UPDATES

തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി രണ്ട് മരണം

കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് അപകടം. തൃശൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലാണ് അപകടം നടന്നത്.
പാലക്കാട് നിന്നത്തെിയ ലോഫ്‌ളോര്‍ വോള്‍വോ ബസ് ആളെ കയറ്റി തിരിച്ചു പോകാന്‍ റിവേഴ്‌സ് എടുക്കുന്നതിനിടെയിലാണ് അപകടം നടന്നത്. പ്‌ളാറ്റ് ഫോമില്‍ നിന്ന് പിറകോട്ടു പോയ ബസ് സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസിനു മുന്നില്‍ നിന്നിരുന്ന യാത്രക്കാരെ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസും ജീവനക്കാരുടെ ഡ്രസിങ് റൂമും പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍