UPDATES

മിന്നൽ ഹർത്താൽ: പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഹൈക്കോടതി; ഡീൻ കൂര്യാക്കോസിനെതിരെ കോടതിയലക്ഷ്യം

മുൻകൂർ നോട്ടിസ് നൽകാതെ ഹർത്താൽ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസിന്റെ നടപടി കോടതിയലക്ഷ്യമാണെന്നു കോടതി

കാസർക്കോട് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാകമായി മിന്നൽ ഹർത്താൽ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിന്റെ നടപടി ക്രിമിനൽ കുറ്റമെന്ന് ഹൈക്കോടതി. മുന്നറിയിപ്പില്ലാതെയുള്ള ഹർത്താൽ കോടതിയലക്ഷ്യമാണ്. മിന്നൽ ഹർത്താൽ എങ്ങനെ നടത്താനാവും? ആഹ്വാനം ചെയ്യ്തത് ആര്? നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കുി.

ഹർത്താലിൽ സാധാരണക്കാർ നേരിട്ട ബുദ്ധിമുട്ട് ന്യായീകരിക്കാനാവില്ല, ഹർത്താലിന്റെ പേരിൽ സർക്കാർ സേവനങ്ങൾ നിർത്തിവയ്ക്കരുത്, വിദ്യാർഥികളെ പരീക്ഷയ്ക്ക് എത്തിക്കണമെന്നും കോടതി വ്യക്തമാക്കി. ഇന്നതെത ICSE പത്താം ക്ലാസ് പരീക്ഷ ഇന്നുണ്ടായിരുന്നു, മോഡൽ പരീക്ഷ മാറ്റിവച്ചു. സർക്കാർ, ഉത്തരവുകൾ ലംഘിക്കുന്ന പാർട്ടികളുടെ അംഗീകാരം റദ്ദാക്കാൻ വകുപ്പുണ്ടോയെന്ന് കോടതി ചോദിച്ചു.  മുൻകൂർ നോട്ടിസ് നൽകാതെ ഹർത്താൽ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസിന്റെ നടപടി കോടതിയലക്ഷ്യമാണെന്നു കോടതി പറഞ്ഞു. കേസ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹർത്താലിനെതിരെ  ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി.

ഹർത്താല്‍ ആഹ്വനം ചെയ്ത സംഭവത്തിൽ  യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിനെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാനും കോടതി നിർദേശം നൽകി, ഡീനിന് പുറമെ കാസർക്കോട് ജില്ലാ യുഡിഎഫ് ചെയർമാനെതിരെയും നടപടിക്ക് നിര്‍ദേശം നല്‍കി. ഇരുവർക്കും നോട്ടീസ് അയക്കാനും കോടതി തീരുമാനിച്ചു.

അതേസമയം, മിന്നൽ ഹര്‍ത്താൽ വാര്‍ത്തയാക്കരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. മാധ്യങ്ങൾക്ക് നൽകിയ കർശന നിർദേശത്തിലാൻണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്നത്തെ ഹർത്താലിൽ ഉണ്ടായ അക്രമങ്ങളുടെ ദൃശ്യങ്ങൾ സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അതിനിടെ യൂത്ത് കോണ്‍ഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തത് ഫേസ്ബുക്കിലൂടെയെന്ന് സർക്കാര്‍ കോടതിയെ അറിയിച്ചു. ഡീൻ കുര്യാക്കോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് സർക്കാർ ഹൈക്കോടതിക്ക് കൈമാറിക്കൊണ്ടായിരുന്നു സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാൻ കോടതിക്ക് ബാധ്യതയുണ്ടെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് പറഞ്ഞു കോടതിയലക്ഷ്യ കേസ് നിയമപരമായി നേരിടും. നിരപരാധികളായ രണ്ട് സഹപ്രവർത്തകരെയാണ് അരുംകൊല ചെയ്തതെന്നും ഡീൻ പറയുന്നു.

സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് 7 ദിവസത്തെ നോട്ടീസ് നല്‍കണമെന്ന് മുൻപ് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ഹര്‍ത്താല്‍ ഗുരുതരമായ ക്രമസമാധാന പ്രശ്‌നമാമെന്നും ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തേ മതിയാകൂ എന്നും വ്യക്തമാക്കിയായിരുന്നു നടപടി. സുപ്രീം കോടതി വരെ ഇടപെട്ടിട്ടും ഈ പ്രശ്‌നത്തില്‍ ഒരു പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം 97 ഹര്‍ത്താല്‍ എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ തന്നെ പ്രയാസമാണ്. ഇത് കേരളത്തിന്റെ സാമ്പത്തികസ്ഥിതിയെത്തന്നെ ബാധിക്കുമെന്നും വിമർശനം ഉന്നയിച്ചായിരുന്നു കോടതിയുടെ ഉത്തരവ്.

അതിനിടെ ഹര്‍ത്താലിൽ ജനജീവിതത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർ‌ദേശം നൽകി. ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണ് അടിയന്തര നിര്‍ദേശം നല്‍കിയത്. ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അക്രമത്തിനു മുതിരുന്നവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കും. ഇന്നു തുറക്കുന്ന സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും സംരക്ഷണം നൽകും. പൊതുമുതല്‍ നശിപ്പിക്കുന്നവരിൽ നിന്നു നഷ്ടത്തിനു തുല്യമായ തുക ഈടാക്കാന്‍ നിയമ നടപടി കൈക്കൊള്ളും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ സ്വത്തു വകകളില്‍ നിന്നോ നഷ്ടം ഈടാക്കാനാണ് നടപടി സ്വീകരിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍