UPDATES

എഡിറ്റര്‍

ഒബാമ കെയര്‍ പദ്ധതി ട്രംപ് അട്ടിമറിയ്ക്കുമോ?: അമേരിക്കക്കാര്‍ ആശങ്കയില്‍

Avatar

അഴിമുഖം പ്രതിനിധി

30 വയസുകാരിയായ പശ്ചിമ വിര്‍ജിനിയയിലെ കാന്‍സര്‍ ബാധിത, ചിക്കാഗോയിലെ ഡോക്ടര്‍, വടക്കന്‍ വിര്‍ജിനിയയില്‍ ക്ലിനിക് നടത്തുന്ന ഡോക്ടര്‍ തുടങ്ങി അമേരിക്കയിലെ ലക്ഷക്കണക്കിന് മനുഷ്യര്‍ ആശങ്കയിലാണ്. പ്രസിഡന്‌റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്‌റെ ആരോഗ്യനയം സംബന്ധിച്ചാണ് ഇവര്‍ക്കെല്ലാം ആശങ്ക. ഒബാമ ഗവണ്‍മെന്‌റിന്‌റെ അഫോഡബിള്‍ കെയര്‍ ആക്ട്, ട്രംപ് അട്ടിമറിക്കുമോ എന്നതാണ് ഇവരുടെ പ്രധാന ആശങ്ക.

ഭരണമാറ്റ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. എന്തായിരിക്കും തങ്ങളുടെ ആരോഗ്യ നയമെന്നത് സംബന്ധിച്ച് ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും സൂചന നല്‍കിയിട്ടുണ്ട്. ഒബാമ കെയര്‍ എന്ന പേരിലും അറിയപ്പെടുന്ന അഫോഡബിള്‍ കെയര്‍ ആകട് (എസിഎ) അട്ടിമറിക്കുമെന്ന് തന്നെയാണ് അവര്‍ നല്‍കുന്ന സൂചന. ഏതാണ്ട് ഒരു കോടി 10 ലക്ഷത്തോളം അമേരിക്കക്കാര്‍ ഈ നിയമത്തിന്‌റെ ഗുണഭോക്താക്കളാണ്. അതേസമയം എല്ലാ അര്‍ത്ഥത്തിലും ഇതുള്‍പ്പടെയുള്ള വിഷയങ്ങളില്‍ യുഎസ് സമൂഹത്തില്‍ ധ്രുവീകരണം ശക്തമാക്കിയിട്ടുണ്ട്. ഹാര്‍വാഡ് സര്‍വകലാശാല അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍ പങ്കെടുത്ത ഡെമോക്രാറ്റുകളില്‍ 10ല്‍ ഒമ്പത് പേരും ഗവണ്‍മെന്‌റിന് ആരോഗ്യരക്ഷയില്‍ വലിയ പങ്കുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. 80 ശതമാനവും എസിഎ നല്ല രീതിയില്‍ മുന്നോട്ട് പോവുകയാണെന്നും അഭിപ്രായപ്പെട്ടു. അതേസമയം 25 ശതമാനം റിപ്പബ്ലിക്കന്മാര്‍ മാത്രമാണ് ഗവണ്‍മെന്‌റ് ഇടപടെല്‍ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടത്. 90 ശതമാനം പേരും എസിഎ മര്യാദയ്ക്ക് പ്രവര്‍ത്തിക്കുന്നില്ലെന്ന് വാദിക്കുന്നവരാണ്.

അമേരിക്കയില്‍ ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് പ്രധാനമാണ്. 2010 മാര്‍ച്ച് 23ന് നിലവില്‍ വന്ന എസിഎ അമേരിക്കയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തവരുടെ എണ്ണം കുത്തനെ കുറച്ചു. സബ്സിഡികള്‍ ഏര്‍പ്പെടുത്തിയതോടെ ചികിത്സാ ചിലവ് കുറക്കാന്‍ സാധിച്ചു. വലിയ എതിര്‍പ്പാണ് റിപ്പബ്ലിക്കന്മാരില്‍ നിന്നടക്കം ഒബാമക്ക് നേരിടേണ്ടി വന്നത്.

ഇപ്പോള്‍ ട്രംപ് അധികാരത്തില്‍ വരുന്ന സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതാവുമെന്ന ആശങ്ക വലിയൊരു വിഭാഗം ജനങ്ങള്‍ക്കുണ്ട്. ചികിത്സാച്ചിലവുകള്‍ക്ക് അനുവദിക്കുമെന്ന സബ്‌സിഡി ട്രംപം ഗവണ്‍മെന്‌റ് പിന്‍വലിക്കുമോ എന്നും പലരും ആശങ്കപ്പെടുന്നു. പ്രതിമാസം പ്രീമിയം തുക 400 ഡോളറില്‍ നിന്ന് 2000 ഡോളറിലേയ്ക്ക് ഉയര്‍ന്നേക്കുമെന്നാണ് പറയുന്നത്. ഇല്ലിനോയ്‌സ് അടക്കമുള്ള 31 സംസ്ഥാനങ്ങളില്‍ മെഡികെയര്‍ നിയമവിധേയമാണ്. എസിഎ വഴി ലഭിച്ചിരുന്ന അധികധനസഹായം നിര്‍ത്തലാക്കപ്പെടുമെന്ന ആശങ്കയാണ് ശിശുരോഗ വിദഗ്ധനായ ബ്രീ ആന്‍ഡ്ര്യൂസ് പങ്കു വയ്ക്കുന്നത്. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാതെ എത്തുന്ന രോഗികളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്ക ഡോക്ടര്‍മാര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.

കൂടുതല്‍ വായനയ്ക്ക് : https://goo.gl/wYdzyV

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍