UPDATES

ട്രെന്‍ഡിങ്ങ്

ത്രിപുര പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 95 ശതമാന സീറ്റും ബിജെപി നേടി, സിപിഎം പൂജ്യം, കോണ്‍ഗ്രസിന് രണ്ട് ശതമാനം സീറ്റ്

86 ശതമാനം സീറ്റുകളിലും ബിജെപിക്ക് എതിര്‍ സ്ഥാനാര്‍ത്ഥികളില്ല.

ത്രിപുരയില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ബിജെപിക്ക് വന്‍ വിജയം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം ആകെയുള്ള വാര്‍ഡുകളില്‍ 95 ശതമാനവും ബിജെപി നേടി. 86 ശതമാനം സീറ്റുകളിലും ബിജെപിക്ക് എതിര്‍ സ്ഥാനാര്‍ത്ഥികളില്ല. 25 വര്‍ഷം സംസ്ഥാനം ഭരിച്ച സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല. അതേസമയം കോണ്‍ഗ്രസ് രണ്ട് ശതമാനം സീറ്റ് നേടി.

ജൂലായ് 27ന് നടന്ന വോട്ടെടുപ്പില്‍ 76.63 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ചയാണ് ഫലം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച തുടങ്ങിയ ഫലപ്രഖ്യാപനം ഇന്നലെ വരെ നീണ്ടു.
വോട്ടെണ്ണലിനിടെ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍