UPDATES

ട്രെന്‍ഡിങ്ങ്

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും നാണം കെടുത്തിയവര്‍ തന്നെ ദിലീപാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പറഞ്ഞുവെക്കുന്നു

ഇവനൊന്നുമല്ല യഥാര്‍ത്ഥ പുരുഷന്‍, നല്ലവനൊപ്പം സ്ത്രീകള്‍ നില്‍ക്കണം; റിമ കല്ലിങ്കല്‍

ഏതാനും ചിലരുടെ മോശം പ്രവര്‍ത്തിക്കൊണ്ട് എല്ലാ പുരുഷന്മാരേയും അങ്ങനെ കാണാനാകില്ലെന്നും മോശക്കാരയവരി നിന്നും യഥാര്‍ത്ഥ പുരുഷന്മാരെ രക്ഷിക്കണമെന്നും സ്ത്രീകള്‍ നല്ല പുരുഷന്മാര്‍ക്കൊപ്പം നില്‍ക്കണമെന്നും നടി റിമ കല്ലിങ്കല്‍. ദിലീപിന്റെ ജാമ്യത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നടന്റെ ആരാധകരാണെന്നവകാശപ്പെട്ട് നടത്തിയ പ്രകടനങ്ങളോടാണ് റിമ തന്റെ പ്രതികരണം നടത്തിയത്. ലൂസേഴ്‌സ് മീഡിയ എന്ന പേജില്‍ വന്ന ഒരു പോസ്‌ററ് ചൂണ്ടിക്കാട്ടിയാണ് റിമയുടെ അഭിപ്രായങ്ങള്‍ വന്നിരിക്കുന്നത്.

റിമ തന്റെ പോസ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ ഇതാണ്;

ഫെബ്രുവരി 17 ന് ക്രൂരമായി ആക്രമിക്കപ്പെട്ട എന്റെ സുഹൃത്താണ് ഒരു എഫ് ബി പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് എനിക്ക് അയച്ചു തന്നത്. തുടക്കം മുതല്‍ അവള്‍ തനിക്കു ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുകയും വീക്ഷിക്കുന്നുമുണ്ട്.

അവളോട് ഒരു കാര്യം വ്യക്തമാക്കേണ്ടത് എന്റെ ചുമതലയാണെന്നു കരുതുന്നു. ഏതാനും പേര്‍ ചെയ്യുന്നതിന്റെ പേരില്‍ എല്ലാ പുരുഷന്മാരെയും മോശക്കാരായി കാണരുത്. യഥാര്‍ത്ഥ പുരുഷന്മാര്‍ക്കൊപ്പം നമ്മള്‍ സ്ത്രീകള്‍ നില്‍ക്കണം. അവരെ രക്ഷിക്കണം.

പുലിമുരുഗനെ വിമര്‍ശിച്ചതിന്റെ പേരില്‍ ഒരു സ്ത്രീയെ അപമാനിച്ച് മോഹന്‍ലാലിനെയും യഥാര്‍ത്ഥ പുരുഷന്മാരെയും ചിലര്‍ നാണംകെടുത്തി. ലച്ചിയെ പരസ്യമായി കരയിപ്പിച്ച് ഒരു കൂട്ടര്‍ മമ്മൂട്ടിയേയും യഥാര്‍ത്ഥ പുരുഷന്മാരെയും നാണംകെടുത്തി. ഇപ്പോള്‍ ഇങ്ങനെയൊരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ച് ദിലീപാണ് ക്വട്ടേഷന്‍ കൊടുത്തതെന്നു പറഞ്ഞുവയ്ക്കുകയാണ്. അതിലൂടെ യഥാര്‍ത്ഥ പുരുഷന്മാര്‍ക്ക് നാണക്കേട് ഉണ്ടാക്കുന്നു.

ഇതൊക്കെയാണ് ഹീറോയിസവും ആണത്തവും ആണെന്ന വിശ്വാസത്തില്‍ നിന്നും പുതിയ തലമുറയേയും യഥാര്‍ത്ഥ പുരുഷന്മാരെയും രക്ഷിക്കേണ്ടതുണ്ട്.

എന്റെ സുഹൃത്തിനോടും അതുപോലെ ലോകത്തോടും പറയേണ്ടതുണ്ട്, അന്ന് ജയിലിനു പുറത്ത് മധുരം വിളമ്പിയ നൂറുകണക്കിനു പേരോ വ്യാജ പ്രൊഫൈലിലൂടെ കോപ്പി പേസ്റ്റ് പ്രചാരണം നടത്തുന്ന ഭീരുക്കളോ അല്ല നമ്മുടെ സമൂഹത്തിലെ യഥാര്‍ത്ഥ പുരുഷന്മാര്‍. അവരെയല്ല നമ്മള്‍ സുഹൃത്തുക്കള്‍ ആക്കാന്‍ ആഗ്രഹിക്കുന്നത്, അവരോടൊപ്പമല്ല നാം പ്രണയത്തിലാകുന്നത്, അവരോടൊപ്പമല്ല നാം ജീവിതം പങ്കുവയ്ക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍