UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിസാ നിരോധനം തടഞ്ഞ കോടതി ഉത്തരവിനെതിരെ ട്രംപ് ഗവണ്‍മെന്‍റ് മേല്‍ക്കോടതിയില്‍

സിയാറ്റില്‍ ഫെഡറല്‍ ജഡ്ജിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഗവണ്‍മെന്റ് അടിയന്തര അപ്പീല്‍ നല്‍കിയത്.

അമേരിക്കയില്‍ ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും ഏര്‍പ്പെടുത്തിയ വിസ നിരോധനം തടഞ്ഞ ഉത്തരവിനെതിരെ ഡൊണാള്‍ഡ് ട്രംപ് ഗവണ്‍മെന്റ് മേല്‍ക്കോടതിയെ സമീപിച്ചു. സിയാറ്റില്‍ ഫെഡറല്‍ ജഡ്ജിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഗവണ്‍മെന്റ് അടിയന്തര അപ്പീല്‍ നല്‍കിയത്. തന്റെ ഉത്തരവ് തടഞ്ഞ ഫെഡറല്‍ ജഡ്ജിക്കെതിരെ ട്രംപ് കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമയുദ്ധം ആരംഭിക്കുന്നതായി ഗവണ്‍മെന്റ് പ്രഖ്യാപിച്ചത്.

കോടതി ഉത്തരവ് വന്നതിനുശേഷം വിലക്ക് നടപ്പാക്കേണ്ടെന്ന് യുഎസ് വിദേശകാര്യവകുപ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍, ട്വിറ്ററിലൂടെ ജഡ്ജിക്കെതിരെ ആഞ്ഞടിച്ച ട്രംപ് ഉത്തരവിനെ ചോദ്യം ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് മേല്‍കോടതിയെ സമീപിച്ചത്. രാജ്യസുരക്ഷയാണ് പ്രസിഡന്റിന്റെ ഉത്തരവിന് കാരണമെന്ന വാദമാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ഉയര്‍ത്തുന്നത്. യാത്രാ നിരോധനത്തെ കോടതികളില്‍ പ്രതിരോധിക്കേണ്ടെന്ന നിലപാടെടുത്ത അറ്റോണി ജനറലിനെ സര്‍ക്കാര്‍ നേരത്തെ പുറത്താക്കിയിരുന്നു. അതേസമയം റോയിട്ടേഴ്‌സ് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്ത 49% അമേരിക്കന്‍ പൗരന്‍മാരും വിലക്കിനെ പിന്തുണച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരായ 51% വിലക്കിനെ ശക്തമായി അനുകൂലിച്ചു. ഡെമോക്രാറ്റുകളായ 53% ശക്തമായി എതിര്‍ക്കുകയും ചെയ്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍