UPDATES

വിദേശം

ട്രംപ് കത്തിക്കയറുകയാണ്

Avatar

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ കാമ്പയിന്‍ അമേരിക്കയുടെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്, ലോകത്തിന്‍റെയും. കാമ്പയിന്റെ ഭാഗമായി നിരവധി യോഗങ്ങളിലാണ് ദിനംപ്രതി ട്രംപ് പങ്കെടുക്കുന്നത്. വിവാദമായ പല പരാമര്‍ശങ്ങളും അടിക്കടി ഉയര്‍ത്തുന്നുണ്ട്. പലയിടങ്ങളിലും ശക്തമായ പ്രതിഷേധമാണ് ട്രംപിനെതിരെ  ഉണ്ടാവുന്നത്. മാര്‍ച്ചില്‍ 10 ദിവസം പ്രവര്‍ത്തനങ്ങളില്‍ നിന്നും അവധിയെടുത്തു എങ്കിലും പിന്നീട് തുടര്‍ച്ചയായി വിശ്രമമില്ലാത്ത കാമ്പയിന്‍ ആണ് ട്രംപ് നടത്തുന്നത്. മേയ് 7 മുതല്‍ മേയ് 29വരെ നടന്ന കാമ്പയിനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാം

മേയ് 7- നോര്‍ത്ത് വെസ്റ്റ് വാഷിംഗ്‌ടണില്‍ നടന്ന റാലിയ്ക്കിടെ ഒരു കുട്ടിയുടെ ഷര്‍ട്ടില്‍ ഒപ്പിടുന്ന ട്രംപ്

മേയ് 7- ലിന്‍ഡനില്‍ നടന്ന നോര്‍ത്ത് വെസ്റ്റ് വാഷിംഗ്‌ടണ്‍ ഫെയര്‍ ആന്‍ഡ് ഈവന്റ് സെന്ററില്‍ ട്രംപിന്റെ ചിത്രമെടുക്കുന്ന ആള്‍ക്കൂട്ടം


മേയ് 7- ലിന്‍ഡനിലെ വേദിക്കു സമീപം പ്ലക്കാര്‍ഡുകളുമായി പ്രതിഷേധക്കാര്‍

മേയ് 7- വാഷിംഗ്‌ടണിലെ സ്പോകെയ്ന്‍ കണ്‍വെന്‍ഷന്‍ സെന്‍ററിനു സമീപം ആന്റി ട്രംപ് ചിഹ്നവുമായി പ്രതിഷേധക്കാര്‍

മേയ് 19-ലോറന്‍സ് വിലേ നാഷണല്‍ ഗാര്‍ഡ് ആര്‍മറിയില്‍ ഓട്ടോഗ്രാഫ് നല്‍കുന്ന ട്രംപ്

മേയ് 24- വേദിയില്‍ കയറിയ പ്രതിഷേധക്കാരില്‍ ഒരാളെ പോലീസ് പുറത്താക്കുന്നത് നോക്കി നില്‍ക്കുന്ന ട്രംപ്

മേയ് 24- മുദ്രാവാക്യം വിളിച്ചു പ്രസംഗത്തിനു തടസ്സമുണ്ടാക്കിയ പ്രതിഷേധക്കാരോട് കയര്‍ക്കുന്ന ട്രംപ്. അല്‍ബുക്കര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നുള്ള ദൃശ്യം

മേയ് 24- ബിസ്മാര്‍ക്കില്‍ നടന്ന ന്യൂസ് കോണ്‍ഫറന്‍സിനിടെ

മേയ് 26- ബിസ്മാര്‍ക്കിലെ വേദിയില്‍ ട്രംപിന്റെ പ്രസംഗം കേള്‍ക്കുന്നവര്‍

മേയ് 26-ബില്ലിംഗിസ്ല്‍ വച്ച് ഓട്ടോഗ്രാഫ് നല്‍കുന്ന ട്രംപ്

 

മേയ് 27- കാലിഫോര്‍ണിയയിലെ ഫ്രെന്‍സ്കോയില്‍ നിന്നും 

മേയ് 29- റോളിംഗ് തണ്ടര്‍ മോട്ടോര്‍സൈക്കിള്‍ റാലിയെ അഭിസംബോധന ചെയ്യാനെത്തുന്ന ട്രംപ്

മേയ് 29- വാഷിംഗ്‌ടണില്‍ നടന്ന റോളിംഗ് തണ്ടര്‍ റാലിയ്ക്ക് ശേഷം മടങ്ങുന്ന ട്രംപ്

Avatar


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍