UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭരണകൂടവും കോടതികളും വൈകൃത ആചാരങ്ങളുടെ കുഴലൂത്തുകാരാകരുത് ഭരണകൂടവും കോടതികളും വൈകൃത ആചാരങ്ങളുടെ കുഴലൂത്തുകാരാകരുത്

Avatar

ജെ. ബിന്ദുരാജ്

ശബ്ദമില്ലാത്ത ലോകത്തെപ്പറ്റി നമുക്ക് ചിന്തിക്കാനേ ആകില്ല. ആശയവിനിമയത്തിനുള്ള സംഭാഷണം തൊട്ട് സംഗീതം വരേയും സിനിമ തൊട്ട് വിവിധ പാരമ്പര്യ കലാരൂപങ്ങള്‍ വരെയും ശബ്ദമില്ലാതെ പൂര്‍ണതയിലെത്തുകയില്ല. പക്ഷേ അധികമായാല്‍ അമൃതും വിഷമെന്നതു പോലെ ശബ്ദവും അമിതമായാല്‍ അപകടകരമാണ്. അമിതമായ ശബ്ദം നമ്മുടെ ശ്രവണശേഷിയെ തന്നെ തകരാറിലാക്കും. ഇതിനുപുറമേ, ശബ്ദമലീകരണം മൂലം രക്തധമനികള്‍ക്ക് സങ്കോചമുണ്ടാകുന്നതിനാല്‍ രക്തസമ്മര്‍ദ്ദം വര്‍ധിക്കുമെന്നും നിരത്തില്‍ വച്ച് അമിതമായ ശബ്ദം കേള്‍ക്കുന്നത് മനുഷ്യന്റെ സമനില തെറ്റിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ഉയര്‍ന്ന ശബ്ദം മൂലം അമ്ലത വര്‍ധിക്കുമെന്നും അത് ഉദരരോഗങ്ങള്‍ക്കിടയാക്കുമെന്നും പ്രമേഗരോഗികളില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നതായി കാണുന്നുണ്ടെന്നും ഗര്‍ഭിണികള്‍ വലിയ ശബ്ദം കേട്ടുകൊണ്ടിരുന്നാല്‍ ശിശുക്കളുടെ വളര്‍ച്ച മുരടിക്കുമെന്നുമൊക്കെ വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതുമാണ്. ഇതിനൊക്കെ പുറമേ വലിവും ശ്വാസംമുട്ടലുമുള്ളവര്‍ക്ക് അമിത ശബ്ദം ആസ്തമയ്ക്കു വരെ കാരണമാകുമെന്നാണ് പ്രമുഖ ഇ എന്‍ ടി സര്‍ജന്‍ ഡോക്ടര്‍ ഷറഫുദ്ദീന്‍ പഠനങ്ങളെ ഉദ്ധരിച്ച് പറയുന്നത്.

പരവൂര്‍ ദുരന്തത്തെ തുടര്‍ന്ന് വെടിക്കെട്ടിന്റെ ശബ്ദം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചര്‍ച്ചകളും കോടതി നിര്‍ദ്ദേശങ്ങളും പുറത്തുവരികയും ചെയ്തിരുന്നു. 2000-ത്തിലെ ശബ്ദ മലിനീകരണ നിയമപ്രകാരം ഓരോ സ്ഥലത്തും പാലിക്കേണ്ടുന്ന ശബ്ദനിയന്ത്രണവും അതിന്റെ ഡെസിബല്‍ ലെവലുമൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും ഇവയൊന്നും തന്നെ പാലിക്കപ്പെടാറില്ലെന്നതാണ് വാസ്തവം. പടക്കങ്ങള്‍ പൊട്ടിക്കുമ്പോഴുണ്ടാകുന്ന ശബ്ദം, വാഹനങ്ങളുടെ എഞ്ചിനുകളും ഹോണുകളും ഉണ്ടാക്കുന്ന ശബ്ദം, ഉച്ചഭാഷിണികളുടെ ശബ്ദം എന്നിവയൊക്കെ തന്നെയും ഒരു പ്രത്യേക ഡെസിബല്‍ ലെവലിന് മുകളിലാകരുതെന്ന് ഈ നിയമം കൃത്യമായി പറയുന്നുണ്ട്. ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ സൈലന്റ് സോണിലോ രാത്രി സമയങ്ങളിലോ പൊട്ടിക്കരുതെന്നും ഒരു അടിയന്തരസാഹചര്യം ഉണ്ടാകാത്തപക്ഷം ഒരിക്കലും റസിഡന്‍ഷ്യല്‍ പ്രദേശങ്ങളിലും സൈലന്റ് സോണുകളിലും എയര്‍ ഹോണ്‍ ഉപയോഗിക്കരുതെന്നും ശബ്ദമുണ്ടാക്കുന്ന കണ്‍സ്ട്രക്ഷന്‍ ഉപകരണങ്ങള്‍ രാത്രി സമയങ്ങളില്‍ ജനവാസപ്രദേശങ്ങളില്‍ ഉപയോഗിക്കരുതെന്നും ആശുപത്രികളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും കോടതികളുടേയും നൂറു മീറ്റര്‍ പരിസരം സൈലന്റ് സോണ്‍ ആണെന്നും ഈ നിയമത്തില്‍ സുവ്യക്തമായി പറയുന്നുണ്ട്. രാവിലെ ആറ് മുതല്‍ രാത്രി പത്തുമണി വരെയുള്ള സമയം പകലായും രാത്രി പത്തുമുതല്‍ രാവിലെ ആറു വരെയുള്ള സമയം രാത്രിയായുമാണ് നിയമം കണക്കാക്കിയിട്ടുള്ളത്.

പക്ഷേ ഇന്ത്യയിലും കേരളത്തിലുമൊന്നും ഇക്കാലമത്രയായിട്ടും ശബ്ദ മലിനീകരണം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ആളുകള്‍ ബോധവാന്മാരായിട്ടില്ല. ഇവിടെ പടക്കങ്ങളും ഉച്ചഭാഷിണികളുമെല്ലാം നിര്‍ബാധം ഉപേയാഗിക്കെപ്പടുന്നു. നിയമം ശബ്ദത്തിന്റെ അളവ് വ്യക്തമാക്കുന്നുണ്ടെങ്കിലും ഡെസിബല്‍ ലെവല്‍ അളക്കാനുള്ള സംവിധാനമോ ഉപകരണമോ ഒന്നും പൊലീസിന്റെ കൈവശമില്ല താനും. അതായത് തൃശൂര്‍ പൂരത്തിന് ഉപയോഗിക്കുന്ന പടക്കങ്ങള്‍ക്ക് 125 ഡെസിബലിനുമേല്‍ ശബ്ദം ഉണ്ടാകരുതെന്ന് കോടതി നിര്‍ദ്ദേശിക്കുമ്പോള്‍ അത് കണ്ടെത്താനുള്ള സംവിധാനമൊന്നും പൊലീസിന്റെ പക്കലിലില്ല എന്നതാണ് വാസ്തവം. അതായത് ഇവിടെ നിയമം നിയമത്തിന്റെ വഴിക്കും പടക്കം പൊട്ടിക്കുന്നവര്‍ അവരുടെ വഴിക്കും നീങ്ങുമെന്നര്‍ത്ഥം! അതവിടെ നില്‍ക്കട്ടെ ഇതിനൊക്കെ പുറമേയാണ് വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ നിരത്തില്‍ അവ ഉണ്ടാക്കുന്ന ശബ്ദമലിനീകരണം.

അവസരത്തിലും അനവസരത്തിലുമൊക്കെ എയര്‍ ഹോണ്‍ മുഴക്കിക്കൊണ്ട് പായുന്ന വാഹനങ്ങളും മോഡിഫൈഡ് വാഹനങ്ങള്‍ ചീറിപ്പായുമ്പോള്‍ ഉണ്ടാകുന്ന രൂക്ഷമായ ശബ്ദത്തിനുമൊക്കെ നിരത്തിലൂടെ സഞ്ചരിക്കുന്ന ഏതൊരാളുടേയും സമനില തെറ്റിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. കേരളത്തിലും ഇന്ത്യയിലും ശബ്ദമലിനീകരണം മൂലം ശ്രവണശേഷിക്ക് ഗുരുതരമായ തകരാര്‍ സംഭവിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ് ഇന്ന്. ശ്രവണശേഷിയെന്നതിനപ്പുറം മറ്റു പലവിധ രോഗങ്ങളേയുമത് കൂടുതല്‍ രൂഢമൂലമാക്കുമെന്ന് നേരത്തെ പറയുകയും ചെയ്തുവല്ലോ. 

‘ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്‌ക്കൊപ്പം തന്നെ യൂറോപ്യന്‍ രാജ്യങ്ങള്‍ പലതും അവ മനുഷ്യനുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള യത്‌നങ്ങളിലും ഏര്‍പ്പെടാറുണ്ട്. ഉദാഹരണത്തിന് വിദേശരാജ്യങ്ങളില്‍ ഒരു വാഹനം എത്ര ശബ്ദമലിനീകരണം ഉണ്ടാക്കുന്നുവെന്ന്‌ കണ്ടെത്തി കാറിനുള്ളില്‍ തന്നെ അതിനുള്ള മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ ശ്രമിക്കാറുണ്ട്. പക്ഷേ ഇന്ത്യയില്‍ ശബ്ദമലിനീകരണത്തിന്റെ അപകടങ്ങളെപ്പറ്റി ഇനിയും സര്‍ക്കാരോ ജനങ്ങളോ നിയമസംവിധാനമോ ബോധവാന്മാരായിട്ടില്ല. ഉറവിടത്തില്‍ തന്നെ ശബ്ദം മൂലമുണ്ടാകുന്ന മലിനീകരണം ശമിപ്പിക്കാനായാല്‍ ശ്രവണസംബന്ധിയായ ഒരുപാട് രോഗങ്ങളില്‍ നിന്നും മറ്റു രോഗങ്ങളില്‍ നിന്നും നമുക്ക് തലമുറകളെ രക്ഷിക്കാനാകും,’ ഡോക്ടര്‍ ഷറഫുദ്ദീന്‍ പി കെ പറയുന്നു. നഗരങ്ങളില്‍ വാഹനങ്ങളാണ് ഇന്ന് ഏറ്റവുമധികം ശബ്ദ മലിനീകരണത്തിന് ഇടയാക്കുന്നതെന്നാണ് ഡോക്ടര്‍ പറയുന്നത്. ഡീസല്‍ വാഹനങ്ങളുടെ കാര്യത്തിലാണെങ്കില്‍ ശബ്ദം മറ്റു വാഹനങ്ങളേക്കാള്‍ കൂടുതലുമാണ്. ഇതിനു പുറമേ നമ്മുടെ നിരത്തുകള്‍ക്ക് വീതിയില്ലാത്തതു മൂലം അപകടങ്ങല്‍ ഒഴിവാക്കാന്‍ പരമാവധി ശബ്ദത്തില്‍ നിര്‍ത്താതെ എയര്‍ ഹോണ്‍ മുഴക്കിക്കൊണ്ടുമാണ് വാഹനങ്ങള്‍ ഇവിടെ ചീറിപ്പായുന്നത്. ‘2000-ത്തിലെ ശബ്ദ മലിനീകരണം തടയാനുള്ള ചട്ടങ്ങളില്‍ ഓരോ സ്ഥലങ്ങളിലും ഇത്ര ഡെസിബലിനു മേല്‍ ശബ്ദം ഓരോ നേരങ്ങളില്‍ ഉണ്ടാക്കാന്‍ പാടില്ലെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും അവയൊന്നും തന്നെ ഇന്ന് പാലിക്കെപ്പടുന്നതേയില്ല. നിയമങ്ങള്‍ ഉണ്ടായതുകൊണ്ടു മാത്രം അവ നമുക്ക് നടപ്പാക്കാനാവില്ല. അവയെപ്പറ്റിയുള്ള ബോധവല്‍ക്കരണം പൊതുജനങ്ങളില്‍ ഉണ്ടാക്കാത്തപക്ഷം ഒരു നിയമവും പ്രാവര്‍ത്തികമാക്കുക എളുപ്പമല്ല. അമിതമായ ശബ്ദം കോക്ലിയാര്‍ ഡാമേജ് ഉണ്ടാക്കുകയും ശ്രവണശേഷിയെ ചിലപ്പോള്‍ പൂര്‍ണമായി തന്നെ ഇല്ലാതാക്കുകയും ചെയ്യും,’ ഡോക്ടര്‍ ഷറഫുദ്ദീന്‍ പറയുന്നു.

ശബ്ദമലിനീകരണത്തിന്റെ കുഴപ്പങ്ങളെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി 2015 നവംബറില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐ എം എ)യും ഇ എന്‍ ടി കേരളാ ഘടകവും സംയുക്തമായി തിരുവനന്തപുരത്ത് ഒരു സൈക്കിള്‍ റാലി നടത്തിയിരുന്നു. ഈ റാലി ഉല്‍ഘാടനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വാഹനങ്ങളില്‍ എയര്‍ ഹോണ്‍ ഒഴിവാക്കുമെന്ന പ്രഖ്യാപനം നടത്തിയത്. പക്ഷേ പ്രഖ്യാപനം ഇപ്പോഴും പ്രഖ്യാപനമായി തന്നെ നിലനില്‍ക്കുകയാണെന്ന് നമുക്കറിയാം. പോരാത്തതിന് വീതി കുറഞ്ഞ നിരത്തുകളുള്ള കേരളത്തില്‍ അപകട സാധ്യത മുന്നില്‍ക്കണ്ട് ഹോണിന്റെ ഉപയോഗം കുറയ്ക്കാനുമാവില്ലെന്നത് വേറെ കാര്യം. 

റോക്ക് മ്യൂസിക്കും മറ്റും പ്ലേ ചെയ്യുമ്പോള്‍ ശബ്ദത്തിന്റെ ഡെസിബല്‍ 110-നുമേലെയാണ്. ശബ്ദത്തിന്റെ ഡെസിബല്‍ 110-നുമേലെയായാല്‍ തന്നെ ചെവി സംബന്ധിയായ വേദന ആരംഭിക്കും,’ ഡോക്ടര്‍ ഷറഫുദ്ദീന്‍ പി കെ പറയുന്നു. സാധാരണരീതിയില്‍ രണ്ടു പേര്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ 30-40 ഡെസിബലാണ് ശബ്ദം. ആളുകള്‍ ബഹളം വയ്ക്കുമ്പോള്‍ അത് 50 ഡെസിബലാകുന്നു. ഒരു സാധാരണ വാഹനത്തിന്റെ ശബ്ദം 70 ഡെസിബലും എയര്‍ ഹോണിന്റെ ശബ്ദം 90 ഡെസിബലും വിമാനത്തിന്റെ ശബ്ദം 120 ഡെസിബലും റോക്ക് മ്യൂസിക്കിന്റെ ശബ്ദം 110 ഡെസിബലുമാണ്. 125-145 ഡെസിബല്‍ ലെവലിനു മുകളിലുള്ള പടക്കങ്ങള് ഉപയോഗിക്കാന്‍ പാടില്ലെന്ന് പരിസ്ഥിതി സംരക്ഷണ നിയമം (രണ്ടാം ഭേദഗതി) 1999ല്‍ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. പക്ഷേ ഇവിടെ അമ്പലങ്ങളിലും പള്ളികളിലുമൊക്ക നിരോധിക്കപ്പെട്ട പൊട്ടാസ്യം ക്ലോറൈഡിന്റെ സാന്നിധ്യത്തോടെ നിര്‍മ്മിച്ച പൊട്ടിക്കുന്ന പടക്കങ്ങളുടെ ശബ്ദം ഇതിനേക്കാളൊക്കെ വളരെ മുകളിലാണ്. ‘പെട്ടെന്ന് ശക്തമായ ശബ്ദം ഉണ്ടാകുമ്പോള്‍ കുറച്ചുനേരത്തേക്കെങ്കിലും ചെവി അടഞ്ഞു പോകുന്നതുപോലെ നമുക്ക് തോന്നാറുണ്ട്. ടെമ്പററി ത്രഷ്‌ഹോള്‍ഡ് ഷിഫ്റ്റ് എന്നാണ് അതിനു പറയുക. ആ അവസ്ഥ അല്‍പനേരം കഴിഞ്ഞ് മാറാറുണ്ടെങ്കിലും തുടര്‍ച്ചയായി കുറെ സമയം ഉയര്‍ന്ന ശബ്ദത്തില്‍ സംഗീതമോ മറ്റോ കേട്ടുകൊണ്ടിരുന്നാല്‍ അത് പെര്‍മനന്റ് ത്രഷ്‌ഹോള്‍ഡ് ഷിഫ്റ്റിന് കാരണമാകാറുണ്ട്. ഉയര്‍ന്ന ഡെസിബലിലുള്ള ശബ്ദം കോക്ലിയാര്‍ ഹെയര്‍ സെല്ലുകളുടെ താഴെയുള്ള ഭാഗത്തെ ദോഷകരമായി ബാധിക്കുമെങ്കില്‍ കുറഞ്ഞ ഫ്രീക്വന്‍സിയിലുള്ള ശബ്ദം കുറെ സമയം കേട്ടുകൊണ്ടിരുന്നാല്‍ അത് കോക്ലിയറിന്റെ മുകളിലുള്ള ഭാഗത്തിനാണ് കുഴപ്പമുണ്ടാക്കുക,’ ഡോക്ടര്‍ ഷറഫുദ്ദീന്‍ പി കെ പറയുന്നു. വൃദ്ധരായ രോഗികള്‍ക്കും വിഷമതകള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും ഈ ശബ്ദപ്രഹരം മാനസികമായി ഉണ്ടാക്കുന്ന വല്ലായ്മ ചെറുതല്ല. ഏതാനും ചില ജീവികളുടെ അസംബന്ധ അഭ്യാസങ്ങളെ ആചാരങ്ങളെന്നു വിശേഷിപ്പിച്ച് നടത്താന്‍ അനുവദിക്കുമ്പോള്‍ വാസ്തവത്തില്‍ അതുമൂലം പ്രതിസന്ധിയിലാകുന്നത് ഇവിടത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരാണെന്നു പറയാതെ വയ്യ.

കേള്‍വി ശക്തിയെ ദോഷകരമായി ബാധിക്കുന്നുവെന്നതിലുപരിയായി മറ്റു പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ശബ്ദമലിനീകരണം കാരണമാകുന്നുണ്ടെന്നും ഡോക്ടര്‍ ഷറഫുദ്ദീന്‍ ചൂണ്ടിക്കാട്ടുന്നു. ശബ്ദമലീകരണം മൂലം രക്തധമനികള്‍ക്ക് സങ്കോചമുണ്ടാകുന്നതിനാല്‍ രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്നതാണ് അതിെലാന്ന്. നിരത്തില്‍ വച്ച് അമിതമായ ശബ്ദം കേള്‍ക്കുന്നത് മനുഷ്യന്റെ സമനില തെറ്റിക്കുകയും പലപ്പോഴും നിരത്തില്‍ ആളുകള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കുകയും ചെയ്യും. ഉയര്‍ന്ന ശബ്ദം മൂലം അമ്ലത വര്‍ധിക്കുമെന്നും അത് ഉദരരോഗങ്ങള്‍ക്കിടയാക്കുമെന്നും പ്രമേഹ രോഗികളില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നതായി കാണുന്നുണ്ടെന്നും ഗര്‍ഭിണികള്‍ വലിയ ശബ്ദം കേട്ടുകൊണ്ടിരുന്നാല്‍ ശിശുക്കളുടെ വളര്‍ച്ച മുരടിക്കുമെന്നുമൊക്കെ വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. ഇതിനൊക്കെ പുറമേ വലിവും ശ്വാസംമുട്ടലുമുള്ളവര്‍ക്ക് അമിത ശബ്ദം ആസ്തമയ്ക്കു വരെ കാരണമാകുമെന്നാണ് ഡോക്ടര്‍ ഷറഫുദ്ദീന്‍ പഠനങ്ങളെ ഉദ്ധരിച്ച് പറയുന്നത്. ‘വയസ്സാകുമ്പോള്‍ മാത്രം കാണപ്പെടാറുണ്ടായിരുന്ന പല കേള്‍വിക്കുറവ് രോഗങ്ങളും ഇന്ന് 45 വയസ്സാകുംമുമ്പേ തന്നെ കണ്ടു തുടങ്ങിയിരിക്കുന്നു. ശബ്ദത്തിന്റെ വര്‍ധനവ് ഉണ്ടാക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ എത്രത്തോളം മാരകമാകുന്നുവെന്നതിന്റെ സൂചനയാണിത്.’ ചെവിയ്ക്കകത്തെ കോക്ലിയ എന്ന അവയവത്തിലെ കോശങ്ങള്‍ക്ക് തളര്‍ച്ച സംഭവിക്കുകയും ശക്തിയേറിയ ശ്രവണ സഹായികള്‍ ഉപയോഗിച്ചിട്ടുപോലും പൂര്‍ണമായ പ്രയോജനം ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ കേള്‍വിശേഷി തിരികെ കൊണ്ടുവരുന്നതിനുള്ള ശസ്ത്രക്രിയയായ കോക്ലിയാര്‍ ഇംപ്ലാന്റേഷനും ഇപ്പോള്‍ നടത്തേണ്ടി വരുന്നുണ്ടെന്ന് ഷറഫുദ്ദീന്‍ കൂട്ടിച്ചേര്‍ക്കുന്നു. 

അമിത ശബ്ദത്തില്‍ നിന്നും ആനന്ദം തേടുന്ന മനുഷ്യര്‍ വാസ്തവത്തില്‍ മാനസികരോഗികള്‍ തന്നെയാണ് സഹജീവികളെപ്പോലും കണക്കിലെടുക്കാതെയുള്ള ഒരു വൈകൃതമാണ് അവന്‍ നടത്തുന്നതെന്ന് അവന്‍ തിരിച്ചറിയുന്നില്ല. അത്തരം വൈകൃതങ്ങളെ ആചാരമെന്നോതി അതിന്റെ കുഴലൂത്തുകാരായി നിലകൊള്ളുകയല്ല ഭരണകൂടത്തിന്റേയും കോടതികളുടേയും ഉത്തരവാദിത്തം. ഈ ഭൂമിയിലെ പക്ഷികളും മൃഗങ്ങളുമൊക്കെ ഈ ശബ്ദമലിനീകരണം എത്രത്തോളം ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് നാം ചിന്തിക്കുന്നുപോലുമില്ല. ഇര തേടിയിറങ്ങാന്‍ പോലും കഴിയാതെ അങ്കലാപ്പിലാകുന്നുണ്ടാകണം ആ പക്ഷികള്‍. ലക്ഷക്കണക്കിനു രൂപയുടെ വെടിമരുന്ന് പൊട്ടിച്ചുതീര്‍ക്കുന്ന പണമുണ്ടെങ്കില്‍ എത്രയോ പാവപ്പെട്ടവര്‍ക്ക് ചികിത്സാധനമായി അത് മാറുമായിരുന്നു, ക്ഷേത്രങ്ങളില്‍ അന്നദാനങ്ങള്‍ക്കായി അത് ചെലവാക്കിയിരുന്നുവെങ്കില്‍ എത്രയോ കുടുംബങ്ങളുടെ പട്ടിണി അകന്നേനെ. പക്ഷേ പൂരഭ്രാന്തന്മാര്‍ക്കാവശ്യം താന്‍പോരിമ പ്രദര്‍ശിപ്പിക്കുന്ന വെടിക്കെട്ടാണല്ലോ അതില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ പോലും അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നില്ലെന്നതാകട്ടെ അവരുടെ മാനസികവ്യാപാരത്തിന്റെ വികൃതമായ തലങ്ങളും നമുക്കു മുന്നില്‍ വെളിവാക്കുകയാണിപ്പോള്‍. 

(ഓട്ടോമൊബൈല്‍ മാസികയായ സ്മാര്‍ട്ട് ഡ്രൈവിന്റെ എഡിറ്ററാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Share on

മറ്റുവാര്‍ത്തകള്‍