UPDATES

മോദി വിമര്‍ശനം: കോളെജ് മാഗസിന്‍ അച്ചടിക്കാന്‍ പ്രസ്സുടമ വിസമ്മതിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചു കൊണ്ടുള്ള ഭാഗം ഉണ്ടെന്ന പേരില്‍ കോളെജ് മാഗസിന്‍ അച്ചടിച്ച്‌ നല്കാന്‍ സ്വകാര്യ പ്രസ്സുടമ വിസമ്മതിച്ചു. തൃശൂര്‍ മഹാരാജാസ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മാഗസിനില്‍  മോദിയെ വിമര്‍ശിക്കുന്ന ഭാഗം അടങ്ങിയതിനാലാണ് അച്ചടിക്കാന്‍ വിമുഖത കാട്ടിയത്. ലോകത്തെ ധനികരായ 10 ക്രിമിനലുകളെക്കുറിച്ച് ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജിന്റെ സ്ക്രീന്‍ ഷോട്ട് അടക്കം വച്ചിട്ടാണ് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ മാഗസിന്‍ തയ്യാറാക്കിയത്. ആകെ ചെലവുള്ള 26,000 മാഗസിന് പ്രിന്റിങ്ങിനായി 6000 രൂപ അഡ്വാന്‍സ്‌ വാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ആര്‍എസ്എസിന്‍റെ ഭീഷണിയെ തുടര്‍ന്നാണ് പ്രസ്സുടമ പിന്മാറിയത് എന്ന് എസ്എഫ്ഐ ആരോപിക്കുന്നു. ഫാസിസം, ആവിഷ്കാരസ്വാതന്ത്ര്യം എന്നിവ ഈ മാഗസിനില്‍ പ്രമേയങ്ങളായി അവതരിപ്പിക്കുന്നുണ്ട് .

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍