UPDATES

വിദേശം

എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയെ ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി

ഹിലാരി ക്ലിന്‍റന്‍ ഇമെയില്‍ ചോര്‍ച്ച കേസ് തെറ്റായ രീതിയില്‍ കൈകാര്യം ചെയ്തതിനാണ് കോമിയെ പുറത്താക്കിയത്

എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയെ ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. ഹിലാരി ക്ലിന്‍റന്‍ ഇമെയില്‍ ചോര്‍ച്ച കേസ് തെറ്റായ രീതിയില്‍ കൈകാര്യം ചെയ്തതിനാണ് കോമിയെ പുറത്താക്കിയതെന്ന് വൈറ്റ് ഹൌസ് വക്താവ് സീന്‍ സ്പൈസ്സര്‍ പറഞ്ഞു.

ട്രംപിന്റെ സഹായികള്‍ റഷ്യയുമായി ചേര്‍ന്ന് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് അടിമറിക്കാന്‍ ശ്രമിച്ചോ എന്നു കണ്ടുപിടിക്കാന്‍ കോമി ഒരു സമാന്തര അന്വേഷണം നടത്തുന്നതിനിടെയാണ് പുറത്താക്കല്‍. കഴിഞ്ഞ ജൂലൈയിലാണ് ഈ അന്വേഷണം ആരംഭിച്ചത്. കോമിയുടെ പുറത്താക്കല്‍ അന്വേഷണത്തെ ബാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

“എഫ്ബിഐ ഡയറക്ടറുടെ പുറത്താക്കല്‍ സംബന്ധിച്ചു അറ്റോര്‍ണി ജനറലും ഡെപ്യൂട്ടി അറ്റോര്‍ണി ജനറലും നല്കിയ ശുപാര്‍ശ പ്രസിഡണ്ട് അംഗീകരിച്ചു.” വൈറ്റ് ഹൌസ് വക്താവ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.

ഹിലരി സ്വകാര്യ ഇ-മെയില്‍ ഉപയോഗിച്ചത് സംബന്ധിച്ച് പൊതു പ്രസ്താവങ്ങള്‍ നടത്തുക വഴി കോമി നീതി വകുപ്പിന്റെ നടപടി ക്രമങ്ങള്‍ ലംഘിച്ചു എന്നാണ് കണ്ടെത്തല്‍. ഒരാഴ്ച മുന്‍പാണ് “ഹിലരിയുടെ പല ചീത്ത കാര്യങ്ങള്‍ക്കും കോമി അനുമതി നല്‍കി” എന്നു ട്രംപ് വിമര്‍ശിച്ചത്.

2015ല്‍ അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി ആയിരിക്കുമ്പോള്‍ ഔദ്യോഗിക ആശയ വിനിമയത്തിന് ഹിലരി തന്റെ സ്വകാര്യ ഇമെയില്‍ ഉപയോഗിച്ചു എന്നതായിരുന്നു ആരോപണം. 2016ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് സമയത്ത് ഇത് വലിയ ചര്‍ച്ചയായി ഉയര്‍ന്നു വന്നിരുന്നു. അയച്ച ഇമെയില്‍ പലതും രഹസ്യവും അതീവ രഹസ്യാവുമായ വിവരങ്ങള്‍ള്‍ അടങ്ങിയവയായിരുന്നു എന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് എഫ്ബിഐ അന്വേഷണം ആരംഭിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍