UPDATES

വൈറല്‍

ഡൊണാള്‍ഡ് ട്രംപും പുടിന്‍റെ ക്രിസ്മസ് സമ്മാനവും

സാറ്റര്‍ഡേ നൈറ്റ് ലൈവ് എപ്പിസോഡ് എന്ന ടിവി അനുകരണ പരിപാടി ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

യുഎസ് ഇലക്ടറല്‍ കോളേജ് ഡൊണാള്‍ഡ് ട്രംപിനെ പുതിയ പ്രസിഡന്റായി ഉറപ്പിച്ച സാഹചര്യത്തില്‍ നിയുക്ത യുഎസ് പ്രസിഡന്റും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും എങ്ങനെയാവും ക്രിസ്മസ് ആഘോഷിക്കുക? ഇക്കാര്യം ചിത്രീകരിക്കുന്ന ആക്ഷേപഹാസ്യ പരിപാടി ശ്രദ്ധേയമാകുന്നു. സാറ്റര്‍ഡേ നൈറ്റ് ലൈവ് എപ്പിസോഡ് എന്ന ടിവി അനുകരണ പരിപാടി ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

പുടിനെ അനുകരിച്ചെത്തുന്ന ബെക്ക് ബെനറ്റ്, കെട്ടിടത്തിന്റെ ചിമ്മനിയിലൂടെ ഷര്‍ട്ടിടാതെ നൂഴ്ന്നിറങ്ങി മേശയില്‍ ഒരു ചെറിയ സമ്മാനം വെക്കുന്നു. ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും മിടുക്കനായ സ്ഥാനാര്‍ത്ഥിയാണെന്നും മഞ്ചൂറിയന്‍ സ്ഥാനാര്‍ത്ഥിയാണെന്നും ‘പുടിന്‍’ നിയുക്ത അമേരിക്കന്‍ പ്രസിഡന്റിനെ പുകഴ്ത്തുന്നതാണ് സമ്മാനം.
ട്രംപിന്റെ വേഷത്തിലെത്തിയ അലക് ബാള്‍ഡ്വിന്‍ പക്ഷെ ആകെ അസ്വസ്ഥനാവുന്നു. സന്ദര്‍ശനത്തെ കുറിച്ച് മുന്‍കൂട്ടി അറിയാത്തതിനാല്‍ പുടിന് സമ്മാനം ഒന്നും കരുതാന്‍ കഴിഞ്ഞില്ലെന്ന ആവലാതിയിലാണ് ‘ട്രംപ്’. ‘പ്രിയ ട്രംപ്, നിങ്ങളാണ് സമ്മാനം,’ എന്നാണ് പുടിന്റെ മറുപടി.

ട്രംപിന്റെ സ്റ്റേറ്റ് സെക്രട്ടറി നോമിനിയായ റെക്‌സ് ടില്ലേര്‍സണിന്റെ വേഷത്തില്‍ ജോണ്‍ ഗൂഡ്മാന്‍ രംഗപ്രവേശം ചെയ്യുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ തമാശയിലേക്ക് നീങ്ങുന്നു. എക്‌സ്‌മൊബൈലിന്റെ സിഇഒ ആയിരിക്കെ റഷ്യയും പുടിനുമായി ബന്ധങ്ങളുടെ പേരില്‍ ശ്രദ്ധാകേന്ദ്രമായ ആളാണ് റെക്‌സ് ടില്ലെര്‍സണ്‍.

വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍