UPDATES

പ്രവാസം

ട്രംപിന്റെ പുതിയ കുടിയേറ്റ നിയമം മൂന്ന് ലക്ഷം ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക

കുടിയേറ്റക്കാരെ തിരഞ്ഞുപിടിക്കുന്നതിന് 10,000 പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.

കുടിയേറ്റവുമായി ബന്ധപ്പെട്ട യുഎസ് ഫെഡറല്‍ നിയമങ്ങളുടെ പരിധി വിപുലപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം മൂന്ന് ലക്ഷം ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക. മതിയായ യാത്രരേഖകളില്ലാത്ത 11 ദശലക്ഷം കുടിയേറ്റക്കാരെ പുറത്താക്കാനുള്ള നീക്കമാണ് ഇന്ത്യക്കാര്‍ക്കും തിരിച്ചടിയാവുക. ഫെഡറല്‍ കുടിയേറ്റ നിയമങ്ങള്‍ നടപ്പാക്കുന്നതിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് ദശലക്ഷക്കണക്കിന് രേഖകളില്ലാത്ത കുടിയേറ്റക്കാരെ പുറത്താക്കുന്നതിനുള്ള അടിത്തറ ട്രംപ് ഇട്ടുകഴിഞ്ഞു.

നിയമങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പുറത്താപ്പെടേണ്ടവരില്‍ ഒരു വര്‍ഗ്ഗത്തെയും വിഭാഗത്തെയും ഇനി മുതല്‍ ഒഴിവാക്കില്ലെന്ന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ഹോം ലാന്റ് സെക്യൂരിറ്റി വകുപ്പ് പറയുന്നു. കുടിയേറ്റ നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് വിശ്വാസമുള്ള ആരെയും അറസ്റ്റ് ചെയ്യാന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ അധികാരവും സ്വാതന്ത്ര്യവുമുണ്ടായിരിക്കും. ഇത് സംബന്ധിച്ച് രണ്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഹോം ലാന്റ് സെക്യൂരിറ്റി വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്താലുടന്‍ സ്വരാജ്യത്തേക്ക് മടക്കി അയയ്ക്കും. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കുടിയേറ്റക്കാര്‍ക്കാണ് ഇത് ഊ്ന്നല്‍ നല്‍കുകയെങ്കിലും മറ്റുള്ളവര്‍ക്കും ബാധകമായിരിക്കും.

അമേരിക്കയില്‍ മൂന്ന് ലക്ഷം അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കുടംബാങ്ങള്‍ക്ക് രേഖകളുണ്ടെങ്കിലും സ്വന്തം രേഖകളില്ലാതെ വര്‍ഷങ്ങളായി അമേരിക്കയില്‍ കഴിയുന്നവരെയും പുതിയ പരിഷ്‌കരണം പ്രതികൂലമായി ബാധിക്കും. പുറത്താക്കിയാല്‍ രണ്ടു വര്‍ഷത്തേക്ക് അമേരിക്കയിലേക്ക് മടങ്ങാനാവില്ല. കുടിയേറ്റക്കാരെ തിരഞ്ഞുപിടിക്കുന്നതിന് 10,000 പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്. ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യാത്ര നിരോധനം ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടി കോടതി മരവിപ്പിച്ചെങ്കിലും ട്രംപ് മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പുതിയ തീരമാനങ്ങള്‍ വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍