UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആദിവാസി അവകാശ പ്രവര്‍ത്തകന്റെ വിദേശ യാത്ര തടഞ്ഞു

അഴിമുഖം പ്രതിനിധി

പരിസ്ഥിതി രാഷ്ട്രീയത്തെ കുറിച്ച് സസെക്‌സ് സര്‍വകലാശാലയില്‍ ഈയാഴ്ച നടക്കുന്ന ശില്‍പശാലയില്‍ പങ്കെടുക്കുന്നതിനായി ലണ്ടനിലേക്ക് യാത്ര തിരിച്ച ജാര്‍ഖണ്ഡില്‍ നിന്നുള്ള ആദിവാസി പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഗ്ലാഡ്‌സണ്‍ ഡങ്ഡങിനെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞു.

ജാര്‍ഖണ്ഡ് മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറിയായ ഡങ്ഡങിനെ ഇന്ന് രാവിലെയാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചത്. ആറുമാസത്തെ അക്കാദമിക വിസ തനിക്കുണ്ടായിട്ടും വിമാനത്തില്‍ കയറാന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്ന് അദ്ദേഹം പറയുന്നു.

തന്റെ പാസ്‌പോര്‍ട്ട് തടഞ്ഞിരിക്കുകയാണെന്നാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. 2014-ന്റെ തുടക്കത്തില്‍ തന്റെ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കിയതാണെന്നും ഇംഗ്ലണ്ടിലേക്ക് അതേ വര്‍ഷവും 2015-ല്‍ ഡെന്‍മാര്‍ക്കിലേക്കും യാത്ര ചെയ്തിട്ടുള്ളതുമാണെന്ന് അദ്ദേഹം വിശദീകരിച്ചു.

ഒരു മണിക്കൂറിലധികം വിശദീകരണമൊന്നും നല്‍കാതെ വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കാത്തിരിപ്പിച്ചു. തുടര്‍ന്ന് താന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനാണെന്ന് ഡങ്ഡങ് ഉദ്യോഗസ്ഥരോട് വിശദീകരിച്ചപ്പോള്‍ മറ്റു ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയശേഷം യാത്ര ചെയ്യാന്‍ അനുവാദമില്ലെന്ന് അറിയിക്കുകയായിരുന്നു. കൂടാതെ വിമാനത്തില്‍ നിന്നും ലഗേജ് തിരിച്ചിറക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയും ചെയ്തു. വിജയ് മല്ല്യയെ പോലുള്ളവര്‍ക്ക് യാത്ര ചെയ്യാനാകുമ്പോഴാണ് തന്നെ പോലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഡങ്ഡങ് പറയുന്നു.

മെയ് 10-നാണ് അദ്ദേഹത്തിന് പങ്കെടുക്കേണ്ട ശില്‍പശാല നടക്കുന്നത്. ഗ്രീന്‍പീസിന്റെ മുതിര്‍ന്ന പ്രചാരകയായ പ്രിയ പ്രിള്ളയുടേയും ലണ്ടനിലേക്കുള്ള യാത്രയും 2015 ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍