അഴിമുഖം പ്രതിനിധി
പട്ടാള അട്ടിമറിയെത്തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന തുര്‍ക്കിയിലുള്ള ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസ്സിയുടെ ജാഗ്രതാ നിര്‍ദേശം.അപകടം ഒഴിവാക്കുവാന്‍ ഇന്ത്യക്കാര്‍ പൊതുസ്ഥലങ്ങളില്‍ ഇറങ്ങരുതെന്ന് തുര്‍ക്കിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംഘര്‍ഷം രൂക്ഷമാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇന്ത്യക്കാര്‍ക്കായി അങ്കാറയില്‍ 905303142203, ഇസ്താംബുളില്‍ 905305671095 എന്നീ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളും ലഭ്യമാക്കിയിട്ടുണ്ട്.