UPDATES

ഇസ്താംബുളില്‍ ഭീകരാക്രമണം: 29 പേര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

തുര്‍ക്കിയിലെ ഇസ്താംബുളില്‍ നടന്ന ഭീകരാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. ഇരട്ട സ്‌ഫോടനമാണ് നടന്നത്. കൊല്ലപ്പെട്ടവരില്‍ 27 പേര്‍ പൊലീസുകാരാണ്. 166 പേര്‍ക്ക് പരിക്കേറ്റു. നഗരമദ്ധ്യത്തിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന് സമീപമാണ് ആദ്യ സ്‌ഫോടനമുണ്ടായത്. കാറിലാണ് ബോംബ് വച്ചിരുന്നത്. തുര്‍ക്കിയിലെ ഏറ്റവും ജനപ്രിയ ഫുട്‌ബോള്‍ ക്ലബായ ബെസ്‌കിറ്റാസിന്‌റെ ഒരു മത്സരം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഉടന്‍ തന്നെ ഒരു പാര്‍ക്കിലും സ്‌ഫോടനം നടന്നു.

പ്രസിഡന്‌റിന്‌റെ അധികാരപരിധി വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ബില്‍ തയിപ് എര്‍ദോഗന്‌റെ ഗവണ്‍മെന്‌റ് പാര്‍ലമെന്‌റില്‍ കൊണ്ടുവന്നതിന് പിന്നാലെയാണ് സ്‌ഫോടനങ്ങള്‍. തുര്‍ക്കിയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് അടക്കമുള്ള ഭീകരസംഘടനകളും തീവ്ര കുര്‍ദിഷ് വിമത ഗ്രൂപ്പുകളുമെല്ലാം ഇത്തരത്തില്‍ നിരവധി സ്‌ഫോടനങ്ങള്‍ നടത്തുന്നുണ്ട്. ഇരട്ട സ്‌ഫോടനത്തിന്‌റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍