UPDATES

ട്രെന്‍ഡിങ്ങ്

അടിമാലിയില്‍ കൈയേറ്റക്കാര്‍ ആദിവാസി കുടിലുകള്‍ കത്തിച്ചു; മൂന്ന് സ്ത്രീകള്‍ ആശുപത്രിയില്‍

അടിമാലിയിലെ പടുക്കപ്പില്‍ ഇന്നലെ അര്‍ദ്ധരാത്രിയില്‍ കൈയേറ്റക്കാര്‍ ആദിവാസി കുടിലുകള്‍ കത്തിച്ചു. ആക്രമണത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് മൂന്ന് ആദിവാസി സ്ത്രീകളെ അടിമാലിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിമാലി സ്വദേശിയായ ബോബന്റെ നേതൃത്വത്തില്‍ ഇരുപത്തോളം പേരാണ് ആക്രമണം നടത്തിയത്‌. സ്ത്രീകളെ മര്‍ദിച്ചതായും പരാതിയുണ്ട്. തീവയ്പില്‍ ആദിവാസികള്‍ താമസിച്ചിരുന്ന രണ്ട് ഷെഡ്ഡുകള്‍ കത്തി നശിച്ചു. മുമ്പ്‌ ആദിവാസികളുടെ കൈയില്‍ നിന്ന് ബോബന്‍ എഴുതി വാങ്ങിയ ഭൂമി കോടതി ഇടപെട്ട് അവര്‍ക്ക് തിരിച്ച് നല്‍കിയിരുന്നു. അതിനെ തുടര്‍ന്ന് സ്ഥിരമായി ബോബന്‍ മറ്റ് കൈയേറ്റകാരെയും പ്രദേശവാസികളെയും കൂട്ടുപിടിച്ച് ആദിവാസികളെ നിരന്തരം ദ്രോഹിക്കുമായിരുന്നു. ഭൂമി ബോബന് തന്നെ കൈവശം വയ്ക്കാമെന്ന ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ ബലത്തിലാണ് ബോബന്‍ കുടിലുകള്‍ക്ക് തീയിട്ടതെന്ന് ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ധന്യ രമേശന്‍ അഴിമുഖം പ്രതിനിധിയോട് പറഞ്ഞു.

പ്രശ്‌നങ്ങള്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും നേതൃത്വത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു പുതിയ സംഘര്‍ഷങ്ങള്‍ ഉണ്ടായിരിക്കുന്നത്. ‘മുമ്പും പ്രദേശവാസികളും ആദിവാസികളും ഒരുമിച്ച് കഴിയുന്ന ഈ സ്ഥലത്ത് കൈയ്യേറ്റക്കാരുമായി പ്രശ്‌നത്തിലായിരുന്നുവെന്നും എന്നാല്‍ അവരുമായുള്ള പ്രശ്‌നങ്ങള്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും നേതൃത്വത്തില്‍ പരിഹരിച്ചതായിരുന്നുവെന്നും’- അടിമാലി ജില്ലാപഞ്ചായത്തംഗം ഇന്‍ഫനെന്റ് തോമസ് അഴിമുഖത്തോട് പറഞ്ഞത്.

നാലുമാസം മാത്രമെ ആയിട്ടുള്ളൂ പുതിയ ഷഡ്ഡു വച്ച് ഈ ആദിവാസികള്‍ താമസം തുടങ്ങിയിട്ട്. അഞ്ചോളം ഷെഡ്ഡുകളാണ് ആക്രമണത്തിനിരയായത്. ആക്രമണ സംഭവം അറിഞ്ഞ എത്തിയ പോലീസ് സംഘം ആദിവാസികളില്‍ ചിലരെ രാത്രിയില്‍ തന്നെ മൊഴിയെടുക്കാന്‍ ആണെന്നു പറഞ്ഞു സ്റ്റേഷിനില്‍ കൊണ്ടു പോവുകയും പിന്നീട് വിട്ടയ്ക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച അഴിമുഖം പ്രതിനിധിയോട് പോലീസ് പറഞ്ഞത്- ‘ബോബന്‍ എന്ന ആളുടെ നേത്യത്വത്തില്‍ കണ്ടാല്‍ അറിയാവുന്ന 20-ഓളം പേരാണ് ആക്രമണത്തിന് പിന്നില്ലെന്ന് കാണിച്ച് ആദിവാസികള്‍ പരാതി നല്‍കിയിരിക്കുന്നത്. ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല, അവര്‍ക്കെതിരെ കേസും എടുത്തിട്ടില്ല.’

ആദിവാസികളുടെ പക്കലുണ്ടായിരുന്ന മൂന്നര ഏക്കറോളം വരുന്ന ഭൂമി ബോബന്‍ കൈവശപ്പെടുത്തുകയായിരുന്നുവെന്നാണ് ധന്യ രമേശന്‍ പറയുന്നത്. ഈ ഭൂമി വനംവകുപ്പ് ഇടപെട്ട് തിരച്ചുഎടുത്തിരുന്നു. പിന്നീട് കോടതിയും ആദിവാസികള്‍ക്കാണ് ഭൂമി എന്ന് ഉത്തരവിട്ടിരുന്നു. പിന്നീട് ഹൈക്കോടതി ഭൂമി ബോബന് അവകാശപ്പെട്ടതാണെന്ന് വിധിച്ചു. ഈ വിധിയുടെ ധൈര്യത്തിലാണ് അവര്‍ ആദിവാസികളുടെ കുടിലുകള്‍ കത്തിച്ചത്. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ധന്യ പറഞ്ഞു.

സംഭവത്തില്‍ പ്രതികരിച്ച് ധന്യ ഫെയ്‌സ്ബുക്കില്‍ ഇട്ട കുറിപ്പ്-

‘ഭൂപരിഷ്‌കരണം ഭൂമിയില്‍ അധ്വാനിച്ചിരുന്നവര്‍ക്ക് ഭൂമി നഷ്ടപ്പെടുത്തി എന്നുമാത്രമല്ല കയ്യേറിയ ഭൂമി 5 ഏക്കറില്‍ മുകളിലായാല്‍ മാത്രമേ നടപടി പോലും ഉണ്ടാവുകയുള്ളു. അടിമാലി പടുക്കപ്പില്‍ ബോബന്‍ കയ്യേറിയ ആദിവാസി ഭൂമി 3-അര ഏക്കര്‍ ബോബന് തന്നെ അവകാശം എന്ന് ഹൈ കോടതി ഉത്തരവിട്ടു. തുടര്‍ന്ന് ബോബന്‍ ഗുണ്ടകളെ കൂട്ടി ആദിവാസി കുടിലുകള്‍ കത്തിച്ചിരിക്കുന്നു. ഇനി ഭൂമിയെക്കുറിച്ചു സംസാരിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാവില്ല. കാരണം ഇത് രണ്ടു സാമൂഹീക ചിന്താഗതിക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ്. ഭൂമിയും അധികാരവും സമ്പത്തും കയ്യാളുന്ന രാഷ്ട്രീയ നേതൃത്വവും മറുവശത്തു കീഴാളരുടെ ജീവിക്കാനുള്ള പോരാട്ടവും. ഞങ്ങളും കയ്യേറട്ടെ ഭൂമി.’

[fb_pe url=”https://www.facebook.com/dhanya.raman/posts/1161830627232801″ bottom=”30″]

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍