UPDATES

ട്രെന്‍ഡിങ്ങ്

ദളിത്‌ വിരുദ്ധ പാര്‍ട്ടിയാണെന്ന ആക്ഷേപം മാറ്റാന്‍ അമിത് ഷായുടെ പ്രഭാത ഭക്ഷണം ചെങ്കല്‍ച്ചൂളയില്‍- വീഡിയോ

പുതിയ ആസ്ഥാന മന്ദിരത്തിനു തറക്കല്ലിട്ടു

ബിജെപി ദളിത്‌ വിരുദ്ധ പാര്‍ട്ടിയാണെന്ന ആക്ഷേപം മാറ്റാന്‍ തിരുവനന്തപുരം ചെങ്കല്‍ച്ചൂളയില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ച് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തൈക്കാട് 95-ാം നമ്പര്‍ ബൂത്ത് പ്രസിഡന്റ് രതീഷിന്റെ വീട്ടിലായിരുന്നു അമിത് ഷായുടെ പ്രഭാതഭക്ഷണം. അമിത് ഷായോടൊപ്പം സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും, എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരും രതീഷിന്റെ ഭവനത്തില്‍ എത്തിയിരുന്നു.

കേരളത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ച ലക്ഷ്യമിട്ട് മൂന്ന് ദിവസത്തെ സന്ദര്‍ശനമാണ് ബിജെപി അധ്യക്ഷന്‍ നടത്തുന്നത്. പാര്‍ട്ടിയുടെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന തൈക്കാട് നിര്‍മിക്കുന്ന പുതിയ ആസ്ഥാന മന്ദിരത്തിന് അദ്ദേഹം തറക്കല്ലിട്ടു.

ന്യൂനപക്ഷങ്ങളെയും സാധാരണക്കാരെയും പാര്‍ട്ടിയുമായി കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യം കൂടി ബിജെപി ദേശീയ അധ്യക്ഷന്‍ ഇത്തവണത്തെ കേരള സന്ദര്‍ശനത്തില്‍ ലക്ഷ്യമിട്ടിരുന്നു. കേരളത്തില്‍ ബിജെപി സീറ്റ് നേടിയില്ലെങ്കില്‍ സംസ്ഥാന നേതാക്കളായിരിക്കും ഭവിഷ്യത്ത് അനുഭവിക്കുക എന്ന് അദ്ദേഹം പ്രസ്താവിക്കുകയും ചെയ്തിരുന്നു.

സംസ്ഥാന പര്യടനങ്ങളില്‍ ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിക്കുക പരിപാടി അമിത് ഷാ നടത്തുന്നുണ്ട്. താന്‍ ചെങ്കല്‍ച്ചൂളയില്‍ നിന്നാകും പ്രഭാത ഭക്ഷണം കഴിക്കുക എന്ന് അമിത് ഷാ ഇന്നലെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ബിജെപി ദളിത്‌ വിരുദ്ധ പാര്‍ട്ടിയാണ് എന്ന ആക്ഷേപം മാറ്റുകയാണ് ഇതിന്റെ ലക്ഷ്യമെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്.

അമിത് ഷായുടെ സന്ദര്‍ശനത്തിലെ അവസാന ദിവസമായ ഇന്ന്, ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ടത് ഒഴിച്ച് ബാക്കിയുള്ളതെല്ലാം താരത്മ്യന ചെറിയ പരിപാടികളാണ്. ചെങ്കല്‍ ചൂളയിലെ 96-ാം ബൂത്ത് കമ്മിറ്റിയോഗവും പുസ്തക വിതരണവും പിന്നീട് ബിജെപി പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം വൈകിട്ട് അറിന് ഡല്‍ഹിക്ക് മടങ്ങും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍