വതി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് അറിയുന്നു

ദേശീയ പുരസ്‌കാര വിതരണ ചടങ്ങില്‍ വിവേചനം ആരോപിച്ച് ഭൂരിഭാഗം പുരസ്‌കാര ജേതാക്കളും ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കെ മലയാളത്തില്‍ നിന്നും പുരസ്‌കാര ജേതാക്കളായ ശേയുദാസും ജയരാജും പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി. നേരത്തെ പ്രതിഷേധക്കാര്‍ നല്‍കിയ നിവേദനത്തില്‍ യേശുദാസ് ഒപ്പുവച്ചിരുന്നു. അതേസമയം ഫഹദ് ഫാസില്‍, പാര്‍വതി ഉള്‍പ്പെടെ മലയാളികളായ മറ്റു പുരസ്‌കാര ജേതാക്കള്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ചടങ്ങ് ബഹിഷ്‌കരിക്കുന്നതിനോട് താത്പര്യമില്ലെന്നും വിവേചനത്തില്‍ പ്രതിഷേധിച്ചാണ് നിവേദനത്തില്‍ ഒപ്പുവച്ചതെന്നുമാണ് മികച്ച ഗായകനുള്ള പുരസ്‌കാരം നേടിയ യേശുദാസ് പറയുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരു മണിക്കൂര്‍ സമയമേ ചടങ്ങില്‍ പങ്കെടുക്കൂ എന്ന് ഔദ്യോഗികമായി അറിയിപ്പു വന്നിട്ടും എല്ലാവര്‍ക്കും രാഷ്ട്രപതി തന്നെ പുരസ്‌കാരം വിതരണം ചെയ്യുമെന്ന വിശ്വാസത്തിലാണ് താന്‍ ചടങ്ങില്‍ പങ്കെടുക്കുന്നതെന്നാണ് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട ജയരാജ് പറയുന്നത്.

137 ദേശീയ പുരസ്‌കാര ജേതാക്കളില്‍ 11 പേര്‍ക്കാണ് രാഷ്ട്രപതി അവാര്‍ഡ് സമ്മാനിക്കുന്നത്. ബാക്കിയുള്ളവര്‍ക്ക് വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിയാണ് പുരസ്‌കാരം നല്‍കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് എഴുപതോളം പേര്‍ പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിക്കുന്നത്. ചടങ്ങ് നടക്കുന്നതിന്റെ തലേന്ന് മാത്രം അറിയിച്ച ഇക്കാര്യം തങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്നും കിട്ടിയ ക്ഷണപത്രികയില്‍ രാഷ്ട്രപതി തന്നെയാണ് അവാര്‍ഡ് വിതരണം ചെയ്യുക എന്ന് അറിയിച്ചിരുന്നതെന്നും ഇപ്പോള്‍ നടന്നത് വിശ്വാസവഞ്ചനയാണെന്നും കാണിച്ച് രാഷ്ട്രപതിക്കും ഐ ആന്‍ഡി ബി മന്ത്രാലയത്തിനും ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടര്‍ക്കും എഴുപതോളം വരുന്ന പുരസ്‌കാര ജേതാക്കള്‍ ഒപ്പിട്ട നിവേദനം നല്‍കിയിരുന്നു. എന്നാല്‍ തീരുമാനത്തില്‍ ഒരുമാറ്റവും ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.

കാലില്‍ പറ്റാത്ത ചെളി താങ്കളുടെ മനസില്‍ പറ്റിയിട്ടുണ്ട് ഗന്ധര്‍വാ…

വയലാറിനോട് നന്ദികേട്; എന്റെ പുലിമുരുകന്‍ ഇമേജ്‌ അങ്ങനെയിരുന്നോട്ടെയെന്നു യേശുദാസ്

മലയാള സിനിമാ ഗാന ലോകം ചിറയിന്‍കീഴ് മനോഹരനോട് ചെയ്തത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍