UPDATES

എഡിറ്റര്‍

ട്രംപ് ടവര്‍ ഡംബ് ടവറായപ്പോള്‍

അഴിമുഖം പ്രതിനിധി

നിയുക്ത യുഎസ് പ്രസിഡന്റിന്റെ ന്യൂയോര്‍ക്കിലെ ആഡംബരകെട്ടിടമായ ട്രംപ് ടവറിനെ ഗൂഗിള്‍ മാപ്പ് കുറച്ച് നേരത്തേക്ക് ‘ഡംപ് ടവര്‍’ ആക്കിയത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ കഴുകന്‍ കണ്ണുകളില്‍ പെട്ടു. പേരുമാറ്രം എപ്പോഴാണ് സംഭവിച്ചതെന്ന് കൃത്യമായി അറിയില്ലെങ്കിലും, ശനിയാഴ്ച വൈകിട്ട് രണ്ട് മണിമുതല്‍ തന്നെ ആളുകള്‍ സംഭവം ചൂണ്ടിക്കാട്ടി ട്വീറ്റുകള്‍ വര്‍ഷിക്കാന്‍ തുടങ്ങി.

നിരവധി മണിക്കൂറുകള്‍ക്ക് ശേഷം മാന്‍ഹട്ടിനിലുള്ള ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ ആന്റ് ടവറും ഡംപ് ആയി പേരുമാറ്റപ്പെട്ടു. എന്നാല്‍ ഞായറാഴ്ചയോടെ രണ്ട് കെട്ടിടങ്ങള്‍ക്കും പഴയ പേര് തിരികെ ലഭിച്ചു. തെറ്റ് സംഭവിച്ചതിന്റെ പേരില്‍ ഗൂഗിളിന്‍ വക്താവ് മാപ്പ് പറഞ്ഞെങ്കിലും എങ്ങനെയാണ് പിഴവ് സംഭവിച്ചതെന്ന് വ്യക്തമാക്കിയില്ല.

കൂടുതല്‍ വായനയ്ക്ക്: https://goo.gl/0LXHaA

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍