UPDATES

എഡിറ്റര്‍

ട്രംപിന്‌റെ കാലത്തെ കുറിച്ച് നോം ചോംസ്‌കിയ്ക്ക് പറയാനുള്ളത്

Avatar

അഴിമുഖം പ്രതിനിധി

യുഎസ് നിയുക്ത പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ച് പ്രശസ്ത അമേരിക്കന്‍ ഇടതുപക്ഷ ചിന്തകന്‍ നോം ചോംസ്‌കി സംസാരിക്കുന്നു. ട്രംപിന്‌റെ വിജയം അമേരിക്കയിലും ആഗോളതലത്തിലും ഉണ്ടാക്കാനിടയുള്ള മാറ്റങ്ങളെ കുറിച്ചാണ് നോം ചോംസ്‌കി സംസാരിക്കുന്നത്. ട്രംപ് ഇതുവരെയുള്ള എല്ലാ ധാരണകള്‍ക്കും പുറത്ത് നില്‍ക്കുന്നയാളാണ്. അദ്ദേഹത്തെ പോലെ ഒന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്ന്  അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നോം ചോംസ്‌കി അഭിപ്രായപ്പെട്ടു.

യാതൊരു രാഷ്ട്രീയ പ്രവര്‍ത്തന പരിചയവും ട്രംപിനില്ല. എന്തെങ്കിലും തരത്തിലുള്ള വ്യക്തമായ നിലപാടുകളും ട്രംപിനുള്ളതായി തോന്നുന്നില്ല. അയാള്‍ വെറുമൊരു ഷോമാന്‍ മാത്രമാണ്. യാതൊരു ബോധവുമില്ലാത്ത ഒരു വെറി പിടിച്ച മനുഷ്യനാണെ് ട്രംപെന്നും നിരവധി യുഎസ് പ്രസിഡന്‌റുമാരെ രൂക്ഷമായി വിമര്‍ശിച്ചിട്ടുള്ള നോം ചോംസ്‌കി അഭിപ്രായപ്പെട്ടു. ഹിലരി ക്ലിന്‌റന്‌റെ രാഷ്ട്രീയത്തോട് ഒരു തരത്തിലും താല്‍പര്യമില്ല. എന്നാല്‍ കൂടുതല്‍ മോശപ്പെട്ട തിരഞ്ഞെടുപ്പ് ഒഴിവാക്കപ്പെടണമെന്നതിന്‌റെ അടിസ്ഥാനത്തില്‍ അവര്‍ ജയിക്കേണ്ടിയിരുന്നു. വലിയൊരു വിഭാഗം വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നതും ചിലര്‍ ഇവര്‍ രണ്ട് പേരുമല്ലാത്ത സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്തതും ഹിലരിക്ക് തിരിച്ചടിയായെന്ന് ചോംസ്‌കി വിലയിരുത്തുന്നു. ട്രംപിനേക്കാള്‍ അല്‍പ്പം ഭേദപ്പെട്ട നിലപാടുകള്‍ ഹിലരിക്കുണ്ടെന്നും ചോംസ്‌കി അഭിപ്രായപ്പെട്ടു.

കൂടുതല്‍ വായനയ്ക്ക്: https://goo.gl/BnwLHc

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍