UPDATES

ഇസ്താംബൂളില്‍ വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണം; 36 മരണം

Avatar

അഴിമുഖം പ്രതിനിധി

ഇസ്താംബൂളിലെ അതതുര്‍ക്ക് എയര്‍പോര്‍ട്ടില്‍ തുടരെയുണ്ടായ സ്‌ഫോടനങ്ങളില്‍ 36 പേര്‍ കൊല്ലപ്പെടുകയും 147ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ കൂടുതലും തുര്‍ക്കിയില്‍ നിന്നുള്ളവര്‍ തന്നെയാണ്. എന്നാല്‍ മരിച്ചവരിലും പരിക്കേറ്റവരിലും മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരും ഉണ്ടാകാമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.  മൂന്ന് ചാവേറുകള്‍ എയര്‍പോര്‍ട്ടിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു.

അതേസമയം പരിക്കേറ്റവരില്‍ സൗദി പൌരന്മാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൗദി അറേബ്യ വ്യക്തമാക്കി. കിട്ടിയ വിവരമനുസരിച്ച് ഏഴോളം സൗദി പൌരന്മാര്‍ക്ക് പരിക്കേറ്റതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അവരെല്ലാം ഇപ്പോള്‍ സുരക്ഷിതരാണെന്നും സൗദി അറേബ്യ അറിയിച്ചു.

സമീപകാലങ്ങളിലായി നിരവധി സ്‌ഫോടനങ്ങള്‍ തുര്‍ക്കിയില്‍ സംഭവിക്കുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും ഖുര്‍ദിഷ് ഭീകരരുമാണ് തുര്‍ക്കിയില്‍ വേരോട്ടമുള്ള ഭീകര സംഘടനകള്‍. മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യമായ തുര്‍ക്കിയില്‍ റംസാന്‍ മാസത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ അറബ് രാജ്യങ്ങള്‍ നടുക്കവും ദുഃഖവും രേഖപ്പെടുത്തി.

പരിക്കേറ്റവരിലോ മരിച്ചവരിലോ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടതായി വിവരമില്ല. ഇന്ത്യ അടക്കമുള്ള ലോക രാഷ്ട്രങ്ങള്‍ നടുക്കം രേഖപ്പെടുത്തി. ഇന്ത്യയിലെ എയര്‍പോര്‍ട്ടുകള്‍ അടക്കമുള്ള സുപ്രധാനമായ സ്ഥലങ്ങളെല്ലാം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതി പറഞ്ഞു.

മരണസംഖ്യ ഇനിയും കൂടിയേക്കാമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍