UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുത്തലാഖ് വിവാഹ മോചനത്തിന്റെ ഏറ്റവും മോശപ്പെട്ട രൂപമെന്ന് സുപ്രീം കോടതി

പാക്കിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, മൊറോക്കോ, സൌദി അറേബ്യ എന്നീ രാജ്യങ്ങള്‍ മുത്തലാഖ് നിര്‍ത്തലാക്കിയതായി കോടതി

മുത്തലാഖ് വിവാഹ മോചനത്തിന്റെ ഏറ്റവും മോശപ്പെട്ടതും അനാവശ്യവുമായ രൂപമാണെന്ന് സുപ്രീം കോടതി. മുത്തലാഖ് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റീസ് ജെ എസ് ഖേഹാര്‍ ഉള്‍പ്പെട്ട ഭരണഘടനാ ബെഞ്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത്. അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

പാക്കിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, മൊറോക്കോ, സൌദി അറേബ്യ എന്നീ രാജ്യങ്ങള്‍ മുത്തലാഖ് നിര്‍ത്തലാക്കിയതായി കോടതി ചൂണ്ടിക്കാണിച്ചു.

“തലാക് നിയമപരമാണ് എന്ന ഒരു ചിന്താ ധാരയുണ്ട്. എന്നാല്‍ അത് ഏറ്റവും മോശപ്പെട്ടതും അനാവശ്യവുമായ വിവാഹ മോചന രീതിയാണ്” ഭരണഘടന ബെഞ്ചില്‍ അംഗമായ ജസ്റ്റീസ് രോഹിന്‍റണ്‍ നരിമാന്‍ പറഞ്ഞു.

വേണമെങ്കില്‍ സ്ത്രീകള്‍ക്ക് മുത്തലാഖിനെതിരെ മതത്തിനുള്ളില്‍ പരാതി കൊടുക്കാം എന്ന സല്‍മാന്‍ ഖുര്‍ഷിദിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു നരിമാന്‍.

മുത്തലാഖ് ഇസ്ളാമിക വിശ്വാസത്തിന്റെ അടിസ്ഥാന സംഗതിയാണോ എന്നു പരിശോധിക്കുമെന്ന് നേരത്തെ കോടതി വ്യക്തി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മത നിയമം ഇതാണെങ്കില്‍ അതിലേക്ക് കൂടുതലായി കടക്കുന്നില്ല എന്ന് കോടതി വ്യക്തമാക്കി.

വാട്സാപ്പിലൂടെ അടക്കം തലാഖ് ചെയ്യപ്പെട്ട ഒരു കൂട്ടം സ്ത്രീകളുടെ പരാതി കോടതി ഇന്ന് കേട്ടു. ബഹുഭാര്യത്വം കൂടി വാദത്തിന്റെ പരിഗണനാ വിഷയമായി കൊണ്ടുവരണം എന്ന ഗവണ്‍മെന്റിന്റെ ആവശ്യം പക്ഷേ കോടതി തള്ളിക്കളഞ്ഞു.

ഇന്നലെയാണ് തലാഖ് വിഷയത്തില്‍ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കാന്‍ തുടങ്ങിയത്. വാദം അടുത്ത ആഴ്ചയും തുടരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍