UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വൈറ്റ് ഹൗസില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നത് ഒബാമ: ട്രംപ്

തെരുവുകളിലും വിമാനത്താവളങ്ങളിലും ടൗണ്‍ ഹാളുകളിലും എനിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത് ഒബാമയും അദ്ദേഹത്തിന്റെ ആളുകളും ചേര്‍ന്നാണ്.

താന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ യുഎസില്‍ അരങ്ങേറിയ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയാണെന്ന ആരോപണവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തെരുവുകളിലും വിമാനത്താവളങ്ങളിലും ടൗണ്‍ ഹാളുകളിലും പ്രതിഷേധം സംഘടിപ്പിച്ചത് ഒബാമയും അദ്ദേഹത്തിന്റെ ആളുകളും ചേര്‍ന്നാണ്. വൈറ്റ് ഹൗസിലെ തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടുന്നതിന് പിന്നിലും ഒബാമയാണെന്ന് ട്രംപ് ആരോപിച്ചു. ഒരു അഭിമുഖത്തിലാണ് ഒബാമയ്‌ക്കെതിരെ ട്രംപിന്റെ ആരോപണം.

ട്രംപ് അധികാരമേല്‍ക്കുന്നതിന് മുമ്പും ശേഷവുമായി നിരവധി പ്രതിഷേധങ്ങള്‍ അമേരിക്കയില്‍ നടന്നിരുന്നു. സ്ത്രീ വിദ്വേഷിയായ ട്രംപിനെ പ്രസിഡന്റ് ആക്കരുതെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. സ്ഥാനമേറ്റതിന് പിന്നാലെ ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസാനിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവിനെതിരെയും വലിയ പ്രതിഷേധം നടന്നു. വൈറ്റ് ഹൗസില്‍ നിന്നുള്ള തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടുന്നതായി നേരത്തെ തന്നെ ട്രംപ് ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിഎന്‍എന്‍, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളെ വാര്‍ത്താസമ്മേളനങ്ങളില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒബാമയെ കടന്നാക്രമിച്ച് ട്രംപ് രംഗത്തുവന്നിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍