UPDATES

വൈറല്‍

തോക്കുകളുടെ ഭീഷണിയില്ലാത്ത ലോകമാണ് എന്റെ സ്വപ്‌നം: മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ കൊച്ചുമകള്‍ (വീഡിയോ)

പ്രതിഷേധക്കാര്‍ക്കിടയില്‍ ആവേശം വിതച്ച പ്രസംഗം നടത്തിയ യൊലാന്‍ഡ ജനക്കൂട്ടത്തെക്കൊണ്ട് സമാധാന പ്രതിജ്ഞനയും എടുപ്പിച്ചു. ഈ സമാധാന സന്ദേശം നമുക്ക് ലോകമാകെ പ്രചരിപ്പിക്കണം. നമ്മളൊരു ഭേദപ്പെട്ട തലമുറയാകും – യൊലാന്‍ഡ പറഞ്ഞു.

എന്റെ മുത്തച്ഛന്‍ അദ്ദേഹത്തിന്റെ സ്വപ്‌നത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എനിക്കുമൊരു സ്വപ്‌നമുണ്ട്. തോക്കുകളുടെ ഭീഷണിയില്‍ നിന്ന് മുക്തമായ ഒരു ലോകമാണ് എന്റെ സ്വപ്‌നം – വാഷിംഗ്ടണിലെ റാസലിയില്‍ അമേരിക്കന്‍ കറുത്ത വര്‍ഗക്കാരുടെ വിമോചന നായകന്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ കൊച്ചുമകളായ, ഒമ്പത് വയസുകാരി യൊളാന്‍ഡ റെനി കിംഗ് പറഞ്ഞു. പ്രതിഷേധക്കാര്‍ക്കിടയില്‍ ആവേശം വിതച്ച പ്രസംഗം നടത്തിയ യൊലാന്‍ഡ ജനക്കൂട്ടത്തെക്കൊണ്ട് സമാധാന പ്രതിജ്ഞനയും എടുപ്പിച്ചു.

ഈ സമാധാന സന്ദേശം നമുക്ക് ലോകമാകെ പ്രചരിപ്പിക്കണം. നമ്മളൊരു ഭേദപ്പെട്ട തലമുറയാകും – യൊലാന്‍ഡ പറഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് വാഷിംഗ്ടണ്‍ അടക്കമുള്ള യുഎസ് നഗരങ്ങളില്‍ തോക്ക് ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള, യുവാക്കളുടെ നേതൃത്വത്തിലുള്ള റാലികളില്‍ പങ്കെടുക്കുന്നത്.

വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍