UPDATES

ട്രെന്‍ഡിങ്ങ്

മോദിക്ക് പിന്നാലെ എട്ട് മണിക്ക് സുപ്രധാന തീരുമാനവുമായി ട്രംപും

മോദിയുടെ വിവാദമായ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനമുണ്ടായതും രാത്രി എട്ട് മണിക്കായിരുന്നു

നയങ്ങളുടെയും നിലപാടുകളുടെയും കാര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഒരേ ചിന്താഗതിക്കാരാണെന്ന് നേരത്തെ തന്നെ പലപ്പോഴും തെളിഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്ന സമയത്തിന്റെ കാര്യത്തിലും ഇരുവരും സമാനത പുലര്‍ത്തുന്നുവെന്നായിരിക്കുന്നു.

രാത്രി എട്ട് മണിക്കുള്ള പ്രഖ്യാപനത്തിനായി താന്‍ തയ്യാറെടുക്കുകയാണെന്ന ട്രംപിന്റെ ട്വിറ്ററാണ് ഇത് തെളിയിച്ചിരിക്കുന്നത്. മോദിയുടെ വിവാദമായ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനമുണ്ടായതും രാത്രി എട്ട് മണിക്കായിരുന്നു. അതിന് മുന്നോടിയായി എട്ട് മണിക്ക് സുപ്രധാന തീരുമാനമുണ്ടാകുമെന്ന അറിയിപ്പും ഉണ്ടായിരുന്നു. നോട്ട് നിരോധനം ജനങ്ങള്‍ക്ക് ഇരുട്ടടിയായതോടെ അടുത്ത എട്ട് മണി പ്രഖ്യാപനങ്ങളെക്കുറിച്ച് നിരവധി ട്രോളുകളും ഇറങ്ങി.

അതേസമയം ട്രംപിന്റെ എട്ട് മണിക്കുള്ള പ്രഖ്യാപനത്തില്‍ അമേരിക്കക്കാരെ ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. പലരും അദ്ദേഹത്തിന്റെ ട്വീറ്റിന് താഴെ തന്നെ പലരും കാര്യം വ്യക്തമാക്കുകയും ചെയ്തു. സുപ്രിംകോടതി ചീഫ് ജസ്റ്റിസായി നീല്‍ ഗോര്‍സുചിനെ നിയമിച്ചെന്ന പ്രഖ്യാപനമായിരുന്നു അത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍