UPDATES

വിദേശം

ട്രംപ് ‘രണ്ടാം ഹിറ്റ്‌ലര്‍’ എന്ന് റഷ്യ; യുഎസ് നടപടി വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് പുടിന്‍

ഇത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സിറിയയിലെ മനുഷ്യ ദുരിതം വര്‍ദ്ധിപ്പിക്കുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യുഎന്‍ രക്ഷാസമിതി യോഗം ചേരണമെന്നും പുടിന്‍ ആവശ്യപ്പെട്ടു.

സിറിയയില്‍ യുഎസ് നടത്തുന്ന വ്യോമാക്രമണത്തില്‍ രുക്ഷമായ പ്രതികരണങ്ങളുമായി റഷ്യ. യുഎസ് നടപടിയെ രാജ്യാന്തര ബന്ധങ്ങളെ ഉലയ്ക്കുന്നതും സിറിയയുടെ പരമാധികാരത്തിലുള്ള കടന്നുകയറ്റവുമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പറഞ്ഞു. ഇത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സിറിയയിലെ മനുഷ്യ ദുരിതം വര്‍ദ്ധിപ്പിക്കുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യുഎന്‍ രക്ഷാസമിതി യോഗം ചേരണമെന്നും പുടിന്‍ ആവശ്യപ്പെട്ടു. ഡൊണള്‍ഡ് ട്രംപ് രണ്ടാം ഹിറ്റ്‌ലറാണെന്നും റഷ്യന്‍ അധികൃതര്‍ അഭിപ്രായപ്പെട്ടു.

യുഎസ് നേതൃത്വത്തില്‍ ഫ്രാന്‍സ് – യുകെ സഖ്യം സിറിയയില്‍ നടത്തുന്ന സൈനിക നീക്കം റഷ്യക്ക് നേരിട്ട് ഭീഷണി ഉയര്‍ത്തുന്നതാണെന്ന് യുഎസിലെ റഷ്യന്‍ അംബാസിഡര്‍ അനാറ്റോളി അന്റോനോവ് വ്യക്തമാക്കി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ അപമാനിക്കുക ലക്ഷ്യമാക്കി നടത്തുന്ന ഈ നടപടി നീതീകരിക്കാനാവില്ലെന്നും, ഇത്തരം നീക്കങ്ങളിലൂടെ തങ്ങളെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് ഏറ്റവും അധികം രാസായുധങ്ങള്‍ കൈവശമുള്ള യുഎസ് രാസായുധ പ്രയോഗത്തിന്റെ പേരി മറ്റ് രാജ്യങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ സഹായിക്കാന്‍ 2015 മുതല്‍ സിറിയയില്‍ പ്രവര്‍ത്തിക്കുന്ന റഷ്യന്‍ സേനയെ ലക്ഷ്യമാക്കി യുഎസ് നടത്തുന്ന വ്യോമാക്രമണത്തെ റഷ്യന്‍ ഡിഫന്‍സ് കമ്മിറ്റി ഉപമേധാവി അലക്‌സാണ്ടര്‍ ഷെറിനും നിശിതമായി വിമര്‍ശിച്ചു. ഡൊണാള്‍ഡ് ട്രംപിന്റെ നടപടി അഡോള്‍ഫ് ഹിറ്റ്‌ലറിന്റെതിന് സമാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സിറിയയില്‍ സമാധാനം പുലര്‍ത്തുന്നതിനായുള്ള നടപടികളാണ് റഷ്യ കൈക്കൊള്ളുന്നതെന്ന് നപടിയെ കുറിച്ചുള്ള ആദ്യ പ്രതികരണത്തില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രാലം അവകാശപ്പെട്ടു. അറബ് വസന്തമായിരുന്നു സിറിയയെ ആദ്യം ബാധിച്ചത്. പിന്നീട് ഐഎസ് തീവ്രവാദികളായി, ഇപ്പോള്‍ അമേരിക്കന്‍ റോക്കറ്റുകളാണ് പരമാധികാര രാജ്യത്തിന് ഭീഷണിയാവുന്നതെന്നും വിദേശകാര്യ വക്താവ് ഫേസ് ബുക്കിലൂടെ പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍