UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അയോദ്ധ്യയില്‍ 200 കോടിയുടെ കൂറ്റന്‍ ശ്രീരാമ പ്രതിമയ്ക്ക് യോഗി സര്‍ക്കാര്‍

200 കോടി രൂപയ്ക്ക് അടുത്താണ് ചിലവ് പ്രതീക്ഷിക്കുന്നത്. 195 കോടി രൂപയുടെ വിശദമായ പദ്ധതിറിപ്പോര്‍ട്ട് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രതിമ നിര്‍മ്മാണത്തിനായി 133.7 കോടി രൂപ കേന്ദ്രം അനുവദിക്കുകയും ചെയ്തിരിക്കുന്നു.

അയോദ്ധ്യയില്‍ സരയൂ നദിയുടെ തീരത്ത് ശ്രീരാമന്റെ പടുകൂറ്റന്‍ പ്രതിമ നിര്‍മ്മിക്കാന്‍ യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാര്‍ ഒരുങ്ങുന്നു. അയോദ്ധ്യ നഗര നവീകരണ പദ്ധതിയായ നവ്യ അയോദ്ധ്യയുടെ ഭാഗമായാണ് പ്രതിമ നിര്‍മ്മിക്കുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. മത – ആത്മീയ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടൂറിസം വകുപ്പ് ഇതിന് മുന്‍കയ്യെടുക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. നിലവില്‍ 100 മീറ്റര്‍ ഉയരമുള്ള പ്രതിമയുടെ പദ്ധതി നിര്‍ദ്ദേശമാണ് ഗവര്‍ണര്‍ രാം നായികിന് മുന്നില്‍ സര്‍ക്കാര്‍ വച്ചിരിക്കുന്നത്. എന്നാല്‍ പ്രതിമയുടെ ഉയരം സംബന്ധിച്ച അന്തിമതീരുമാനം ആയിട്ടില്ലെന്നും പറയുന്നു.

200 കോടി രൂപയ്ക്ക് അടുത്താണ് ചിലവ് പ്രതീക്ഷിക്കുന്നത്. 195 കോടി രൂപയുടെ വിശദമായ പദ്ധതിറിപ്പോര്‍ട്ട് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രതിമ നിര്‍മ്മാണത്തിനായി 133.7 കോടി രൂപ കേന്ദ്രം അനുവദിക്കുകയും ചെയ്തിരിക്കുന്നു. നദീതീരത്ത് ഒരു രാമകഥാ ആര്‍ട്ട് ഗാലറി നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. അതേസമയം പ്രതിമ നിര്‍മ്മാണത്തിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അംഗീകാരം വേണ്ടി വരും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍