UPDATES

പട്ടാളത്തിന് ഇനി പ്രത്യേക സംരക്ഷണമില്ല; ത്രിപുരയില്‍ അഫ്‌സ്പ പിന്‍വലിച്ചു

അഴിമുഖം പ്രതിനിധി

സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവര്‍ ആക്ട് (അഫ്‌സ്പ) ത്രിപുരയില്‍ പിന്‍വലിച്ചു. പതിനെട്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് സംസ്ഥാനത്തു ഈ നിയമത്തിന്റെ സാധൂകരണം ഇല്ലാതാക്കിയത്. മന്ത്രിസഭായോഗ തീരുമാനപ്രകാരമാണ് അഫ്‌സ്പ പിന്‍വലിക്കുന്നതെന്ന് മുഖ്യമന്ത്രി മണിക് സര്‍കാര്‍ അറിയിച്ചു. പൊലീസിന്റെയും സൈന്യത്തിന്റെയും ഉപദേശം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തേടിയിരുന്നെന്നും അവരുടെയും താല്‍പര്യത്തോടെയാണ് നിയമം പിന്‍വലിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടൊപ്പം അസ്വസ്ഥബാധിത പ്രദേശങ്ങളിലെ ക്രമസമാധാനസ്ഥിതിയും വിലിയിരുത്തി. സംസ്ഥാനത്ത് നേരത്തെയുണ്ടായിരുന്ന അരക്ഷിതാവസ്ഥ നിലവില്‍ ശക്തമല്ലെന്നും മണിക് സര്‍കാര്‍ വ്യക്തമാക്കി.

ഉള്‍ഫ തീവ്രവാദികള്‍ ശക്തിപ്രാപിച്ചതോടെ 1997 ഫെബ്രുവരി 16 ന് അഫ്‌സ്പ സംസ്ഥാനത്ത് നിലവില്‍ വരുന്നത്. വിധ്വസംക പ്രവര്‍ത്തനങ്ങള്‍ ശക്തി പ്രാപിച്ചതിനെ തുടര്‍ന്നാണ് ത്രിപുരയ്‌ക്കൊപ്പം എഴു വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലും കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി പട്ടാള നിയമം നടപ്പില്‍ വരുത്തിയത്. മണിപ്പൂരിലും മറ്റും സൈന്യത്തിന് നല്‍കിയിരിക്കുന്ന പ്രത്യേകാധികാരം എടുത്തുമാറ്റണമെന്നാവിശ്യപ്പെട്ട് വന്‍ ജനകീയ പ്രക്ഷോഭങ്ങളാണ് ഇപ്പോഴും നടന്നുവരുന്നത്. സൈന്യം തങ്ങളുടെ പ്രത്യേകാധികാരമുപയോഗിച്ച് മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടത്തുന്നുവെന്നാണ് അഫ്‌സ്പ യ്‌ക്കെതിരെയുള്ള പ്രധാന വിമര്‍ശനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍