UPDATES

ട്രെന്‍ഡിങ്ങ്

എന്നെ തെറി വിളിച്ചപ്പോൾ ഇയാൾക്ക് അല്ലു അർജുന്റെ മുഖമായിരുന്നു; അപര്‍ണ്ണ പ്രശാന്തിക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയ യുവാവ് അറസ്റ്റില്‍

സംഭവത്തിൽ അല്ലു അർജ്ജുൻ ഫാൻസ് & വെൽഫെയർ അസ്സോസിയേഷന്‍ അപർണ്ണയോട് ഖേദം പ്രകടിപ്പിച്ചിരുന്നു

ഹസ്ന ഷാഹിത

ഹസ്ന ഷാഹിത

അപർണ്ണ പ്രശാന്തിക്ക് നേരെ ലൈംഗിക അധിക്ഷേപവും വധഭീഷണിയും മുഴക്കിയതിന് യുവാവ് പിടിയിൽ. മണ്ണാർക്കാട് സ്വദേശിയായ നിയാസുദ്ദിനെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്ത്.

സിനിമാ നിരൂപകയും ഗവേഷണ വിദ്യാർത്ഥിനിയുമായ അപർണ്ണക്ക് നേരെ അല്ലു അർജ്ജുൻ ചിത്രത്തെ വിമർശിച്ചതിന്റെ പേരിലാണ് സൈബര്‍ ആക്രമണം ഉണ്ടായത്. അല്ലു അർജ്ജുൻ നായകനായ സിനിമയുടെ മലയാളം പതിപ്പ് കണ്ടിറങ്ങിയതിന് ശേഷമിട്ട ഒരു ഫോട്ടോയിൽ നൽകിയ അടിക്കുറിപ്പാണ് ഇവരെ പ്രകോപിപ്പിച്ചത്.

ഇതിനെ തുടർന്ന് നിരവധി ഫേക്ക് ഐഡികളിൽ നിന്നും യഥാർത്ഥ ഐഡികളിൽ നിന്നുമായി അപർണ്ണയെ ആക്ഷേപിക്കുകയും അപകടപ്പെടുത്തുമെന്ന് സൂചിപ്പിക്കുകയും ചെയ്യുന്ന കമൻറുകൾ വന്നു. പതിനെട്ട് പേർക്കെതിരെ അപർണ്ണ പരാതി നൽകിയിട്ടുണ്ട്. സംഭവം വിവാദമായതോടെ പോലീസ് അപർണ്ണയിൽ നിന്ന് കഴിഞ്ഞ മാസം 27 ന് മൊഴിയെടുത്തിരുന്നു. നിയാസുദ്ദീന് പുറമേ ഒരാളെക്കൂടി പോലീസ് വിളിച്ച് വരുത്തിയിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് സൂചന.

അമ്പതോളം കമൻറുകളിലായാണ് ഇയാൾ അപർണ്ണക്ക് നേരെ ലൈംഗിക അധിക്ഷേപങ്ങൾ നടത്തിയത്. നിയ നിയ എന്ന പേരിൽ അല്ലു അർജ്ജുന്‍റെ ഫോട്ടോ വെച്ചിട്ടുള്ള ഐഡിയിൽ നിന്നുമുള്ള കമന്‍റുകൾ പലതും ഇയാൾ തന്നെ നീക്കം ചെയ്തു. നിരവധി ദിവസം പുറകെ നടന്നും മാധ്യമ വാർത്തകൾ വന്നതിനും ശേഷാമാണ് പോലീസ് നടപടി ഉണ്ടായതെന്ന് അപർണ്ണ പറയുന്നു. രണ്ടാഴ്ച കഴിഞ്ഞാണ് എഫ്.ഐ.ആർ ഇട്ടത്. ഇത്രയധികം തെളിവുകള്‍ ഉണ്ടായിട്ടും ഒരാളെ മാത്രമേ അറസ്റ്റ് ചെയ്യാനും സാധിച്ചിട്ടുള്ളൂ. നേരിട്ടുള്ള ആക്രമണമായിട്ട് പോലും ഇരയായവർ മുഴുവന്‍ സമയവും പുറകെ നടന്നാലേ പോലീസിൽ നടപടി ഉണ്ടാകുന്നുള്ളൂ എന്നും അപർണ്ണ വ്യക്തമാക്കുന്നു.

സംഭവത്തിൽ അല്ലു അർജ്ജുൻ ഫാൻസ് & വെൽഫെയർ അസ്സോസിയേഷന്‍ അപർണ്ണയോട് ഖേദം പ്രകടിപ്പിച്ചിരുന്നു.

അപര്‍ണ്ണ പ്രശാന്തിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എന്നെ തെറി വിളിച്ചപ്പോൾ ഇയാൾക്ക് അല്ലു അർജുന്റെ മുഖമായിരുന്നു..ഒരു ഫേക്ക് ഐഡിയുടെ ബലത്തിൽ അയാൾ എന്നോട് മാത്രമല്ല പിന്തുണക്കാൻ വരുന്ന ഓരോരുത്തരോടും ഞാൻ നൽകിയ ലൈംഗിക സുഖത്തെ കുറിച്ച് ചോദിച്ചു കൊണ്ടേ ഇരുന്നു..എന്റെ വീട്ടിൽ നിന്നും അത്രയൊന്നും ദൂരെ അല്ലാത്ത ഇടത്തിരുന്നാണത്.. എന്റേം വീട്ടുകാരുടേം പിന്തുണച്ചവരടേം ചുറ്റുമുള്ളവരടേം അലച്ചിലിനൊടുവിൽ ഇപ്പോൾ അയാൾക്ക് മുഖമുണ്ട്..ഇങ്ങനെ മുഖമുള്ളതും ഇല്ലാത്തതുമായ എല്ലാരേം നിയമത്തിനു മുന്നിൽ കൊണ്ട് വരാതെ, ഇന്നലെ ഇട്ട പോസ്റ്റ് വരെ പൂട്ടിക്കാൻ നോക്കിയവർ ആരാന്നു അറിയാതെ ഈ അലച്ചിലിനു കുറവൊന്നും ഉണ്ടാവില്ല..കാരണം ഇങ്ങനെ കേൾക്കുന്ന ഓരോരുത്തർക്കും വേണ്ടിയാണ് ഇത് അവസാനിക്കാൻ വേണ്ടി ആണ് ഇങ്ങനെ നടക്കുന്നത്..അല്ലു അർജുൻ ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിഷൻ മാപ്പ് പറഞ്ഞു അംഗത്വം ഉള്ളവരെ പുറത്താക്കാം എന്നും പറഞ്ഞു..പിന്നീട എന്തെങ്കിലും നടന്നോ എന്നറിയില്ല..എന്തായാലും ആക്രമണവും ഇരവാദവും ഇപ്പോഴും തുടരുന്നുണ്ട്.

മമ്മൂട്ടി അനങ്ങിയില്ല, പിന്നെയാ അല്ലു അര്‍ജ്ജുന്‍

ഒടുവില്‍ അല്ലു അര്‍ജ്ജുന്‍ ആരാധകര്‍ അപര്‍ണ പ്രശാന്തിയോട് മാപ്പ് പറഞ്ഞു

ഫെമിനിസ്റ്റ് കൊച്ചമ്മ? ഫെമിനിസ്റ്റ് അമ്മ, ഫെമിനിസ്റ്റ് പെങ്ങള്‍…etc. എന്തെല്ലാം സാധ്യതകള്‍

താര മാടമ്പികളേ, നിങ്ങളുടെ ചര്‍മ്മശേഷി അപാരം..! അമ്മ മഴവില്ല് സ്റ്റേജ് ഷോയിലെ ആഭാസ സ്കിറ്റിനെ കുറിച്ചുതന്നെ

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍