മാധ്യമങ്ങളുടെ നടപടി ഉത്തരവാദിത്വ രഹതവും വീണ്ടുവിചാരമില്ലാത്തതുമാണെന്നും സ്‌പൈസര്‍
അമേരിക്കന്‍ പ്രസിഡന്റ് ഡൊളാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണത്തില്‍ പങ്കെടുത്ത ജനങ്ങളുടെ എണ്ണം മാധ്യമങ്ങള്‍ കുറച്ചുകാണിക്കുകയായിരുവന്നുവെന്ന് പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍. അദ്ദേഹത്തിന്റെ ആദ്യ മാധ്യമ വിശദീകരണത്തിലാണ് സ്‌പൈസര്‍ മാധ്യമങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.
ചരിത്രത്തില്‍ ഏറ്റവുമധികം പേര്‍ സാക്ഷിയായ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാരോഹണമായിരുന്നു ഇത്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇതിനായി എത്തി. മാധ്യമങ്ങളെ വിശ്വസനീയരായി നിര്‍ത്താനാണ് തങ്ങള്‍ ശ്രമിക്കാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വിശദീകരണത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ സ്ഥലം വിടുകയും ചെയ്തു. അതേസമയം ട്രംപിന്റെ സ്ഥാനാരോഹണ ദിവസം വാഷിംഗ്ടണ്‍ നഗരത്തില്‍ നടന്ന വനിതകളുടെ പ്രകടനത്തിലെ ജനപങ്കാളിത്തത്തെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അദ്ദേഹം അവരോട്
ട്രംപിന്റെ സ്ഥാനാരോഹണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ വിര്‍ജീനിയയില്‍ സിഐഎ ആസ്ഥാനത്ത് ലക്ഷക്കണക്കിന് ആളുകള്‍ എത്തിച്ചേര്‍ന്നെന്നാണ് സ്‌പൈസര്‍ അവകാശപ്പെടുന്നു. നുണയന്മാരായ മാധ്യമപ്രവര്‍ത്തകര്‍ തന്റെ ചടങ്ങില്‍ പങ്കെടുത്ത ജനക്കൂട്ടത്തിന്റെ എണ്ണം കുറച്ചു കാണിച്ചെന്ന് ട്രംപും നേരത്തെ ആരോപിച്ചിരുന്നു. ട്രംപിന്റെ സ്ഥാനാരോഹണത്തിന് താരതമ്യേന ആള് കുറവായിരുന്നെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം ചടങ്ങ് നേരിട്ട് കാണാന്‍ വേദിയുടെ ഓരോ ഭാഗത്തുമുണ്ടായിരുന്ന ആളുകളുടെ കൃത്യം എണ്ണം സഹിതമാണ് സ്‌പൈസര്‍ വിശദീകരിക്കുന്നത്. വേദിയ്ക്കും സ്ട്രീറ്റ് നാലിനും ഇടയില്‍ 2.5 ലക്ഷം പേരുണ്ടായിരുന്നു. സ്ട്രീറ്റ് നാലിനും മീഡിയ ടെന്റിനും ഇടയില്‍ വേറെ 2.2 ലക്ഷം പേരുണ്ടായിരുന്നു. ടെന്റിനും വാഷിംഗ്ടണ്‍ മൊനുമെന്റിനുമിടയിലും 2.5 ലക്ഷം പേരുണ്ടായിരുന്നു എന്നാണ്ാ സ്‌പൈസര്‍ പറയുന്നത്. ഈ ഇടങ്ങളെല്ലാം ആളുകള്‍ തിങ്ങി നിറഞ്ഞിരുന്നുവെന്നും സ്‌പൈസ് അവകാശപ്പെടുന്നു.
കൂടാതെ 2013ലെ ഒബാമയുടെ സ്ഥാനാരോഹണ ചടങ്ങിന് ആളുകള്‍ മെട്രോ ഉപയോഗിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ ഈ വര്‍ഷം ഉപയോഗിച്ചെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. ആളുകളുടെ എണ്ണം കുറച്ച് കാണിച്ച മാധ്യമങ്ങളുടെ നടപടി ഉത്തരവാദിത്വ രഹതവും വീണ്ടുവിചാരമില്ലാത്തതുമാണെന്നും സ്‌പൈസര്‍ ചൂണ്ടിക്കാട്ടി.