UPDATES

വിദേശം

സ്ത്രീകള്‍ക്കെതിരെ ട്രംപ് നടത്തിയ അശ്ലീല ഭാഷണങ്ങള്‍ പുറത്ത്; പിന്നാലെ ക്ഷമാപണവും

Avatar

വാഷിംഗ്ടണ്‍ പോസ്റ്റ്

ചുംബിക്കുന്നതിനെ കുറിച്ചും ലൈംഗിക ഉദ്ദേശത്തോടെ സ്ത്രീകളെ സ്പര്‍ശിക്കുന്നതിനെ കുറിച്ചും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ കുറിച്ചും ഡൊണാള്‍ഡ് ട്രംപ് നടത്തിയ അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ വാഷിംഗ്ടണ്‍ പോസ്റ്റ് പുറത്തു വിട്ടു. ആക്സസ് ഹോളിവുഡ് എന്ന എന്‍റര്‍ടെയിന്‍മെന്‍റ് ഷോയുടെ അവതാരകനായ ബില്ലി ബുഷുമായി സംസാരിക്കുന്ന 11 വര്‍ഷങ്ങള്‍ പഴക്കമുള്ള വീഡിയോ ആണ് പുറത്തു വന്നത്.  ഡേയ്സ് ഓഫ് ഔര്‍ ലൈവ്സ് എന്ന സോപ് ഒപെറായില്‍ അതിഥി വേഷത്തില്‍ അഭിനയിക്കാന്‍ എത്തിയതായിരുന്നു ട്രംപ്. 

ഒടുവില്‍ വെള്ളിയാഴ്ച രാത്രിയോടെ സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ കടുത്ത വിമര്‍ശനമായി രംഗത്തുവന്നതോടെ ക്ഷമാപണവുമായി ട്രംപ് രംഗത്ത് വന്നു. “ഇത് ഞാന്‍ പറഞ്ഞതാണ്, എനിക്കു തെറ്റ് പറ്റി, ഞാന്‍ ക്ഷമ ചോദിക്കുന്നു”, എന്നായിരുന്നു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ഹൃസ്വ വീഡിയോയിലൂടെ ട്രംപ് പറഞ്ഞത്. അതേ സമയം ഈ വെളിപ്പെടുത്തല്‍ നമ്മള്‍ അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. തന്റെ വിഡ്ഡിത്തം നിറഞ്ഞ വാക്കുകള്‍ ബില്‍ ക്ലിന്‍റന്റെ വാക്കുകളും പ്രവൃത്തിയേക്കാളും ഏറെ വ്യത്യസ്ഥ മാണെന്ന് പറയാനും ട്രംപ് മറന്നില്ല.  ബില്‍ ക്ലിന്‍റന്‍ സ്ത്രീകളെ പീഡിപ്പിച്ചു എന്നും ഹില്ലരി ക്ലിന്‍റന്‍ അയാളുടെ ഇരകളെ ഭീക്ഷണിപ്പെടുത്തുകയും ആക്രമിക്കുകയും അപമാനിക്കുകയു ചെയ്തു എന്നും ട്രംപ് നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.  

“ഞാന്‍ ഒരു പൂര്‍ണ്ണ മനുഷ്യനാണെന്ന് ഒരിയ്ക്കലും പറഞ്ഞിട്ടില്ല. മറ്റൊരാളായി അഭിനയിച്ചിട്ടുമില്ല. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് ഒരു ദശാബ്ദ കാലം മുന്‍പുള്ള വീഡിയോ ആണ്. ഈ വാക്കുകള്‍ ഒരിക്കലും തന്നെ പ്രതിഫലിക്കുന്നതല്ലെന്ന് എന്നെ അറിയുന്നവര്‍ക്ക് അറിയാം”. ട്രംപ് പറഞ്ഞു. 

മത്സരത്തില്‍ നിന്നു പിന്‍വാങ്ങണമെന്ന വിമര്‍ശകരുടെ ആവശ്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ “വരും ദിവസങ്ങളില്‍ നമുക്ക് ഇതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കാമെന്നും ഞായറാഴ്ചത്തെ സംവാദത്തില്‍ കാണാമെന്നും” ട്രംപ് പറഞ്ഞു.

ബില്ലി ബുഷും ട്രംപും ബസിനുള്ളില്‍ വെച്ചു സംസാരിക്കുന്നതിന്റെയും സീരിയലിന്റെ ഷൂറ്റിംഗിനായി ഇറങ്ങി വരുന്നതിന്റെയും ഓഡിയോയും വീഡിയോയുമാണ് ടേപ്പില്‍ ഉള്ളത്. 

ഒരു സ്ത്രീയെ വീഴ്ത്താന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ കുറിച്ചാണ് ട്രംപ് വീഡിയോയില്‍ പറയുന്നതു. എന്നാല്‍ ഏതാണ് ആ സ്ത്രീയെന് വീഡിയോയില്‍ പരാമര്‍ശിക്കുന്നില്ല. 

“ഞാന്‍ അവളുടെ അടുത്തേക്ക് നീങ്ങി, പക്ഷേ പരാജയപ്പെട്ടു. ഞാന്‍ അത് അംഗീകരിക്കുന്നു” ട്രംപ് പറയുന്നതായി വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ ട്രംപ് വിശദീകരിക്കുന്ന സംഭവങ്ങള്‍ എവിടെവെച്ചാണ് നടന്നതെന്ന് ടേപ്പില്‍ വ്യക്തമല്ല. ട്രംപ് തന്റെ മൂന്നാമത്തെ ഭാര്യ മെലാനിയയെ വിവാഹം കഴിച്ചു നിരവധി മാസങ്ങള്‍ കഴിഞ്ഞാണ് ഈ വീഡിയോ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. 

“ഞാന്‍ അവളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചു. അവള്‍ വിവാഹിതയായിരുന്നു” ട്രംപ് തുടര്‍ന്ന്. 

എന്‍ ബി സി യൂണിവേഴ്സല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ബില്ലി ബുഷ് പറഞ്ഞു.  “തീര്‍ച്ചയായും എനിക്കു അമ്പരപ്പും നാണക്കേടും തോന്നുന്നുണ്ട്. ഈ കാര്യത്തില്‍ യാതൊരു ഒഴിവുകഴിവുകള്‍ക്കും സ്ഥാനമില്ല. എന്നാല്‍ ഇത് 11 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവിച്ചത്. തീര്‍ത്തും പക്വതയില്ലാത്ത ഒരാളായിരുന്നു ഞാന്‍ അപ്പോള്‍. ട്രംപ് മൊത്തുള്ള സമയത്ത് ഒരു മണ്ടിയെ പോലെ അഭിനയിക്കുകയായിരുന്നു ഞാന്‍. ഈ കാര്യത്തില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു.”

ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വീഡിയോ പ്രത്യക്ഷപ്പെട്ട ഉടനെ ഹിലാരി ക്ലിന്‍റന്‍ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു. “ഇത് ഭയാനകമാണ്. ഈ മനുഷ്യനെ പ്രസിഡന്‍റാക്കാന്‍ നമുക്ക് അനുവദിച്ചുകൂടാ.”

കൂടുതല്‍ വായിക്കാന്‍: https://goo.gl/G7pzvn 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍