UPDATES

പോസിറ്റീവ് സ്റ്റോറീസ്

നവകേരള നിര്‍മിതിക്കായി 8800 പേര്‍ ഇന്ന് തിരുവനന്തപുരത്ത് ഓടും

ട്രിവാന്‍ഡ്രം മാരത്തോണിനെ കുറിച്ച് അറിയേണ്ടതെല്ലാം

നവകേരളനിര്‍മിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കണ്ടെത്താനായി ട്രിവാന്‍ഡ്രം മാരത്തോണ്‍. തിരുവനന്തപുരം നഗരത്തില്‍ റണ്ണിംഗ് പ്രോല്‍സാഹിപ്പിക്കാനായി ആരംഭിച്ച ട്രിവാന്‍ഡ്രം റണ്ണേഴ്‌സ് ക്ലബും, സംസ്ഥാന കായിക വകുപ്പും ചേര്‍ന്നാണ് മാരത്തോണ്‍ ട്രിവാന്‍ഡ്രം ഈ വര്‍ഷം സംഘടിപ്പിക്കുന്നത്. ”ട്രിവാന്‍ഡ്രം റണ്ണേഴ്‌സ് ക്ലബ്’ കഴിഞ്ഞ മൂന്ന് വര്‍ഷമായി ട്രിവാന്‍ഡ്രം മാരത്തോണ്‍ സംഘടിപ്പിക്കുന്നുണ്ട്. ഇത്തവണ വെള്ളപ്പൊക്കത്തിന് ശേഷമുള്ള നവകേരള നിര്‍മിതിക്കായി സംസ്ഥാന കായിക വകുപ്പുമായി യോജിച്ച് ഫണ്ട് റൈസിങ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ആളുകളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.’ പ്രോഗ്രാം കോര്‍ഡിനേറ്ററും മാരത്തോണ്‍ കോച്ചുമായ സുജിത് അറിയിച്ചു.

10കി.മീ, 20 കി.മീ, 42 കി.മീ, 2 കി.മീ ഫാമിലി ഫണ്ട് റണ്‍ എന്നീ വിഭാഗങ്ങളാണ് ട്രിവാന്‍ഡ്രം മാരത്തോണില്‍ ഉള്ളത്. ഇതുവരെ 8800ഓളം പേരാണ് മാരത്തോണിനായി രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫാമിലി ഫണ്ട് റണിലേക്കുള്ള രെജിസ്‌ട്രേഷന്‍ ഇപ്പോഴും തുടരുന്നുണ്ട്. 2കി.മീ ഫാമിലി ഫണ്ട് റണിനായി 500 രൂപയാണ് അടക്കേണ്ടത്. 10കി.മീ 600 രൂപ, 20 കി.മീ 800 രൂപ, 42 കി.മീ 1000 രൂപ എന്ന രീതിയിലാണ് സംഭാവന ചെയ്യേണ്ടിയിരുന്നത്.

രജിസ്‌ട്രേഷനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാശ് അടച്ചതിന്റെ രസീത് നമ്പര്‍, പേര്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിഭാഗം എന്നിവ [email protected] എന്ന മെയിലിലേക്ക് അയയ്ക്കണം.

ട്രിവാന്‍ഡ്രം മാരത്തോണുമായി ബന്ധപ്പെട്ട് രാവിലെ 10 മണി മുതല്‍ മാനവീയം വീഥിയില്‍ വിവിധ കലാകായിക പരിപാടികള്‍ ഉണ്ടാകുന്നതാണ്. തിരുവനന്തപുരത്തെ കോളേജുകളില്‍ നിന്നുള്ള 300ഓളം വിദ്യാര്‍ത്ഥികള്‍ അവരുടെ കലാപരിപാടികള്‍ 3 മണി വരെ അവതരിപ്പിക്കും. 3 മണിക്ക് ശേഷം കലാസാംസ്‌കാരിക പരിപാടികള്‍ ആരംഭിക്കും. കായികവകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ 7 മണിക്ക് ഔദ്യോഗിക പരിപാടി ഉദ്ഘാടനം ചെയ്യും. 8 മണി മുതല്‍ 9 മണി വരെയാണ് ഫാമിലി ഫണ്ട് റണ്‍ നടത്തുക. അതിന് ശേഷം 11 മണി വരെ വീണ്ടും കലാപരിപാടികള്‍ ഉണ്ടാകും. 12 മണിക്ക് മാരത്തോണിന്റെ ഫ്‌ളാഗ്ഓഫ് ഉണ്ടാകും. 42, 21, 10 കിലോമീറ്റര്‍ എന്ന രീതിക്കാകും മാരത്തോണ്‍ ആരംഭിക്കുക. രാവിലെ ആറ് മണിയോടെ മാരത്തോണ്‍ അവസാനിക്കും.

കവിത മോഷണം: എസ്. കലേഷിനോട് ക്ഷമ ചോദിച്ച് ദീപ നിശാന്ത്

കര്‍ഷക രോഷം പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനമായി; മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുലും യെച്ചൂരിയും കേജ്രിവാളും

കര്‍ഷക രോഷം പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനമായി; മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുലും യെച്ചൂരിയും കേജ്രിവാളും

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍