UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരുവനന്തപുരം എടിഎം കവര്‍ച്ച; പിന്‍ നമ്പര്‍ മാറ്റാന്‍ പോലീസ് നിര്‍ദ്ദേശം

അഴിമുഖം പ്രതിനിധി

തിരുവനന്തപുരം ആല്‍ത്തറയിലെ എസ്ബിഐ എടിഎം ജൂണ്‍ 30, ജൂലൈ മൂന്ന്, ഒമ്പത് തീയതികളില്‍ ഉപയോഗിച്ചവര്‍ ഉടനടി രഹസ്യ പിന്‍ നമ്പര്‍ മാറ്റണമെന്നു പോലീസ് അറിയിപ്പ്. ഈ ദിവസങ്ങളില്‍ ആല്‍ത്തറയിലെ എടിഎം ഉപയോഗിച്ചവരില്‍ പലരുടെയും അക്കൌണ്ടില്‍ നിന്നും പണം കവര്‍ച്ച ചെയ്യപ്പെട്ടതിനെത്തുടര്ന്നാണ് നിര്‍ദ്ദേശം.
|
എടിഎം തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവരിൽ പോലീസ് ഉദ്യോഗസ്ഥരുമുണ്ട്. ഇവര്‍ക്ക് നഷ്ടമായത് വൻ തുകകൾ എന്ന് സൂചന. ഇതില്‍ ഏറിയ പങ്കും പോലീസ് ആസ്ഥാനത്തെ ജീവനക്കാരാണ്. തലസ്ഥാനം കേന്ദ്രീകരിച്ചു നടന്ന തട്ടിപ്പില്‍ അന്‍പതോളം പേര്‍ക്ക് പണം നഷ്ടപ്പെട്ടതായാണ് പോലീസ് അറിയിക്കുന്നത്.

എസ്ബിടി, ഫെഡറല്‍ ബാങ്ക് എന്നിവയുടെ എടിഎമ്മുകളിലാണ് കൂടുതലും തട്ടിപ്പ് നടന്നിരിക്കുന്നത്. കൗണ്ടറുകളില്‍ സ്ഥാപിച്ചിരുന്ന പ്രത്യേക യന്ത്രം ഉപയോഗിച്ചാണ് തട്ടിപ്പ്. പണം പിന്‍വലിക്കാന്‍ എത്തുന്നവര്‍ ഉപയോഗിക്കുന്ന പിന്‍ നമ്പര്‍ ലഭ്യമാകാന്‍ പ്രത്യേക ക്യാമറകളും സ്ഥാപിച്ചിരുന്നു കവര്‍ച്ചക്കാര്‍.പരാതികളെത്തുടര്‍ന്ന് വെള്ളയമ്പലത്തെ മറ്റ് എടിഎം കൌണ്ടറുകളിലും പോലീസ് പരിശോധന നടത്തുകയാണ്. സമാനമായ കവര്‍ച്ച സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും നടന്നിട്ടുണ്ടോ എന്നും അന്വേഷണം നടത്തും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍