UPDATES

വൈറല്‍

ട്വീറ്റില്‍ അക്ഷരത്തെറ്റ്: ട്രംപിന് ട്രോളോട് ട്രോള്‍

ഇത്തവണ അക്ഷരത്തെറ്റിന്‌റെ രൂപത്തില്‍ വന്ന അബദ്ധമാണ് ട്രംപിന് പണിയായത്.

അമേരിക്കന്‍ പ്രസിഡന്‌റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിനും ട്രോളുകള്‍ക്കും ഇരയാകുന്നത് ഇതാദ്യമല്ല. കീഴ്വഴക്കത്തിന് വിരുദ്ധമായ എന്ന് അര്‍ത്ഥം വരുന്ന അണ്‍പ്രസിഡന്‌റ്ഡ് എന്ന വാക്കില്‍ സി, ഇ എന്നീ അക്ഷരങ്ങള്‍ ഉപയോഗിക്കേണ്ടിടത്ത് എസ്, ഐ എന്നീ അക്ഷരങ്ങളാണ് നിയുക്ത യുഎസ് പ്രസിഡന്‌റ് ഉപയോഗിച്ചത്. അദ്ധ്യക്ഷ പദവി എന്നര്‍ത്ഥം വരുന്ന പ്രസിഡന്‌റ്.

ചൈനയ്‌ക്കെതിരായ ട്വീറ്റിലാണ് അക്ഷരപ്പിശക്. അന്താരാഷ്ട്ര സമുദ്ര പരിധിയില്‍ യുഎസ് നാവിയുടെ റിസര്‍ച്ച് ഡ്രോണ്‍ ചൈന മോഷ്ടിച്ചു എന്നായിരുന്നു ആരോപണം. ഏതായാലും തെറ്റ് തിരുത്തുന്നതിന് മുമ്പ് ട്വിറ്ററാറ്റികള്‍ ട്രോള്‍ തുടങ്ങി. ട്രംപിന്‌റെ ട്വീറ്റ് ഹിറ്റായി. ആ പേരില്‍ ഹാഷ്ടാഗ് തുടങ്ങി. പിന്നീട് തെറ്റ് തിരിച്ചറിഞ്ഞ് തിരുത്തിയെങ്കിലും വൈകിപ്പോയിരുന്നു. ലെറ്റ്‌സ് ഹോപ്പ് ട്രംപ് വില്‍ ബി അണ്‍പ്രസിഡന്‌റഡ് എന്നാണ് ഒരു ട്വീറ്റ്. തിരഞ്ഞെടുപ്പില്‍ ഇലക്ടറല്‍ കോളേജ് ഇത്തരത്തില്‍ എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ നിങ്ങള്‍ പ്രസിഡന്‌റാവുകയേ ഇല്ലായിരുന്നെന്ന് മറ്റൊരാള്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍