UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തുര്‍ക്കി പട്ടാള അട്ടിമറി; മരിച്ചവരുടെ എണ്ണം 250 ആയി

അഴിമുഖം പ്രതിനിധി

തുര്‍ക്കി പട്ടാള അട്ടിമറിയില്‍ ജീവന്‍ നഷ്ടപ്പെട്ടത്   250 പേര്‍ക്ക്. മരിച്ചവരില്‍ 41 പൊലീസുകാരും, രണ്ട് പട്ടാളക്കാരും, 47 സാധാരണക്കാരും ഉള്‍പ്പെട്ടിട്ടുണ്ട്. ആയിരത്തോളം പേര്‍ക്കാണ് ബോംബേറിലും വെടിവെയ്പിലുമായി പരിക്കേറ്റത്.മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച സൈനിക ജനറല്‍മാര്‍ കൊല്ലപ്പെട്ടു എന്ന് സര്‍ക്കാര്‍ മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം അട്ടിമറി നീക്കം പരാജയപ്പെട്ടതായും സര്‍ക്കാര്‍ ജനങ്ങളുടെ സഹായത്തോടെ അധികാരം തിരിച്ചു പിടിച്ചതായും പ്രസിഡന്‍റ് തയിബ് എര്‍ദോഗന്‍ അറിയിച്ചു. സ്ഥിതിഗതികള്‍ ശാന്തമാക്കുന്നത് വരെ ഇനി വിശ്രമമില്ല എന്നും എര്‍ദോഗന്‍ കൂട്ടിച്ചേര്‍ത്തു. ഇസ്താംബുളില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തെ സാക്ഷിയാക്കിയായിരുന്നു എര്‍ദോഗന്‍ സ്ഥിതിഗതികള്‍ വ്യക്തമാക്കിയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍