UPDATES

‘നിങ്ങൾ ഇതുവരെ കേട്ടത് ഒരു വശം മാത്രമാണ്, ഞങ്ങൾ കാശ്മീരികളും ജീവിക്കാൻ ആഗ്രഹിക്കുന്നു, ഒരു ജനത സാവധാനം മരണം ഏറ്റുവാങ്ങുകയാണ് ‘: യൂസഫ് തരിഗാമി

സംസ്ഥാനത്ത് ആഗസ്റ്റ് 5 ന് ശേഷമുള്ള സ്ഥിതിഗതികൾ ഗുരുതരമാണെന്നായിരുന്നു തരിഗാമിയുടെ പ്രതികരണം.

ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിവരിച്ചും സ്വാതന്ത്ര്യം അനുഭവിക്കാൻ അവസരം നൽകിയതിന് സുപ്രീംകോടതി നന്ദി ആറിയിച്ചും സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോടൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു തരിഗാമിയുടെ പ്രതികരണം. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കി ആർട്ടിക്കിൽ 370 റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം നടപ്പാക്കിയ ശേഷം സംസ്ഥാനത്ത് നിന്ന് ഡൽഹിയിലെത്തിയ ശേഷം ആദ്യമായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ആഗസ്റ്റ് 5 ന് ശേഷമുള്ള സ്ഥിതിഗതികൾ ഗുരുതരമാണെന്നായിരുന്നു തരിഗാമിയുടെ പ്രതികരണം. കശ്മീരിലെ സ്ഥിതി ഗുരുതരമാണ്. കശ്മീർ ജനതക്ക് നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ടു. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കേണ്ടവർ അത് തകർത്തു. ഫാറൂഖ് അബ്ദുല്ല ഉൾപ്പെടെയുള്ളവർ തീവ്രവാദികളല്ലെന്നു അദ്ദേഹം പറഞ്ഞു.

കാശ്മീരിലെ ജനത പതിയെ മരണം നേരിട്ട് കൊണ്ടിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പ്രതികരണം. കാശ്മീരിൽ ഒറ്റ വെടിയുണ്ട പോലും ഉപയോഗിച്ചിട്ടില്ലെന്നാണ് ബിജെപിയും ഭരണകൂടവും പറയുന്നത്. എന്നാൽ കാശ്മീരി ജനത പതിയെ മരണം ഏറ്റുവാങ്ങുകയാണ്, തങ്ങൾക്ക് സ്വർഗം വേണമെന്നല്ല കാശ്മീരികൾ ആവശ്യപ്പെടുന്നത്. ഒന്നിച്ച് പുറത്തിറങ്ങാനുള്ള അവസരമാണെന്നും അദ്ദേഹം പറയുന്നു. ‘ഞങ്ങളും ജീവിക്കാൻ ആഗ്രഹിക്കുന്നു, ഒരു കശ്മീരി, ഒരു ഹിന്ദുസ്ഥാനിയാണ് ഇത് പറയുന്നത്. ഇതാണ് എന്റെ അഭ്യർത്ഥന, ദയവായി ഞങ്ങളെ ശ്രദ്ധിക്കൂ. നിങ്ങൾ ഇതുവരെ കേട്ടത് വശം മാത്രമാണ്. കൊല്ലപ്പെടാനോ നശിപ്പിക്കപ്പെടാനൊ ഞങ്ങൾ ആഗ്രഹിക്കുന്നില്ല” തരിഗാമി പറയുന്നു.

ആർട്ടിക്കിൾ 370 അസാധുവാക്കിയതും സംസ്ഥാനത്തെ പുനഃസംഘടിപ്പിക്കുന്നതും ഉൾപ്പെടെയുള്ള തീരുമാനങ്ങൾ സംസ്ഥാനവുമായി ആലോചിക്കാതെയാണ് നടപ്പാക്കിയത്. നരേന്ദ്ര മോദി ഭരണകൂടത്തിന്റെ ധാഷ്ഠ്യമാണ് ഇതിലൂടെ നടപ്പാക്കിയത്. 40 ദിവസത്തിലേറെയായി കാശ്മീരിൽ അടിച്ചമർത്തലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരികൾ “ഞങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാണ് ഞങ്ങൾ മതേതര ഇന്ത്യയിൽ ചേർന്നത്.തങ്ങളെ നിർബന്ധിച്ച് ചേർത്തതല്ല. ഇന്ന് കശ്മീരിലെയും രാജ്യത്തെ മറ്റുള്ളവരുടെയും കഠിനാധ്വാനത്തിലൂടെ സൃഷ്ടിക്കപ്പെട്ട ബോണ്ടുകൾ ആക്രമിക്കപ്പെട്ടു, ”അദ്ദേഹം പറഞ്ഞു.
കശ്മീരികൾ ഇന്ത്യയിൽ ചേരാൻ നിർബന്ധിക്കുകയോ നിർബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാണ് ഞങ്ങൾ മതേതര ഇന്ത്യയിൽ ചേർന്നത്. കശ്മീർ ജനതക്ക് നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.

ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം തടവിലാക്കപ്പെടുകയും പിന്നീട് സുപ്രീകോടതി ഇടപെടലിലൂടെ ഡൽഹിയിലെത്തുകയും ചെയ്ത തരിഗാമി കാശ്മീർ നടപടിക്ക് ശേഷം പത്രസമ്മേളനത്തിൽ സംസാരിച്ച ജമ്മു കശ്മീരിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രീയ നേതാവാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍