UPDATES

ട്രെന്‍ഡിങ്ങ്

കൊല്‍ക്കത്ത ടു ടോക്യുയോ; യുവസാഹിത്യകാരന് പ്രണയ സാഫല്ല്യം

കൊല്‍ക്കത്തയിലെ ശാന്തി നികേതനില്‍ ആരംഭിച്ച പീരപ്പന്‍ കോട് തെങ്ങുവിള വീട്ടില്‍ അമലും ജപ്പാന്‍കാരി കുമീക്കോ തനക് പ്രണയമാണ് ചൊവ്വാഴ്ച ജപ്പാനിലെ ഡൈജിങ്ങ് ബുദ്ധ ക്ഷേത്രത്തില്‍ വിവാഹത്തിലൂടെ സാഫല്ല്യമായത്.

കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഇത്തവത്തെ യുവ പുരസ്‌കാരം നേടിയ പീരപ്പന്‍കോട് അമലിന് ജപ്പാനില്‍ മംഗല്ല്യം. കൊല്‍ക്കത്തയിലെ ശാന്തി നികേതനില്‍ ആരംഭിച്ച പീരപ്പന്‍ കോട് തെങ്ങുവിള വീട്ടില്‍ അമലും ജപ്പാന്‍കാരി കുമീക്കോ തനക് പ്രണയമാണ് ചൊവ്വാഴ്ച ജപ്പാനിലെ ഡൈജിങ്ങ് ബുദ്ധ ക്ഷേത്രത്തില്‍ വിവാഹത്തിലൂടെ സാഫല്ല്യമായത്. ജപ്പാന്‍ ആചാര പ്രകാരമായിരുന്നു വിവാഹം. വിവാഹചടങ്ങുകള്‍ക്കായി അമലിന്റെ അമ്മ ബേബി, സഹോദന്‍മാരായ ജിത്ത് പീരപ്പന്‍ കോട്, അമിത്ത് എന്നിവരും ജപ്പാനിലെത്തിയിരുന്നു.

വധുവിനണിയാന്‍ കേരളീയ വിവാഹ വസ്ത്രങ്ങളും അമ്മ ബേബി കരുതിയിരുന്നു. ജപ്പാനിലെ വിവാഹങ്ങളിലെ പാരമ്പര്യ നൃത്തവും, വിവാഹ സംഗീതവും അരങ്ങേറിയ ചടങ്ങില്‍ തനത് രീതിയിലുള്ള സസ്യാഹാരവും വൈനും ലഭിച്ചിരുന്നു. നൂറോളം പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. നവ ദമ്പതികള്‍ 27 ന് കേരളത്തിലെത്തും.ജപ്പാനില്‍ വ്യവസായിയാണ് കുമീക്കോയുടെ പിതാവ് ഹീറോയോഷി, അമ്മ സൈക്കോ, സുമീയോ, ആക്കിയോ എന്നിവര്‍ സഹോദരിമാരാണ്.

ശാന്തിനികേതനിലെ ഫൈന്‍ ആര്‍ട് പഠനത്തിനിടെയാണ് അമല്‍ കുമീക്കോയെ പരിജയപ്പെടുന്നതും പ്രണയത്തിലാവുന്നതും. പ്രണയം മുന്നോട്ടു കൊണ്ടുപോവാന്‍ ജപ്പാനിലെത്തി ജപ്പാന്‍ ഭാഷപോലും പഠിച്ചിരുന്നു അമല്‍.

വ്യവസായ സമുച്ചയം എന്ന നോവലിസനാണ് 30 കാരനായ അമലിന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ചത്. ആയിരത്തിലധികം ചിത്രങ്ങള്‍ വരച്ചിട്ടുള്ള അമല്‍ നോവല്‍, കഥകള്‍ ഉള്‍പ്പെടെ പത്തോളം പുസ്തകങ്ങളാണ് ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുള്ളത്. പുരസ്‌കാര ലഭിച്ചശേഷം അദ്യമായാണ് അമല്‍ നാട്ടിലെത്തുന്നത്. അതും ജപ്പാന്‍ സ്വദേശിയായ വധുവിനൊപ്പം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍