UPDATES

വിദേശം

ട്രംപ് – കിം ജോങ് ഉന്‍ ചര്‍ച്ച ജൂണ്‍ 12ന് സിംഗപ്പൂരില്‍

ഒരു യുഎസ് പ്രസിഡന്റും ഉത്തരകൊറിയന്‍ നേതാവും തമ്മിലുള്ള ആദ്യ ചര്‍ച്ചയാണിത്. ഒരു വര്‍ഷത്തിലധികമായി ഉത്തരകൊറിയയില്‍ തടവിലായിരുന്ന മൂന്ന് അമേരിക്കക്കാരെ മോചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മിലുള്ള ചര്‍ച്ച ജൂണ്‍ 12ന് സിംഗപ്പൂരില്‍ നടക്കും. ട്രംപ് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒരു യുഎസ് പ്രസിഡന്റും ഉത്തരകൊറിയന്‍ നേതാവും തമ്മിലുള്ള ആദ്യ ചര്‍ച്ചയാണിത്. ആണവായുധ പരീക്ഷണങ്ങളും മിസൈല്‍ പരീക്ഷണങ്ങളും നിര്‍ത്തിവയ്ക്കുന്നതായി നേരത്തെ പ്രഖ്യാപിച്ച ഉത്തരകൊറിയ ആണവപരിപാടി നിയന്ത്രിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.

കിം ജോങ് ഉന്‍ അതിര്‍ത്തി കടന്ന് ദക്ഷിണ കൊറിയയിലെത്തി പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി ചര്‍ച്ച നടത്തിയത് പ്രധാന സംഭവമായിരുന്നു. കിം ജോങ് ഉന്‍ രണ്ട് തവണ ചൈനയിലെത്തി പ്രസിഡന്റ് ഷി ജിന്‍ പിങുമായി ചര്‍ച്ച നടത്തിയത് സമാധാന ശ്രമങ്ങളിലും ആണവ നിരായുധീകരണ പദ്ധതിയിലും നിര്‍ണായകമായിരുന്നു. ഒരു വര്‍ഷത്തിലധികമായി ഉത്തരകൊറിയയില്‍ തടവിലായിരുന്ന മൂന്ന് അമേരിക്കക്കാരെ മോചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യുഎസ് വിദേശകാര്യ സെക്രട്ടറി പ്യോങ് യാങിലെത്തി കിം ജോങ് ഉന്നുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരകൊറിയ ഇവരെ മോചിപ്പിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍